കമലാദേവി ചതോപാധ്യായ
കമലാദേവി ചതോപാധ്യായ | |
---|---|
ജനനം | കമലാദേവി 3 ഏപ്രിൽ 1903 |
മരണം | 29 ഒക്ടോബർ 1988 | (പ്രായം 85)
കലാലയം | ബെഡ്ഫോർഡ് കോളേജ് (ലണ്ടൺ) |
ജീവിതപങ്കാളി(കൾ) | കൃഷ്ണ റാവു (m. 1917–1919) |
കുട്ടികൾ | രാമകൃഷ്ണ ച്തോപാധ്യായ |
അവാർഡുകൾ | റാമൺ മാഗ്സെസെ അവാർഡ് (1966) പദ്മ ഭൂഷൺ (1955) പദ്മ വിഭൂഷൺ (1987) |
സാമൂഹ്യപരിഷ്ക്കർത്താവും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു കമലാദേവി ചതോപാധ്യായ. മംഗലാപുരത്ത് 1903 ഏപ്രിൽ 3-ന് ജനിച്ചു. മംഗലാപുരത്തും ബെഡ് ഫോഡ് കോളേജിലും, ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലും പഠനം നടത്തി. കവിയായ ഹരീന്ദ്രനാഥ് ചതോപാധ്യായയെ വിവാഹം കഴിച്ചു. തന്റെ സാമൂഹ്യപ്രവർത്തനങ്ങൾക്ക് കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ ഭർത്താവിൽ നിന്നും ബന്ധം വേർപ്പെടുത്തി.
പത്മഭൂഷൺ, വട്മൂൽ അവാർഡ്, മാഗ്സസെ അവാർഡ്, ദേശികോത്തമ (വിശ്വഭാരതി) എന്നീ ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.[1] സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ഭൂനിയമങ്ങൾ മെച്ചപ്പെടുത്താനും വനിതാ പ്രസ്ഥാനം വികസിപ്പിക്കാനും അവർ യത്നിച്ചു. അഖിലേന്ത്യാ വനിതാ കോൺഗ്രസ്സിനു കളമൊരുക്കി.
അഖിലേന്ത്യാ കോൺഗ്രസ്സ് സമിതി അംഗം, പ്രവർത്തക സമിതി അദ്ധ്യക്ഷ, ഇന്ത്യൻ സഹകരണ സംഘം, അഖിലേന്ത്യ കരകൗശല ബോർഡ്, ആൾ ഇന്ത്യാ ഡിസൈൻസ് സെന്റർ എന്നിവയുടെ അദ്ധ്യക്ഷ, വേൾഡ് ക്രാഫ്റ്റ്സ് കൗൺസിലിന്റെ ഉപാധ്യക്ഷ, ഇന്ത്യൻ സോഷ്യൽ കോൺഫറൻസിന്റെ സജീവ, എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1903 ഏപ്രിൽ മൂന്നിന് മംഗലാപുരത്ത് ജനിച്ച കമലാദേവി മാതാപിതാക്കളുടെ നാലാമത്തേതും ഏറ്റവും ഇളയതുമായ മകളായിരുന്നു. പിതാവ് അനന്തായ ധരേശ്വർ മംഗാളുരുവിലെ ജില്ലാ കളക്ടറും മാതാവ് ഗിരിജാബായി കർണാടകത്തിലെ ഒരു കുലീന കുടുംബത്തിലെ അംഗവുമായിരുന്നു. കമലാദേവിയുടെ മുത്തശ്ശി പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ പാണ്ഡിത്യമുള്ളയാളും മാതാവ് സ്വകാര്യാദ്ധ്യാപകർ വഴി ഉന്നത വിദ്യാഭ്യാസം ലഭിച്ചവരുമായിരുന്നു.
"ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ കാല്പനിക നായിക " എന്ന പേരിലും അറിയപ്പെടുന്നു.
കമലാദേവി രചിച്ച പുസ്തകങ്ങൾ
[തിരുത്തുക]- The Awakening of Indian women, Everyman's Press, 1939.
- Japan-its weakness and strength, Padma Publications 1943.
- Uncle Sam's empire, Padma publications Ltd, 1944.
- In war-torn China, Padma Publications, 1944.
- Towards a National theatre, (All India Women's Conference, Cultural Section. Cultural books), Aundh Pub. Trust, 1945.
- America,: The land of superlatives, Phoenix Publications, 1946.
- At the Cross Roads, National Information and Publications, 1947.
- Socialism and Society, Chetana, 1950.
- Tribalism in India, Brill Academic Pub, 1978, ISBN 0706906527.
- Handicrafts of India, Indian Council for Cultural Relations & New Age International Pub. Ltd., New Delhi, India, 1995. ISBN 99936-12-78-2.
- Indian Women's Battle for Freedom. South Asia Books, 1983. ISBN 0-8364-0948-5.
- Indian Carpets and Floor Coverings, All India Handicrafts Board, 1974.
- Indian embroidery, Wiley Eastern, 1977.
- India's Craft Tradition, Publications Division, Ministry of I & B, Govt. of India, 2000. ISBN 81-230-0774-4.
- Indian Handicrafts, Allied Publishers Pvt. Ltd, Bombay India, 1963.
- Traditions of Indian Folk Dance.
- The Glory of Indian Handicrafts, New Delhi, India: Clarion Books, 1985.
- Inner Recesses, Outer Spaces: Memoirs, 1986. ISBN 81-7013-038-7.
അവലംബം
[തിരുത്തുക]- ↑ "SNA: List of Sangeet Natak Akademi Ratna Puraskarwinners (Akademi Fellows)". Official website. Archived from the original on 4 March 2016.
- Pages using the JsonConfig extension
- Pages using infobox person with multiple spouses
- അപൂർണ്ണ ജീവചരിത്രങ്ങൾ
- ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- മാഗ്സസെ പുരസ്കാരം ലഭിച്ചവർ
- പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ
- പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ
- 1903-ൽ ജനിച്ചവർ
- ഏപ്രിൽ 23-ന് ജനിച്ചവർ
- 1988-ൽ മരിച്ചവർ
- ഒക്ടോബർ 29-ന് മരിച്ചവർ
- സാമൂഹ്യപ്രവർത്തനത്തിൽ പദ്മവിഭൂഷൺ അവാർഡ് ലഭിച്ചവർ