മതിലുകൾ (ചലച്ചിത്രം)
മതിലുകൾ | |
---|---|
സംവിധാനം | അടൂർ ഗോപാലകൃഷ്ണൻ |
നിർമ്മാണം | അടൂർ ഗോപാലകൃഷ്ണൻ |
കഥ | വൈക്കം മുഹമ്മദ് ബഷീർ |
തിരക്കഥ | അടൂർ ഗോപാലകൃഷ്ണൻ |
ആസ്പദമാക്കിയത് | മതിലുകൾ (നോവൽ), വൈക്കം മുഹമ്മദ് ബഷീർ |
അഭിനേതാക്കൾ | മമ്മൂട്ടി,മുരളി,ശ്രീനാഥ് |
സംഗീതം | വിജയഭാസ്കർ |
ഛായാഗ്രഹണം | മങ്കട രവിവർമ്മ |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | അടൂർ ഗോപാലകൃഷ്ണൻ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 1989 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 120 മിനിറ്റ് |
വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ 1989-ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മതിലുകൾ. മമ്മൂട്ടി, മുരളി, കെ.പി.എ.സി. ലളിത (ശബ്ദം)[1] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1990-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ ചിത്രം മികച്ച അഭിനയം, സംവിധാനം എന്നിവക്ക് ഉൾപ്പെടെ ആ വർഷത്തെ നാല് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾക്ക് അർഹമായി.
കഥാവിവരണം
[തിരുത്തുക]രാഷ്ട്രീയതടവുകാരനായി ജയിലിലെത്തുന്ന ബഷീറാണു് മതിലുകളിലെ മുഖ്യകഥാപാത്രം. മലയാളത്തിലെ മുൻനിര അഭിനേതാക്കളിലൊരാളായ മമ്മൂട്ടിയാണ് ബഷീറായി അഭിനയിക്കുന്നത്. ജയിലിനകത്തു് തോട്ടം നിർമ്മിക്കുകയും തന്റെ നിലയിൽ സന്തുഷ്ടനായി കഴിയുകയും ചെയ്യുന്ന ഇദ്ദേഹം ജയിൽ ജീവനക്കാരുമായും നല്ല ചങ്ങാത്തത്തിലാണ്. ഇതിനിടയിൽ, തികച്ചും അവിചാരിതമായി മതിലിനപ്പുറത്തെ പെൺജയിലിലെ തടവുകാരിയായ നാരായണിയുമായി ബഷീർ ചങ്ങാത്തത്തിലാവുന്നു. മതിലിനു് രണ്ടു് വശങ്ങളിൽ നിന്നുമായി ഹൃദ്യവും എന്നാൽ രസകരവുമായി നടത്തുന്ന വർത്തമാനങ്ങളിലൂടെ പരസ്പരം തമ്മിൽ കാണാതെ തന്നെ ആ കൂട്ടുകെട്ടു് പ്രണയമായി പരിണമിക്കുന്നു. ഒടുവിൽ പരസ്പരം കണ്ടുമുട്ടുന്നതിന് തൊട്ടുമുന്നേ തികച്ചും അവിചാരിതമായി ബഷീർ ജയിൽവിമോചിതനാവുന്നു. താങ്കൾ സ്വതന്ത്രനാണു് എന്നു പറയുന്ന ജയിലറോടു് ഹൂ വാണ്ടസ് ഫ്രീഡം എന്നു് ചോദിക്കുന്നിടത്താണു് കഥ അവസാനിക്കുന്നതു്.[2]
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – വൈക്കം മുഹമ്മദ് ബഷീർ
- മുരളി –തടവുകാരൻ/ബഷീറിന്റെ സുഹൃത്ത്
- ബാബു നമ്പൂതിരി- തടവുകാരൻ
- അസീസ് – ഇൻസ്പെക്ടർ
- കെ.പി.എ.സി. ലളിത – നാരായണി (നാരായണിയുടെ ശബ്ദം മാത്രമേ ഉള്ളു)
- പി.സി. സോളമൻ
- തിലകൻ – വാർഡൻ
- രവി വള്ളത്തോൾ – റസാക്ക്
- ജഗനാഥ വർമ്മ- ജഡ്ജി
- ശ്രീനാഥ് – അനിയൻ/ജയിൽ വാർഡൻ
- കരമന ജനാർദ്ദനൻ നായർ – തടവുകാരൻ
- കൃഷ്ണൻ കുട്ടി നായർ- തടവുകാരൻ
പുരസ്കാരങ്ങൾ
[തിരുത്തുക]മതിലുകൾ എന്ന ചിത്രത്തിനു ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവയിൽ പ്രധാനമായത് താഴെപ്പറയുന്നു.
1990 വെനീസ് ചലച്ചിത്ര മേള (ഇറ്റലി)
- FIPRESCI പുരസ്കാരം - അടൂർ ഗോപാലകൃഷ്ണൻ
- യൂണിസെഫ് പുരസ്കാരം ( Unicef Award) - അടൂർ ഗോപാലകൃഷ്ണൻ
1990 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)[3]
- സുവർണ്ണ താമര പുരസ്കാരം (Golden Lotus Award) - മികച്ച സംവിധായകൻ - അടൂർ ഗോപാലകൃഷ്ണൻ
- Silver Lotus Award - മികച്ച നടൻ - മമ്മൂട്ടി
- Silver Lotus Award - മികച്ച ശബ്ദലേഖനം - ഹരികുമാർ
- Silver Lotus Award - മികച്ച ഭാഷാ ചിത്രം (മലയാളം) - മതിലുകൾ - അടൂർ ഗോപാലകൃഷ്ണൻ
1990 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [4]
- മികച്ച കഥ - വൈക്കം മുഹമ്മദ് ബഷീർ
1990 അമീൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേള ( Amiens International Film Festival) (ഫ്രാൻസ്)
- OCIC പുരസ്കാരം - അടൂർ ഗോപാലകൃഷ്ണൻ
2002 Aubervilliers International Children's Film Festival (ഫ്രാൻസ്)
- ഗ്രാന്റ് പ്രൈസ് - അടൂർ ഗോപാലകൃഷ്ണൻ
അവലംബം
[തിരുത്തുക]- ↑ "ബ്ലാക്ക് ആൻഡ് വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 668. 2010 ഡിസംബർ 13. Retrieved 2013 മാർച്ച് 06.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Mathilukal-1989" Archived 2012-07-21 at the Wayback Machine.. Cinemaofmalayalam.net Retrieved 2010-12-27.
- ↑ http://dff.nic.in/NFA_archive.asp
- ↑ ""Kerala State Film Awards"". Archived from the original on 2016-03-03. Retrieved 2011-08-11.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മതിലുകൾ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മതിലുകൾ – മലയാളസംഗീതം.ഇൻഫോ
- Adoor's interview on Mathilukal Archived 2012-03-09 at the Wayback Machine.
- Pages using the JsonConfig extension
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രങ്ങൾ
- മങ്കട രവിവർമ്മ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- സാഹിത്യകൃതികളെ ആസ്പദമാക്കിയ ചലച്ചിത്രങ്ങൾ