കലാമണ്ഡലം ഗോപി
Vadakke Manalath Govindan Nair | |
---|---|
ജനനം | 21 May 1937 Kothachira, Kerala, India |
ദേശീയത | Indian |
മറ്റ് പേരുകൾ | Kalamandalam Gopi |
തൊഴിൽ(s) | Kathakali Actor, actor |
പ്രസിദ്ധനായ ഒരു കഥകളിനടനാണ് കലാമണ്ഡലം ഗോപി. കലാമണ്ഡലം കൃഷ്‌ണൻനായർക്കും കലാമണ്ഡലം രാമൻകുട്ടി നായർക്കും ശേഷം കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ് ഗോപി വാഴ്‌ത്തപ്പെടുന്നത്[അവലംബം ആവശ്യമാണ്]. കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതിൽ ഇദ്ദേഹം പ്രധാനപങ്കുവഹിച്ചു. കഥകളിയിലെ ഏതാണ്ട് എല്ലാ വേഷങ്ങളിലും ഗോപി തിളങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പച്ച വേഷങ്ങളാണ് കൂടുതൽ ആസ്വാദകപ്രശംസ നേടിയത്. കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്‌ക്കൽ ശിവരാമന്റെ ദമയന്തിയും ഏറെ പ്രസിദ്ധമാണ്.
ജീവചരിത്രം
[തിരുത്തുക]21/05/1937- (ഇടവ മാസത്തിൽ അത്തം നാൾ) പെരിങ്ങോട് ചാലിശ്ശേരിയ്ക്കടുത്ത കോതച്ചിറയിൽ ജനിച്ച, വടക്കെ മനാലത്ത് ഗോവിന്ദൻ എന്ന ഗോപി ഒമ്പത് വയസുള്ളപ്പോൾ കെ പി പരമേശ്വരൻ നമ്പീശന്റെ കീഴിൽ ഓട്ടൻതുള്ളൽ അഭ്യസിച്ചുകൊണ്ടാണ് കലാരംഗത്തേക്ക് കടക്കുന്നത്. പ്രമുഖ കഥകളി കലാകാരനായ തെക്കിൻകാട്ടിൽ രാവുണ്ണി നായരുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം കഥകളിയിലേക്ക് തിരിഞ്ഞത്. പിന്നീട് കലാമണ്ഡലം രാമൻകുട്ടി നായർ, പത്മനാഭൻ നായർ, വാഴേങ്കട കുഞ്ചുനായർ തുടങ്ങിയ പ്രഗല്ഭരായ ഗുരുക്കൻമാരുടെ കീഴിൽ ഏഴുവർഷം കലാമണ്ഡലത്തിൽ പഠിച്ചു.
പഠനശേഷം 1957ൽ കലാമണ്ഡലത്തിൽ അദ്ധ്യാപകനായി. പിന്നീട് പ്രധാന അദ്ധ്യാപകനായും പ്രവർത്തിച്ചു. 1992ൽ കലാമണ്ഡലത്തിൽ നിന്ന് വിരമിച്ചു. കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളിൽ ഗോപി കഥകളി അവതരിപ്പിച്ചിട്ടുണ്ട്. 30 വർഷത്തിലധികം നീളുന്ന കലാസപര്യയിൽ നിരവധി അവാർഡുകളും അദ്ദേഹത്തിനു ലഭിച്ചു. ഭാരതസർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, കേരള സംഗീത അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
`കലാമണ്ഡലം ഗോപി' എന്ന പേരിൽ അടൂർ ഗോപാലകൃഷ്‌ണൻ, ഇദ്ദേഹത്തെക്കുറിച്ച് ചിത്രീകരിച്ച ഡോക്യുമെന്ററി പ്രസിദ്ധമാണ്. ചില സിനിമകളിലും കലാമണ്ഡലം ഗോപി വേഷമിട്ടിട്ടുണ്ട്. ഷാജി എൻ കരുണിന്റെ വാനപ്രസ്ഥം, ജയരാജിന്റെ ശാന്തം, ലൗഡ്‌സ്‌പീക്കർ എന്നിവയിൽ ശ്രദ്ധേയമായ വേഷമായിരുന്നു ഇദ്ദേഹം കൈകാര്യം ചെയ്തത്. ചന്ദ്രികയാണ് പത്നി. ജയരാജ്,രഘുരാജ് എന്നി മക്കൾ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- International Film Festival of India 2000 – Kalamandalam Gopi
- Making of a Maestro – Documentary on Kalamandalam Gopi
കേരളത്തിൽ നിന്നും സംഗീതനാടക അക്കാഡമി അവാർഡ് ലഭിച്ചവർ | |
---|---|
കർണാടക സംഗീതം - വോക്കൽ | |
വാദ്യം - കർണാടക വയലിൻ | |
വാദ്യം - മൃദംഗം | |
സർഗാത്മക - പരീക്ഷണ സംഗീതം | |
നൃത്തം - കഥകളി |
|
നൃത്തം - മോഹിനിയാട്ടം | |
സർഗാത്മക നൃത്തം /കോറിയോഗ്രാഫി | |
നൃത്തം -നൃത്ത നാടകം | |
നൃത്ത സംഗീതം | |
നാടകം - അഭിനയം | |
നാടകം - സംവിധാനം | |
നാടകം - പാരമ്പര്യ / നാടൻ / നൃത്തം / സംഗീതം / പാവക്കൂത്ത് | |
പെർഫോമിംഗ് ആർട്സ് |
അഭിനേതാക്കളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |