ബിർജു മഹാരാജ്
ബിർജു മഹാരാജ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ബ്രിജ്മോഹൻ മിശ്ര |
ജനനം | വാരണാസി, ഉത്തർ പ്രദേശ് | ഫെബ്രുവരി 4, 1938
ഉത്ഭവം | ഇന്ത്യ |
മരണം | ജനുവരി 16, 2022 | (പ്രായം 83)
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി സംഗീതം |
തൊഴിൽ(കൾ) | കഥക് നർത്തകൻ |
വെബ്സൈറ്റ് | http://www.birjumaharaj-kalashram.com/main.asp |
ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിലൊരാളായിരുന്നു ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു മഹാരാജ് (4 ഫെബ്രുവരി 1938 - 16 ജനുവരി 2022). കഥക്കിലെ കൽക്ക - ബിനാദിൻ ഘരാനയുടെ മുഖ്യ പ്രയോക്താവാണദ്ദേഹം. ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും പാരമ്പര്യം പേറുന്ന മഹാരാജ് കുടുംബത്തിലെ കണ്ണിയായ ഇദ്ദേഹം അച്ചാൻ മഹാരാജിന്റെ മകനാണ്. അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞൻ കൂടിയാണ്.[1] നിരവധി കഥക് നൃത്തങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ള ഇദ്ദേഹം ലോകമെമ്പാടും നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. കഥക് ശിൽപ്പശാലകളും നടത്താറുണ്ട്. ഡൽഹിയിൽ 'കലാശ്രമം' എന്ന പേരിൽ കഥക് കളരി നടത്തുന്നു.
ജീവിതരേഖ
[തിരുത്തുക]ലക്നോ ഘരാനയിലെ പ്രമുഖ കഥക് കലാകാരൻ ജഗന്നാഥ് മഹാരാജ് എന്ന അച്ചൻ മഹാരാജാവിന്റെ മകനായി ജനിച്ചു.[2] അമ്മാവൻമാരായ ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും ശിക്ഷണത്തിൽ പരിശീലനം തുടങ്ങിയ അദ്ദേഹം ഏഴാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു.ഒൻപതാം വയസിൽ അച്ഛന്റെ മരണത്തെത്തുടർന്ന് കുടുംബം ഡൽഹിയിലേക്കു മാറി.[3]
ജീവിതത്തിന്റെ അവസാനനാളുകളിൽ പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ പലവിധ രോഗങ്ങൾക്കും അടിമയായിരുന്ന ബിർജു മഹാരാജ്, 84-ആമത്തെ വയസ്സിൽ 2022 ജനുവരി 16-ന് രാത്രി പതിനൊന്നുമണിയോടെ ഡൽഹിയിലെ വീട്ടിൽ വച്ച് അന്തരിച്ചു.
സൃഷ്ടികൾ
[തിരുത്തുക]സംഗീത സംവിധാനവും നൃത്ത രൂപകൽപ്പനയും നിർവഹിച്ചവ
- ശത്രഞ്ജ് കേ ഖിലാഡി, 1977
- ദിൽ തോ പാഗൽ ഹെ, 1997
- ഗദർ: ഏക് പ്രേം കഥ, 2001
- ദേവദാസ്, 2002
- വിശ്വരൂപം 2013
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മവിഭൂഷൺ 1986
- കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്
- കാളിദാസ് സമ്മാൻ.
- ലതാ മംഗേഷ്ക്കർ പുരസ്കാരം 2002.
- ഭാരത് മുനി സമ്മാൻ
- ദേശീയ ചലച്ചിത്ര പുരസ്കാരം 2012 (വിശ്വരൂപം സിനിമയിലെ നൃത്ത രൂപകൽപ്പനയ്ക്ക്)[4][5]
അവലംബം
[തിരുത്തുക]- ↑ Kaui, Banotsarg-Boghaz (2002). Subodh Kapoor (ed.). The Indian encyclopaedia: biographical, historical, religious, administrative, ethnological, commercial and scientific. Volume 3. Genesis Publishing. p. 198. ISBN 81-7755-257-0.
- ↑ Achchan Maharaj
- ↑ Buddhiraja, Sunita. "Birju Maharaj - Kathak personified". Deccan Herald. Archived from the original on 2004-12-10. Retrieved 2007-03-25.
- ↑ "Hema Malini selected for Bharat Muni Samman - Hindustan Times". hindustantimes.com. 2012. Archived from the original on 2012-12-13. Retrieved 28 December 2012.
The earlier recipients are Thankamani Kutty, Pandit Birju Maharaj,
- ↑ "Hema Malini receives Bharat Muni Samman: Wonder Woman - Who are you today?". wonderwoman.intoday.in. 2012. Archived from the original on 2015-10-17. Retrieved 28 December 2012.
The earlier recipients are Thankamani Kutty (Bharatanatyam), Pandit Birju Maharaj (kathak),
പുറം കണ്ണികൾ
[തിരുത്തുക]- Pandit Birju Maharaj Archived 2019-07-22 at the Wayback Machine. (Official Website)
- Kathak maestro Birju Maharaj on top Indian dancers