Jump to content

കിന്നാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിന്നാരം
സംവിധാനംസത്യൻ അന്തിക്കാട്
രചനഡോക്ടർ ബാലകൃഷ്ണൻ
കഥഡോക്ടർ ബാലകൃഷ്ണൻ
തിരക്കഥഡോക്ടർ ബാലകൃഷ്ണൻ
അഭിനേതാക്കൾസുകുമാരൻ
നെടുമുടി വേണു
പൂർണ്ണിമ ജയറാം
മമ്മൂട്ടി
സംഗീതംരവീന്ദ്രൻ
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോപ്രതീക്ഷ പ്രൊഡക്ഷൻസ്
വിതരണംപ്രതീക്ഷ പ്രൊഡക്ഷൻസ്
പരസ്യംപി എൻ മേനോൻ
റിലീസിങ് തീയതി
  • ജൂലൈ 8, 1983 (1983-07-08)
(ഇന്ത്യ)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം134 മിനിട്ടുകൾ

പ്രതീക്ഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ ബാലകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് കിന്നാരം. സുകുമാരൻ, നെടുമുടി വേണു, പൂർണ്ണിമ ജയറാം, മമ്മൂട്ടി, ജഗതി ശ്രീകുമാർ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1][2] രവീന്ദ്രൻ

ഈ ചിത്രത്തിൽ ജഗതി ശ്രീകുമാർ ചെയ്യുന്ന കഥാപാത്രമായ വർമ്മാജി എന്ന സംഗീതസംവിധായകനു വേണ്ടി ജഗതി തന്നെ സെറ്റിൽ വെച്ചുണ്ടാക്കിയ ഒന്നു രണ്ട് ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. അതിലെ 'പിസ്താ സുമാ കിറ സോമ്മാരി സജമാ കിരായ' [3] എന്ന ഗാനം വർഷങ്ങൾക്കു ശേഷം 2013ൽ നേരം[4] എന്ന ചിത്രത്തിലെ പ്രൊമോ ഗാനമായി റീമിക്സ് ചെയ്തത് വൻ ഹിറ്റായി മാറി[5]


താരനിര[6]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 സുകുമാരൻ സേതു
2 പൂർണ്ണിമ ജയറാം രാധ
3 നെടുമുടി വേണു ഉണ്ണി
4 മമ്മൂട്ടി ബാലചന്ദ്രൻ
5 ജഗതി ശ്രീകുമാർ വർമ്മാജി
6 സുകുമാരി മേരി
7 ശങ്കരാടി വി എൻ നായർ
8 മാള അരവിന്ദൻ രാജമാണിക്യം
9 ബഹദൂർ ചാർളി
10 മീന മിസ്സിസ് ദാസ്
11 പുഷ്പ മിസ് രീത
12 ജയശ്രീ ഏഞ്ചൽ

ഗാനങ്ങൾ[7]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഹൃദയ സഖീ നീ അരികിൽ വരൂ യേശുദാസ് മായാമാളവഗൗള
2 കിന്നാരം എൻ ലതിക ,കോറസ്‌


അവലംബം

[തിരുത്തുക]
  1. കിന്നാരം (1983)- www.malayalachalachithram.com
  2. കിന്നാരം (1983) - malayalasangeetham.info
  3. പിസ്ത സുമ[പ്രവർത്തിക്കാത്ത കണ്ണി] - m3db.com
  4. "നേരം (2013)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  5. "കിന്നാരം(1983)". spicyonion.com. Archived from the original on 2014-10-20. Retrieved 2014-10-16.
  6. "കിന്നാരം(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  7. "കിന്നാരം(1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കിന്നാരം&oldid=4277065" എന്ന താളിൽനിന്ന് ശേഖരിച്ചത്