കൾട്ടിവർ
പ്രജനനത്തിനായി അനുയോജ്യമായ സ്വഭാവസവിശേഷതയുള്ള സസ്യങ്ങളുടെ സംയോജനത്തിനായി തിരഞ്ഞെടുക്കുന്ന ഒരു കൂട്ടം സസ്യങ്ങളെ സൂചിപ്പിക്കുന്ന പദമാണ് കൾട്ടിവർ. സാധാരണയായി ഇൻറർനാഷണൽ കോഡ് ഓഫ് നോമൺക്ലേച്യർ ഫോർ കൾട്ടിവേറ്റഡ് പ്ലാന്റ്സിലെ (ICNCP) കൃഷി ചെയ്യുന്ന സസ്യങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ വർഗ്ഗീകരണ വിഭാഗമാണ് കൾട്ടിവർ. മിക്ക കൾട്ടിവറുകളും കൃഷിയിൽ നിന്നാണ് ഉത്ഭവിച്ചത്. എന്നാൽ ചിലത് കാട്ടിൽ നിന്നുള്ള പ്രത്യേക തിരഞ്ഞെടുക്കലുകളിൽ നിന്ന് ലഭിച്ചതാണ്.
കൾട്ടിവറുകളിൽ നിന്ന് പുതിയ നിറമുള്ള പൂക്കൾ ലഭിക്കുന്നതിനായി സസ്യങ്ങളെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത് പ്രജനനം ചെയ്യുമ്പോൾ റോസാപ്പൂ, കാമലിയ, ഡാഫോഡിൽസ്, റോഡോഡെൻഡ്രോൺ, അസാലിയസ് എന്നീ പ്രശസ്ത അലങ്കാര ഉദ്യാനസസ്യങ്ങൾ ജനിക്കുന്നു. ലോകത്തിലെ കാർഷിക ഭക്ഷ്യ വിളകളിൽ ഏറെക്കുറെ കൾട്ടിവറുകൾ മാത്രമുള്ളതാണ്. അതുപോലെ, എല്ലാ കൃഷികളിലും മെച്ചപ്പെട്ട വിളവ്, സുഗന്ധം, രോഗ പ്രതിരോധം തുടങ്ങിയവ നോക്കി തിരഞ്ഞെടുത്ത വളരെ കുറച്ചു കാട്ടുസസ്യങ്ങൾ മാത്രം ഇപ്പോൾ ഭക്ഷ്യ സ്രോതസ്സുകളായി ഉപയോഗിക്കുന്നു. വനമേഖലയിൽ ഉപയോഗിക്കപ്പെടുന്ന വൃക്ഷങ്ങൾ അവയുടെ മെച്ചപ്പെട്ട ഗുണനിലവാരവും തടി വിളവും നോക്കിയാണ് പ്രത്യേകമായി തിരഞ്ഞെടുക്കുന്നത്.
ഭൂരിഭാഗം കൾട്ടിവറും കൾട്ടിജൻ എന്ന ലിബർട്ടി ഹൈഡ് ബെയ്‌ലിയുടെ വിശാലമായ ഗ്രൂപ്പിന്റെ ഒരു പ്രധാന ഭാഗമാണ്.[1] പ്രാഥമികമായി പ്രത്യേക ഉദ്ദേശ്യത്തോടുകൂടി മാനുഷിക പ്രവർത്തനത്തിലൂടെ ഒരു സസ്യത്തിന്റെ ഉത്ഭവത്തിനുവേണ്ടി തിരഞ്ഞെടുക്കുന്ന സസ്യങ്ങളാണ് കൾട്ടിജൻ.[2]ഒരു കൾട്ടിവർ ബൊട്ടാണിക്കൽ ഇനത്തിന് തുല്യമല്ല.[3]ഇത് ടാക്സോണമിക് റാങ്കിൽ ഉപവർഗ്ഗത്തിന് താഴെയാണ്. ബൊട്ടാണിക്കൽ ഇനങ്ങളുടെയും കൾട്ടിവറുകളുടെയും പേരുകൾ സൃഷ്ടിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിയമങ്ങളിൽ വ്യത്യാസമുണ്ട്. സമീപകാലങ്ങളിൽ സസ്യങ്ങൾക്കുള്ള നിയമപരമായ പേറ്റന്റ് ഉപയോഗിച്ചും പ്ലാന്റ് ബ്രീഡേഴ്സ് അവകാശങ്ങളുടെ അംഗീകാരമനുസരിച്ചും വിളകളുടെ പേര് നൽകുന്നത് സങ്കീർണ്ണമായിരുന്നു. [4]
ഇന്റർനാഷണൽ യൂണിയൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ന്യൂ വെറൈറ്റീസ് ഓഫ് പ്ലാൻറ്സ് (UPOV - ഫ്രഞ്ച്: ആരോഗ്യ അവകാശവാദങ്ങളുടെ സംരക്ഷണത്തിനായി യൂണിയൻ ഇന്റർനാഷണൽ) വാണിജ്യത്തിന് പുതിയ കൾട്ടിവറുകൾ കൊണ്ടുവരുന്ന വ്യക്തികളുടെ അല്ലെങ്കിൽ ഓർഗനൈസേഷനുകളുടെ സസ്യസമ്പത്തുകളെ നിയമപരമായി സംരക്ഷിക്കുന്നു. ഒരു കൾട്ടിവർ ഒരേപോലുള്ളതും സ്ഥിരതയുള്ളതും സ്പഷ്ടവും ആയിരിക്കണമെന്ന് UPOV ആവശ്യപ്പെടുന്നു. അറിയപ്പെടുന്ന മറ്റു കൾട്ടിവറിൽ നിന്ന് സ്വഭാവങ്ങൾ വളരെയെളുപ്പത്തിൽ തിരിച്ചറിയുന്നതായിരിക്കണമെന്നതാണ് സ്പഷ്ടമായിരിക്കണമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരേപോലുള്ളതും സ്ഥിരതയുള്ളതും കൊണ്ട് ഉദ്ദേശിക്കുന്നത് തുടരെയുള്ള പ്രജനനസമയത്ത് കൾട്ടിവർ ഈ സ്വഭാവങ്ങൾ നിലനിർത്തണമെന്നുള്ളതാണ്.
കൾട്ടിവറിന് പേരു നൽകുന്നത് കൾട്ടിവേറ്റഡ് പ്ലാന്റ് ടാക്സോണമിയിലെ ഒരു പ്രധാനഘടകമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു നാമമാത്രപദ്ധതിയിലെ നിയമങ്ങളും ശുപാർശകളും അനുസരിച്ച് കൾട്ടിവറിന് ശരിയായ പേരു നൽകുന്നതിന് നിർദ്ദേശിക്കുന്നു. ശാസ്ത്രീയ ലാറ്റിൻ ബൊട്ടാണിക്കൽ പേര് നൽകുന്നതിൽ കൾട്ടിവർ പേരുകളിൽ ഒരു ചുരുക്കെഴുത്ത് കൂടി ഉൾക്കൊള്ളുന്നു. കൾട്ടിവർ എപിതെറ്റ് (ചുരുക്കെഴുത്ത്) വെർണികുലാർ ഭാഷയാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് കൾട്ടിവർ നാമമായ കിങ് എഡ്വാർഡ് ഉരുളക്കിഴങ്ങിന്റെ ശാസ്ത്രീയനാമം സോൾനവു ട്യൂബറോസവും കൾട്ടിവർ എപിതെറ്റ് 'കിംഗ് എഡ്വാർഡ് ' എന്നുമാണ്. കൾട്ടിവേറ്റഡ് പ്ലാന്റ് കോഡ് നിയമമനുസരിച്ച് ഏക ഉദ്ധരണി ചിഹ്നത്താൽ ഇത് ക്രമീകരിക്കപ്പെട്ടിരിക്കുന്നു.[5]
പദോത്പത്തി
[തിരുത്തുക]കാട്ടു സസ്യങ്ങളെയും കൃഷിയിൽ നിന്നു വികാസം പ്രാപിച്ച സ്വഭാവസവിശേഷതകളെയും വേർതിരിച്ചറിയേണ്ടതിന്റെ ആവശ്യകതയിൽ നിന്നാണ് കൾട്ടിവർ എന്ന പദം ഉത്ഭവിച്ചത്. ഇത് കൾട്ടിജൻ സസ്യങ്ങൾക്ക് പേരിടുന്നതിലേയ്ക്ക് എത്തപ്പെട്ടു. "ബോട്ടണിയുടെ പിതാവ്" ഗ്രീക്ക് തത്ത്വചിന്തകൻ തിയോഫ്രാസ്റ്റസ് (370-285 BC) ഈ വ്യത്യാസം നന്നായി മനസ്സിലാക്കുന്നു. ബൊട്ടാണിക്കൽ ചരിത്രകാരനായ അലൻ മോർട്ടൺ, തിയോഫ്രാസ്റ്റസിന്റെ ഹിസ്റ്റോറിയ പ്ളാന്റേറമിൽ (സസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണം) "സാംസ്‌കാരികമായി സ്വാധീനിച്ചു (Phenotype) വരുന്ന മാറ്റങ്ങളും, ജനിതകഘടനയുടെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ധാരണയിൽ ഒരു പരിധി ഉണ്ടായിരുന്നു" (ഹിസ്റ്റോറിയ പ്ളാന്റേറം, പുസ്തകം 3, 2, 2, കൌസ പ്ളാന്റേറം, പുസ്തകം 1, 9, 3)[6]
അവലംബം
[തിരുത്തുക]ഗ്രന്ഥസൂചിക
[തിരുത്തുക]- Bailey, Liberty Hyde (1923). "Various cultigens, and transfers in nomenclature". Gentes Herbarum. 1 (Part 3): 113–136.
{{cite journal}}
: Invalid|ref=harv
(help) - Brickell, Chris D. et al. (eds) (2009). "International Code of Nomenclature for Cultivated Plants (ICNCP or Cultivated Plant Code) incorporating the Rules and Recommendations for naming plants in cultivation. 8th ed., adopted by the International Union of Biological Sciences International Commission for the Nomenclature of Cultivated Plants" (PDF). Scripta Horticulturae. 10. International Society of Horticultural Science: 1–184. ISBN 978-90-6605-662-6. Archived from the original (PDF) on 2011-08-13. Retrieved 2018-04-20.
{{cite journal}}
:|first=
has generic name (help); Invalid|ref=harv
(help) - Lawrence, George H.M. (1953). "Cultivar, Distinguished from Variety". Baileya. 1: 19–20.
{{cite journal}}
: Invalid|ref=harv
(help) - Lawrence, George H.M. (1955). "The Term and Category of Cultivar". Baileya. 3: 177–181.
{{cite journal}}
: Invalid|ref=harv
(help) - Lawrence, George H.M. (1957). "The Designation of Cultivar-names". Baileya. 5: 162–165.
{{cite journal}}
: Invalid|ref=harv
(help) - Lawrence, George H.M. (1960). "Notes on Cultivar Names". Baileya. 8: 1–4.
{{cite journal}}
: Invalid|ref=harv
(help) - Morton, Alan G. (1981). History of Botanical Science: An Account of the Development of Botany from Ancient Times to the Present Day. London: Academic Press. ISBN 0-12-508382-3.
{{cite book}}
: Invalid|ref=harv
(help) - Spencer, Roger; Cross, Robert; Lumley, Peter (2007). Plant names: a guide to botanical nomenclature. (3rd ed.). Collingwood, Australia: CSIRO Publishing (also Earthscan, UK.). ISBN 978-0-643-09440-6.
{{cite book}}
: Invalid|ref=harv
(help) - Spencer, Roger D.; Cross, Robert G. (2007). "The International Code of Botanical Nomenclature (ICBN), the International Code of Nomenclature for Cultivated Plants (ICNCP), and the cultigen". Taxon. 56 (3): 938–940. doi:10.2307/25065875.
{{cite journal}}
: Invalid|ref=harv
(help) - Trehane, Piers (2004). "50 years of the International Code of Nomenclature for Cultivated Plants". Acta Horticulturae. 634: 17–27.
{{cite journal}}
: Invalid|ref=harv
(help)
പുറം കണ്ണികൾ
[തിരുത്തുക]- Sale point of the Latest Edition (October 2009) of The International Code of Nomenclature for Cultivated Plants
- International Cultivar Registration Authorities
- The Language of Horticulture
- Opinion piece by Tony Lord (from The Plantsman magazine)
- Hortivar – The Food and Agriculture Organization of the United Nations Horticulture Cultivars Performance Database