ഇന്ദ്രപ്രസ്ഥം (ചലച്ചിത്രം)
ദൃശ്യരൂപം
ഇന്ദ്രപ്രസ്ഥം | |
---|---|
സംവിധാനം | ഹരിദാസ് |
നിർമ്മാണം | പ്രേംകുമാർ മാരാത്ത് |
രചന | റോബിൻ തിരുമല |
അഭിനേതാക്കൾ | മമ്മൂട്ടി പ്രകാശ് രാജ് വിക്രം സിമ്രാൻ പ്രിയാരാമൻ |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | അക്ഷയ ആർട്ട്സ് ഇന്റർനാഷണൽ |
വിതരണം | അക്ഷയ ആർട്സ് റിലീസ് |
റിലീസിങ് തീയതി | 1996 ഓഗസ്റ്റ് 25 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഹരിദാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, പ്രകാശ് രാജ്, വിക്രം, സിമ്രാൻ, പ്രിയാരാമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഇന്ദ്രപ്രസ്ഥം. ഡോൾബി ശബ്ദ വിന്യാസത്തിൽ പുറത്ത് വന്ന മലയാളത്തിലെ ആദ്യചിത്രമായ ഇന്ദ്രപ്രസ്ഥം ചലച്ചിത്രത്തിലെ പ്രതിപാദ്യ വിഷയമായ ഇന്റർനെറ്റിനേയും മോർഫിങ്ങ് സങ്കേതത്തെയും കുറിച്ച് മലയാളി പ്രേക്ഷകരിൽ സാമാന്യ അവബോധം പകർന്ന് നൽകാൻ സഹായിച്ചു. അക്ഷയ ആർട്സ് ഇന്റർനാഷണലിന്റെ ബാനറിൽ പ്രേംകുമാർ മാരാത്ത് നിർമ്മിച്ച ഈ ചിത്രം അക്ഷയ ആർട്സ് റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റോബിൻ തിരുമല ആണ്.[1][2]
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – സതീഷ് മേനോൻ
- പ്രകാശ് രാജ് – മോഹൻ ജോർജ്ജ്
- വിക്രം – പീറ്റർ
- ദേവൻ – പോൾ ബി. ഐസക്
- ഒടുവിൽ ഉണ്ണികൃഷ്ണൻ – മാണിക്കോത്ത് കുഞ്ഞുകൃഷ്ണപ്പണിക്കർ
- എം.ജി. സോമൻ – കെ.എൻ. നായർ
- അക്ഷയ് ആനന്ദ് – കിരൺ വർമ്മ
- അസീസ് – കമ്മീഷണർ
- ഹേമന്ത് ബിർജ – ശ്യാം
- അബു സലീം
- ശിവജി
- സിമ്രാൻ – ചിത്ര നാരായൺ
- പ്രിയാരാമൻ
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്.[3] ഗാനങ്ങൾ വിപണനം ചെയ്തത് ബിഗ് ബി മ്യൂസിക്കൽസ്.
- ഗാനങ്ങൾ
- ബോലോ ബോലോ ഭയ്യാ – കെ.ജെ. യേശുദാസ്, മനോ
- ദേഖോ സിമ്പിൾ മാജിക് – ബിജു നാരായണൻ
- പറയുമോ മൂകയാമമേ – കെ.ജെ. യേശുദാസ്
- പറയുമോ മൂകയാമമേ – കെ.എസ്. ചിത്ര
- തങ്കത്തിങ്കൾ കിളിയായ് കുറുകാം – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
- മഴവില്ലിൻ കൊട്ടാരത്തിൽ മണിമേഘത്താളം – ബിജു നാരായണൻ, സുജാത മോഹൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
- ചിത്രസംയോജനം: കെ. ശങ്കുണ്ണി
- കല: മണി സുചിത്ര, വത്സൻ
- ചമയം: പുനലൂർ രവി, ജോർജ്ജ്
- വസ്ത്രാലങ്കാരം: മുരുകൻസ്, എഴുമലൈ
- നൃത്തം: കല
- സംഘട്ടനം: സൂപ്പർ സുബ്ബരായൻ
- എഫക്റ്റ്സ്: സേതു
- നിർമ്മാണ നിയന്ത്രണം: കെ.പി. അരവിന്ദാക്ഷമേനോൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്ദ്രപ്രസ്ഥം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഇന്ദ്രപ്രസ്ഥം – മലയാളസംഗീതം.ഇൻഫോ
References
[തിരുത്തുക]വർഗ്ഗങ്ങൾ:
- Articles lacking sources from 2010 ഏപ്രിൽ
- All articles lacking sources
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കൈതപ്രത്തിന്റെ ഗാനങ്ങൾ
- ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ
- വിദ്യാസാഗർ സംഗീതം നൽകിയ ചിത്രങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- സഞ്ജീവ് ശങ്കർ ക്യാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ