സുചിത്ര സെൻ
സുചിത്ര സെൻ | |
---|---|
ജനനം | രമ ദാസ്ഗുപ്ത 6 ഏപ്രിൽ 1931 |
മരണം | 17 ജനുവരി 2014 കൊൽക്കത്ത, വെസ്റ്റ് ബംഗാൾ, ഇന്ത്യ | (പ്രായം 82)
ദേശീയത | ഇന്ത്യൻ |
സജീവ കാലം | 1952–79 |
ജീവിതപങ്കാളി(കൾ) | ദിബനാഥ് സെൻ |
കുട്ടികൾ | മൂൺ മൂൺ സെൻ |
പുരസ്കാരങ്ങൾ | പത്മശ്രീ, ബംഗ ബിഭൂഷൺ |
സുചിത്ര സെൻ എന്ന രമ ദാസ്ഗുപ്ത ബംഗാളി ചലച്ചിത്ര നടിയായിരുന്നു (6 ഏപ്രിൽ 1931 - 17 ജനുവരി 2014).[1] 1963-ൽ മോസ്കോ ചലച്ചിത്ര ഉത്സവത്തിൽ സുചിത്ര വെള്ളി പുരസ്ക്കാരം നേടിയപ്പോൾ അന്താരഷ്ട്ര ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ അഭിനേത്രി എന്ന നേട്ടവും കൈവരിച്ചു.[2][3] 1972-ൽ ഇന്ത്യൻ സർക്കാർ പത്മശ്രീയും 2012-ൽ ബംഗാൾ സർക്കാർ ബംഗ ബിഭൂഷണും നൽകി ആദരിച്ചു.[4]
ജീവിതരേഖ
[തിരുത്തുക]1931 ഏപ്രിൽ 6 ബംഗാൾ പ്രസിഡൻസിയിലെ പബ്നയിൽ (ഇപ്പോളത്തെ ബംഗ്ലാദേശ്) ജനിച്ചു. സ്കൂൾ അദ്ധ്യാപകനായ പിതാവ് കരുണാമയ് ദാസ്ഗുപ്തയുടയും കുടുംബിനിയായ അമ്മ ഇന്ദിര ദേവിയുടയും അഞ്ചാമത്തെ കുഞ്ഞായിരുന്നു സുചിത്ര.[4] തന്റെ പതിനാറാം വയസിൽ 1947-ൽ കൊൽക്കത്തയിൽ നിന്നുള്ള ദിബനാഥ് സെന്നിനെ വിവാഹം കഴിച്ചു. ബംഗാളി നടി മൂൺ മൂൺ സെൻ ഇവരുടെ പുത്രിയാണ്.[2] റൈമ സെൻ റിയ സെൻ എന്നിവർ പേരക്കുട്ടികൾ ആണ്.[1]
ചലച്ചിത്ര ജീവിതം
[തിരുത്തുക]1953-ൽ പുറത്തിറങ്ങിയ സാരേ ചൗട്ടോർ എന്ന ബംഗാളി ചലച്ചിത്രമാണ് ആദ്യം പുറത്തിറങ്ങിയ ചലച്ചിത്രം.[4] 1955-ൽ പുറത്തിറങ്ങിയ ബിമൽ റോയിയുടെ ദേവദാസിൽ പാർവതി എന്ന നായിക കഥാപാത്രം അവതരിപ്പിച്ചു.
പുരസ്ക്കാരങ്ങൾ
[തിരുത്തുക]വർഷം | പുരസ്ക്കാരം | കുറിപ്പ് | ചലച്ചിത്രം |
---|---|---|---|
1963 | 3-ആമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവം – മികച്ച നടി - വെള്ളി | ലഭിച്ചു | സാത് പാക്കെ ബന്ധ |
1963 | മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്ക്കാരം | നാമനിർദ്ദേശം | മമത |
1972 | പത്മശ്രീ | ലഭിച്ചു | For notable contribution in Arts |
1976 | മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്ക്കാരം | നാമനിർദ്ദേശം | ആന്ധി |
2012 | ബംഗ ബിഭൂഷൺ | ലഭിച്ചു | Lifetime Achievement in Film acting |
- ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം സുചിത്ര സെന്നിന് പ്രഖ്യാപിക്കപ്പെട്ടെങ്കിലും, ഡെൽഹി വരെ യാത്ര ചെയ്യാനുള്ള വൈമുഖ്യം മൂലം പുരസ്കാരം വാങ്ങിയില്ല എന്നു പറയപ്പെടുന്നു.[5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Suchitra Sen: Iconic Indian Bengali actress dies". bbc.co.uk.
- ↑ 2.0 2.1 "Suchitra Sen, Bengal's sweetheart". NDTVMovies. movies.ndtv.com. Archived from the original on 2014-01-18. Retrieved 2023-09-10.
- ↑ "3rd Moscow International Film Festival (1963)". MIFF. Retrieved 1 December 2012.
- ↑ 4.0 4.1 4.2 "ബംഗാളി നടി സുചിത്ര സെൻ അന്തരിച്ചു". madhyamam. Archived from the original on 2014-01-18. Retrieved 2023-09-10.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "അഭിജാത സുന്ദരിക്കു വിട". മാതൃഭൂമി. ആർ.എൽ. ഹരിലാൽ. Archived from the original (പത്രലേഖനം) on 2014-01-31 15:08:16. Retrieved 2014 ഫെബ്രുവരി 14.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help)