കൗച്ചിംഗ് (നേത്ര ശസ്ത്രക്രിയ)
രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ തിമിര ശസ്ത്രക്രിയയാണ് കൗച്ചിംഗ്. തിമിരം കണ്ണിന്റെ ലെൻസിനെ ബാധിക്കുന്ന മൂടൽ ആയതിനാൽ, കാഴ്ച മെച്ചപ്പെടുത്താൻ ലെൻസിനെ ഡിസ്ലോഡ്ജ് ചെയ്യുന്ന ഒരു സാങ്കേതികതയാണ് കൗച്ചിംഗ്. ആധുനിക തിമിര ശസ്ത്രക്രിയയുടെയും പാർസ് പ്ലാന വിട്രെക്ടോമിയുടെയും മുൻഗാമിയാണ് ഇത്.
ചരിത്രം
[തിരുത്തുക]“കൗച്ചിംഗ്” (ലെൻസ് ഡിപ്രഷൻ) മുഖേനയുള്ള തിമിര ശസ്ത്രക്രിയ, ഏറ്റവും പഴയ ശസ്ത്രക്രിയകളിൽ ഒന്നാണ്. മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് മൂടിക്കെട്ടിയ ലെൻസിനെ കണ്ണിന്റെ ഉള്ളിലേക്ക് തള്ളിവിടുന്നതാണ് സാങ്കേതികത. ഒരുപക്ഷേ ഹമ്മുറാബി കോഡിന്റെ (ബിസി 1792-1750) ലേഖനങ്ങളിൽ പരാമർശിച്ചിരിക്കുന്ന രീതിയായ ഈ നടപടിക്രമം കൃത്യമായി വിശദീകരിച്ചിട്ടുള്ള ആദ്യ ഗ്രന്ഥം പുരാതന ഇന്ത്യൻ ശസ്ത്രക്രിയാ വിദഗ്ധനായ സുശ്രുതൻ്റെ വൈദ്യശാസ്ത്രഗ്രന്ഥമായ “സുശ്രുത സംഹിത, ഉത്തർ തന്ത്രം” (ബിസി 800) (ഡ്യൂക്ക്-എൽഡർ, 1969; ചാൻ, 2010) ആണ്. അന്നുമുതൽ ഈ നടപടിക്രമം ലോകമെമ്പാടും വ്യാപകമായിരുന്നു. ചൈന, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ ഇത് വ്യാപകമായി നടന്നിരുന്നുവെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. എ ഡി പത്തൊൻപതാം നൂറ്റാണ്ടിനുശേഷം, ആധുനിക തിമിര ശസ്ത്രക്രിയ (ലെൻസിന്റെ ഇൻട്രാ ഒക്കുലാർ എക്സ്ട്രാക്ഷൻ (1748)) രീതി വികസിച്ചപ്പോൾ, കൗച്ചിങ്ങ് രീതി ക്രമേണ ഇല്ലാതായി.
ആധുനിക കാലത്ത്
[തിരുത്തുക]ആധുനിക ശസ്ത്രക്രിയയ്ക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതോ പരമ്പരാഗത ചികിത്സകളെ ആശ്രയിക്കാൻ ജനസംഖ്യ ഇഷ്ടപ്പെടുന്നതോ ആയ ചില വികസ്വര രാജ്യങ്ങളിൽ കൗച്ചിംഗ് ആധുനിക കാലത്തും തുടർന്നിരുന്നു. സബ്-സഹാറൻ ആഫ്രിക്കയിലാണ് ഇത് സാധാരണയായി ചെയ്തിരുന്നത്.[1] ആധുനിക തിമിര ശസ്ത്രക്രിയയേക്കാൾ മാലിയിൽ ഇത് കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നു, രണ്ട് രീതികളുടെയും ചിലവ് സമാനമാണെങ്കിലും, കൗച്ചിങ്ങിന് വളരെ മോശമായ ഫലങ്ങൾ ആണ് ഉള്ളത്.[2] ബർകിന ഫാസോയിൽ, ഭൂരിഭാഗം രോഗികൾക്കും തിമിരത്തിന്റെ കാരണങ്ങളെക്കുറിച്ച് അറിയില്ല എന്ന് മാത്രമല്ല ഇത് വിധി മൂലമാണെന്ന് വിശ്വസിക്കുകയും ചെയ്തു. നേത്രരോഗവിദഗ്ദ്ധരല്ല, മറിച്ച് പ്രാദേശിക രോഗശാന്തിക്കാരോ "മന്ത്രവാദികളോ" ആണ് ഇന്നത്തെ കാലത്ത് കൗച്ചിംഗ് ചെയ്തിരുന്നത്.
ടെക്നിക്
[തിരുത്തുക]മുള്ളോ സൂചിയോ പോലുള്ള മൂർച്ചയുള്ള ഉപകരണം ലിംബസിനടുത്തുള്ള കോർണിയയുടെ അറ്റത്ത് അല്ലെങ്കിൽ സ്ക്ലീറയിലൂടെ കണ്ണിൽ തുളച്ചുകയറ്റി അതാര്യമായ ലെൻസ് താഴേക്ക് തള്ളി, വെളിച്ചം കണ്ണിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നു. രോഗികൾക്ക് ആകൃതികളോ ചലനങ്ങളോ തിരിച്ചറിയാൻ പറ്റുന്ന സമയത്ത് നടപടിക്രമം നിർത്തുന്നു. രോഗിയുടെ കണ്ണിൽ ലെൻസ് ഇല്ലാത്തതിനാൽ (അഫേകിക്) കാഴ്ചക്ക് ശക്തമായ പോസിറ്റീവ് പവർ തിരുത്തൽ ലെൻസ് ആവശ്യമാണ്.
ഫലം
[തിരുത്തുക]വലിയ തോതിൽ മോശം ഫലങ്ങളുള്ള വിജയിക്കാത്ത സാങ്കേതികതയാണ് കൗച്ചിംഗ്. ഒരു ചെറിയ ശതമാനം രോഗികൾക്ക് പ്രകാശവും ചില ചലനങ്ങളും തിരിച്ചറിയാനുള്ള കഴിവ് കിട്ടിയേക്കാം, എന്നാൽ 70% ത്തിലധികം പേരും പൂർണ്ണമായും അന്ധരാവും.[2] ദ്വിതീയ ഗ്ലോക്കോമ, ഹൈഫീമ, ഒപ്റ്റിക് അട്രോഫി എന്നിവ മറ്റ് സങ്കീർണതകളാണെന്ന് ഒരു നൈജീരിയൻ പഠനം തെളിയിച്ചു.[3] ആധുനിക തിമിര ശസ്ത്രക്രിയയുമായി താരതമ്യപ്പെടുത്താവുന്ന ഒരു ശസ്ത്രക്രിയ രീതിയേ അല്ല കൗച്ചിങ്ങ്.
അവലംബം
[തിരുത്തുക]- ↑ Meda, N; Bognounou, V; Seni, E; Daboue, A; Sanfo, O (2005). "Cataract in Burkina Faso: Factors of choice between modern and traditional surgical procedures". Médecine Tropicale. 65 (5): 473–6. PMID 16465818.
- ↑ 2.0 2.1 Schémann, Jean-François; Bakayoko, Seydou; Coulibaly, Sidi (2000). "Traditional couching is not an effective alternative procedure for cataract surgery in Mali". Ophthalmic Epidemiology. 7 (4): 271–83. doi:10.1076/opep.7.4.271.4174. PMID 11262674. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "mali" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Omoti, AE (2005). "Complications of traditional couching in a Nigerian local population". West African Journal of Medicine. 24 (1): 7–9. doi:10.4314/wajm.v24i1.28153. PMID 15909701.