ഖതു ശ്യാംജി ക്ഷേത്രം
ദൃശ്യരൂപം
ഖതു ശ്യാംജി ക്ഷേത്രം | |
---|---|
മറ്റ് പേരുകൾ | Maurvinandan, Sheesh Ke Daani |
രാജസ്ഥാനിലെ ശേഖാവതി ജില്ലയിൽ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ക്ഷേത്രമാണ് ഖതു ശ്യാംജി ക്ഷേത്രം . ഭീമൻറെ കൊച്ചുമകനും ഘടോൽകചന്റെ പുത്രനുമായ ബാർബാരികയെയാണ് ഇവിടെ ശ്യാമവർണനായി ആരാധിക്കുന്നത്. കലിയുഗത്തിൽ കൃഷ്ണനായി ആരാധിക്കപ്പെടുമെന്ന് ബാർബാരികയ്ക്ക് കൃഷ്ണനിൽ നിന്ന് മഹാഭാരത കാലത്ത് അനുഗ്രഹം ലഭിച്ചിരുന്നു. ശ്യാമവർണൻറെ ശിരോഭാഗം ഖതുവിലും ബാക്കി ഉടൽ ഭാഗം സമീപസ്ഥലമായ റിംഗൂസിലും ആരാധിക്കപ്പെടുമെന്നായിരുന്നു അനുഗ്രഹം.
ചരിത്രം
[തിരുത്തുക]അതിപുരാതനമാണ് ശ്യാംജി ക്ഷേത്രം. 1679ൽ ഔറംഗസീബിൻറെ ഭരണകാലത്ത് ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടു എന്ന് ചരിത്രകാരനായ ഝബർമാൽ ശർമ്മ അഭിപ്രായപ്പെടുന്നു. തുടർന്ന് ഇപ്പോഴത്തെ ക്ഷേത്രം 1720 ൽ പണികഴിപ്പിച്ചതാണെന്നും ചരിത്രകാരൻമാർ പറയുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "Temple Profile: Mandir Shri Khatu Shyam Ji". Rajasthan Devasthan, Government of Rajasthan. Archived from the original on 14 February 2014. Retrieved 2014-02-10.