Jump to content

ക്രൌളി

Coordinates: 30°12′49″N 92°22′25″W / 30.21361°N 92.37361°W / 30.21361; -92.37361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City of Crowley
City
Downtown Crowley
Motto: Where Life Is Rice And Easy
Nickname: Rice Capital of America
രാജ്യം United States
സംസ്ഥാനം Louisiana
Parish Acadia
Elevation 20 അടി (6.1 മീ)
Coordinates 30°12′49″N 92°22′25″W / 30.21361°N 92.37361°W / 30.21361; -92.37361
Area 4.9 ച മൈ (12.7 കി.m2)
 - land 4.9 ച മൈ (13 കി.m2)
 - water 0.0 ച മൈ (0 കി.m2), 0%
Population 13,265 (2010)
Incorporated 1887
Mayor Greg Jones

Police Chief A. "Jimmy" Broussard (D)

Timezone CST (UTC-6)
 - summer (DST) CDT (UTC-5)
ZIP code 70526
Area code 337
Location of Crowley in Louisiana
Location of Louisiana in the United States
Website: crowley-la.com

അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ക്രൌളി (നാടൻ ഉച്ചാരണം: /ˈkræli/) (Crowley). ഈ പട്ടണം അക്കാഡിയ പാരിഷിൻറെ പാരിഷ് സീറ്റുകൂടിയാണ്.[1]  2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 13,265 ആയിരുന്നു. ഈ പട്ടണത്തിലെ 63.8 ശതമാനം പേർ ഹിസ്പാനിക് വംശജരല്ലാത്ത വെളുത്തവർഗ്ഗക്കാരാണ് (വടക്കു പടിഞ്ഞാറൻ യൂറോപ്പ്, തെക്ക്, കിഴക്കന് യൂറോപ്യൻ മേഖലയില‍്‍ നിന്നുള്ളവർ - ഉദാ: ജർമ്മൻ, ഐറിഷ്, ഇംഗ്ലീഷ് വംശജർ).[2]

ക്രൌളി പട്ടണം അവിടുത്തെ വാർഷിക ഉത്സവമായ ഇൻറർനാഷണൽ റൈസ് ഫെസ്റ്റിവലിന് പേരു കേട്ടതാണ്. ക്രൌളി പട്ടണത്തിൻറെ അപരനാമം തന്നെ “റൈസ് കാപ്പിറ്റൽ ആഫ് അമേരിക്ക” എന്നാണ്. ഒരുകാലത്ത് ഈ പട്ടണം നെൽകൃഷി വിളവെടുപ്പിന്റെയും അരിവ്യാപാരത്തിൻറെ പ്രധാന കേന്ദ്രമായിരുന്നു . ഇവിടം കേന്ദ്രീകരിച്ച് ഒട്ടനവധി അരിമില്ലുകൾ നിലനിന്നിരുന്നു. ഇക്കാലത്തും ഇവിടെ അനേകം അരിമില്ലുകൾ നിലനിൽക്കുന്നു. നാടൻ കർഷകരുടെ പ്രാധാന കാർഷികവിള നെല്ലാണ്.  സമീപകാലത്ത് ചെമ്മീൻകെട്ട് ഫാമിംഗും സാധാരണയാണ്.

ചരിത്രം

[തിരുത്തുക]

1886 ൽ സി.സി. ഡ്യൂസൻ, ഡബ്ലിയു. ഡബ്ലിയു. ഡ്യൂസൻ എന്നിവർ ചേർന്നാണ് ക്രൌളി പട്ടണം സ്ഥാപിച്ചത്. 1887 ൽ ഇതു സംയോജിപ്പിക്കപ്പെട്ട ശേഷം സൌത്ത് വെസ്റ്റ് ലൂയിസിയാന ലാൻറ് കമ്പനിയുടെ ജനറൽ മാനേജരായിരുന്ന ഡബ്ലിയു. ഡബ്ലിയു. ഡ്യൂസൻ പട്ടണത്തിൻറെ വികസനത്തിനുള്ള പ്ലാൻ തയ്യാറാക്കി.

അവലംബം

[തിരുത്തുക]
  1. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
  2. "Crowley (city), Louisiana". quickfacts.census.gov. Archived from the original on 2012-12-04. Retrieved November 26, 2012.
"https://ml.wikipedia.org/w/index.php?title=ക്രൌളി&oldid=3630152" എന്ന താളിൽനിന്ന് ശേഖരിച്ചത്