Jump to content

ചന്ദി പ്രസാദ് ഭട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chandi Prasad Bhatt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചന്ദി പ്രസാദ് ഭട്ട്
ജനനം (1934-06-23) 23 ജൂൺ 1934  (90 വയസ്സ്)
തൊഴിൽEnvironmentalist and social activist
സജീവ കാലം1960–present
മാതാപിതാക്ക(ൾ)Ganga Ram Bhatt (father), Maheshi Devi Thapliyal (mother)
പുരസ്കാരങ്ങൾGandhi Peace Prize (2013)

ഗാന്ധിയൻ രീതിയിൽ പ്രവർത്തനം നടത്തുന്ന ഇന്ത്യക്കാരനായ ഒരു പരിസ്ഥിതിപ്രവർത്തകനും സാമൂഹ്യപ്രവർത്തകനാണ് ചന്ദി പ്രസാദ് ഭട്ട് (Chandi Prasad Bhatt) (चंडी प्रसाद भट्ट) (born 1934). 1964 -ൽ ഇദ്ദേഹം ഗോപേശ്വറിൽ തുടങ്ങിയ ദാശോളി ഗ്രാമ സ്വരാജ്യ സംഘ് (Dasholi Gram Swarajya Sangh) (DGSS)  ആണ് പിന്നീട് ചിപ്‌കൊ പ്രസ്ഥാനം ഉണ്ടാകുവാൻ ഇടയായത്. ചിപ്കോ പ്രസ്ഥാനം ഉണ്ടാക്കുവാൻ മുൻപന്തിയിൽ നിന്ന ഭട്ടിന് 1982 -ൽ ഇതിന് മഗ്സാസേ പുരസ്കാരവും 2005 -ൽ പദ്മഭൂഷനും ലഭിക്കുകയുണ്ടായി. ഇന്ത്യയിലെ ആദ്യ ആധുനിക പരിസ്ഥിതിപ്രവർത്തകനായി അറിയപ്പെടുന്ന ഭട്ടിന് 2013 -ൽ ഗാന്ധി സമാധാനപുരസ്കാരം ലഭിച്ചു.

ആദ്യകാലജീവിതം

[തിരുത്തുക]

ഉത്തരാഖണ്ഡിലെ ഗ്രാമീണമേഖലയിൽ ആണ് അദ്ദേഹം ജനിച്ചതും വളർന്നതും. ചെറുപ്പത്തിലേ പിതാവ് നഷ്ടമായ അദ്ദേഹത്തിനു ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പലയിടത്തും ചെറിയ ജോലികൾ ചെയ്താണ് ഭട്ട് ജീവിച്ചത്. 1956 -ൽ ജയപ്രകാശ് നാരായണന്റെ ഒരു പ്രസംഗം കേട്ടതോടെ ഭട്ടും കുറെ ചെറുപ്പക്കാരും സർവ്വോദയ പ്രസ്ഥാനത്തിലേക്ക് തിരിയുകയും ഭൂദാനപ്രസ്ഥാനത്തിലും ഗ്രാമദാനപ്രസ്ഥാനത്തിലും പ്രവർത്തിക്കുകയും ഉത്തരഖണ്ടിൽ അങ്ങോളമിങ്ങോളം മദ്യവിരുദ്ധപ്രചരണങ്ങളിൽ ഏർപ്പെടുകയും ചെയ്തു.


അവലംബം

[തിരുത്തുക]

തിരഞ്ഞെടുത്ത ഗ്രന്ഥങ്ങൾ

[തിരുത്തുക]

(Selected Books)

അവാർഡുകളും പുരസ്കാരങ്ങളും

[തിരുത്തുക]

UNDP Global 500 Archived 2016-03-04 at the Wayback Machine.
Ramon Magsaysay Award for Community Leadership 1982 Archived 2015-09-24 at the Wayback Machine.
Padma Shri 1986 Archived 2014-08-14 at the Wayback Machine.
Padma Bhushan 2005 Archived 2014-08-14 at the Wayback Machine.
Awarded Gandhi Peace Prize for the year 2013[1] on 15 July 2014 by The President of India

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. http://zeenews.india.com/news/nation/president-to-present-gandhi-peace-prize-today_947473.html
"https://ml.wikipedia.org/w/index.php?title=ചന്ദി_പ്രസാദ്_ഭട്ട്&oldid=4099484" എന്ന താളിൽനിന്ന് ശേഖരിച്ചത്