Jump to content

കവി പ്രദീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കവി പ്രദീപ്
കവി പ്രദീപ്, (1915-1998), 1930കളിലെ ചിത്രം,
ജനനം
രാമചന്ദ്ര ബരായൺജി ദ്വിവേദി
തൊഴിൽ(s)കവി, ഗാനരചയിതാവ്, പിന്നണിഗായകൻ
സജീവ കാലം1939- 1985 [1]
ജീവിതപങ്കാളിബാദ്ബെൻ
അവാർഡുകൾ1961:സംഗീത നാടക അക്കാദമി പുരസ്കാരം
1997: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

ഇന്ത്യയിലെ പ്രസിദ്ധനായ കവിയും ചലച്ചിത്രഗാനരചയിതാവും പിന്നണിഗായകനുമായിരുന്നു കവി പ്രദീപ് (ഫെബ്രുവരി 6, 1915 - ഡിസംബർ 11, 1998). ഇന്ത്യാ-ചൈന യുദ്ധത്തിൽ മരണമടഞ്ഞ ഭടന്മാരുടെ സ്മരണക്കായി രചിച്ച "ആയെ മേരെ വതൻ കെ ലോഗോ " എന്ന ദേശഭക്തി ഗാനത്തിലൂടെയാണ് പ്രദീപ് ഏറെ അറിയപ്പെട്ടത്. 1963 ലെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ രാംലീല മൈതാനത്തിൽ അന്നത്തെ പ്രധാനമന്ത്രി നെഹ്റുവിന്റെ സാന്നിദ്ധ്യത്തിൽ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ ഈ ഗാനം ആലപിച്ചത് വളരെ പ്രസിദ്ധമാണ്‌. അന്ന് ഈ ഗാനം കേട്ട് നെഹ്റുവിന്റെ കണ്ണുകൾ ഈറനണിഞ്ഞു. ഈ ഗാനത്തിന്റെ ഒരു ടേപ്പ് ആ വേദിയിൽ വെച്ച് അദ്ദേഹത്തിന്‌ സമ്മാനിക്കുകയുണ്ടായി.

പലതരത്തിലുള്ള പ്രലോഭനങ്ങളുണ്ടായിരുന്നങ്കിലും അതിനെയൊക്കെ അവഗണിച്ച് ഈ ഗാനത്തിന്റെ റോയൽറ്റി ഇനത്തിലുള്ള വൻതുക യുദ്ധത്തിൽ വിധവകളായവർക്കുള്ള ഫണ്ടിലേക്കു സംഭാവന ചെയ്തു കവി പ്രദീപ്. 2005 ഓഗസ്റ്റ് 25-ന്‌ ബോംബെ ഹൈക്കോടതി, കുടിശ്ശികയുള്ള പത്തു ലക്ഷം രൂപ ഈ ഫണ്ടിലേക്ക് നൽകാൻ "സരിഗമ"(എച്ച്.എം.വി) യോട് ഒരു ഉത്തരവിലൂടെ ആവശ്യപ്പെട്ടു.

അഞ്ച് ദശാബ്ദത്തോളം സജീവമായിരുന്ന അദ്ദേഹത്തിന്റെ കാവ്യജീവിതത്തിൽ 1,700 പരം ഗാനങ്ങൾ എഴുതി. ദേശഭക്തി കവിതകൾ, 72 ചിത്രങ്ങൾക്കുള്ള ഗാനങ്ങൾ എന്നിവ ഉൾപ്പെടെയാണിത്. പിന്നീട് അദ്ദേഹത്തെ "രാഷ്ട്രകവി" ആയി തിരഞ്ഞെടുക്കുകയും കവി പ്രദീപ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.

1997-ൽ ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഉന്നത പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു.

അവലംബം

[തിരുത്തുക]
  1. Complete Filmography


"https://ml.wikipedia.org/w/index.php?title=കവി_പ്രദീപ്&oldid=3419175" എന്ന താളിൽനിന്ന് ശേഖരിച്ചത്