Jump to content

ദിലീപ് കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിലീപ് കുമാർ
ദിലീപ് കുമാർ
ജനനം
യൂസുഫ് ഖാൻ
മരണം7 ജൂലൈ 2021(2021-07-07) (പ്രായം 98)
മറ്റ് പേരുകൾട്രാജഡി കിംഗ്
ദിലീപ് സാഹബ്
തൊഴിൽ(s)നടൻ, നിർമ്മാതാവ്,രാഷ്ട്രീയ പ്രവർത്തകൻ
സജീവ കാലം1944 - 1998 (വിരമിച്ചു)
ജീവിതപങ്കാളികൾ
  • (m. 1966, ദിലീപ് കുമാറിന്റെ മരണം)
  • Asma Rehman
    (m. 1981; div. 1983)

ഉർദു-ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനും മുൻ പാർലമെന്റ് അംഗവുമാണ് ദിലീപ് കുമാർ (ഹിന്ദി: दिलीप कुमार; Urdu: دِلِیپ کُمار) എന്ന പേരിൽ അറിയപ്പെടുന്ന യൂസഫ് ഖാൻ (ഉർദു: يوسف خان ; ഹിന്ദി: यूसुफ़ ख़ान; ജനനം: ഡിസംബർ 11, 1922), മരണം: ജൂലൈ 7, 2021 ബോളിവുഡിലെ ഖാൻ മാരിൽ ആദ്യത്തെയാളാണ്[1][2] ദിലീപ് കുമാർ എന്ന യൂസഫ് ഖാൻ.

ചുരുക്കത്തിൽ

[തിരുത്തുക]

ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. 1940, 1950, 1960, 1980 കാലഘട്ടത്തിൽ ധാരാളം മികച്ച ചിത്രങ്ങളീൽ അഭിനയിച്ചിട്ടുണ്ട്. വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാർ ഇന്ത്യൻ ചലച്ചിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ അദ്ദേഹമാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെകോർഡ് അദ്ദേഹത്തിന്റെ പേരിലാണ്.പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു.

മുൻകാലം

[തിരുത്തുക]

ബ്രിട്ടീഷ് ഇന്ത്യയിലെ പെഷവാറിർ ഖ്വിസ്സ ഖവാനി ബസാർ പ്രദേശത്തെ കുടുംബവീട്ടിൽ 1922 ഡിസംബർ 11 ന് ലാല ഗുലാം സർവാർ ഖാന്റെയും ഭാര്യ ആയിഷ ബീഗത്തിന്റെയും പന്ത്രണ്ട് മക്കളിൽ ഒരാളായാണ് ദിലീപ് കുമാർ എന്ന മൂഹമ്മദ് യൂസുഫ് ഖാൻ ജനിച്ചത്. മുഹമ്മദ് യൂസഫ് ഖാൻ എന്നായിരുന്നു അദ്ദേഹത്തിന് മാതാപിതാക്കൾ നൽകിയ പേര്.[3] ഒരു പഴക്കച്ചവടക്കാരനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ആദ്യകാലത്ത് പെഷവാറിലും പിന്നീട് നാസിക്കിനടുത്തുള്ള ദിയോലാലിയിലും തോട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. നാസിക്കിലെ ദിയോലാലിയിലെ ബാർനെസ് വിദ്യാലയത്തിലാണ് മുഹമ്മദ് യൂസഫ് ഖാൻ പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിച്ചത്. കുട്ടിക്കാലത്തെ സുഹൃത്തും പിന്നീട് ചലച്ചിത്രമേഖലയിലെ സഹപ്രവർത്തകനുമായിരുന്ന രാജ് കപൂർ താമസിച്ചിരുന്ന മിശ്ര മതപാരമ്പര്യമുള്ള അതേ പ്രദേശത്താണ് അദ്ദേഹവും വളർന്നത്.[2]

അവലംബം

[തിരുത്തുക]
  1. "Tragedy king Dilip Kumar turns 88". The Indian Express. 11 December 2010. Archived from the original on 11 October 2020. Retrieved 21 June 2012.
  2. 2.0 2.1 "Happy Birthday Dilip Kumar: As Dilip Kumar turns 94, a look at his titanic reputation as India's finest method actor". Indianexpress.com. 11 December 2016. Retrieved 21 March 2019.
  3. TNN (1 December 2017), "Dilip Kumar: Interesting chapters of the actor's life" Archived 11 ഒക്ടോബർ 2020 at the Wayback Machine, The Times of India. Retrieved 23 June 2018.

പുറത്തെക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദിലീപ്_കുമാർ&oldid=3936041" എന്ന താളിൽനിന്ന് ശേഖരിച്ചത്