Jump to content

ബാർബാറികൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഘടുശ്യാംജി

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

പുരാണകഥാപാത്രങ്ങളായ ഘടോൽകചന്റെ പുത്രനും ഭീമന്റെ പൗത്രനുമാണ് ബാർബാറികൻ. മഹാഭാരതത്തിലാണ് ബാർബാറികനെക്കുറിച്ചു പരാമർശമുള്ളത്. രാജസ്ഥാനിൽ വളരെ പ്രശസ്തിയുള്ള ഒരു പ്രതിഷ്ഠയാണ് ബാർബാറികൻ. ഇവിടെ ഘടുശ്യാംജി എന്ന പേരിലാണ് അറിയപ്പെടുന്നത്.

പുരാണം

[തിരുത്തുക]

പുരാണങ്ങൾ പ്രകാരം ഭീമപുത്രനായ ഘടോൽകചനു നാഗകന്യ അഹിലാവതിയിലുണ്ടായ മകനാണ് ബാർബാറികൻ. പൂർവ്വജൻമത്തിൽ ഒരു യക്ഷനായിരുന്നെന്നും പുരാണമുണ്ട്. ചെറിയ പ്രായത്തിലെ ബാർബാറികൻ വീരശുരപരാക്രമിയായിരുന്നു. അവന്റെ തപസ്സിൽ അലിഞ്ഞ് ശിവഭഗവാൻ വരമായി മൂന്നു അസ്ത്രങ്ങൾ സമ്മാനിച്ചു. ഈ മൂന്നു അസ്ത്രങ്ങൾ അവ തൊടുക്കുന്ന ആൾ മനസ്സിലെന്തു വിചാരിക്കുന്നോ അതു അതേപടി ചെയ്തു തരുന്നവയായിരുന്നു. ഇത് കൊണ്ട് ബാർബാരികനെ തീൻ ബാൺ ധാരി എന്ന് രാജസ്ഥാനിലും മറ്റും വിളിക്കുന്നു. പിന്നീടുള്ള തപസ്സിൽ അഗ്നിദേവൻ പ്രത്യക്ഷപ്പെട്ട് ഒരു വില്ലും വരമായി നൽകി. ഇതിനു ശേഷം യുവാവായ ബാർബാറികൻ മൂന്നു ലോകങ്ങളിലും അജയ്യനായ യോദ്ധാവായീത്തീർന്നുവെന്നു പുരാണം.

സ്കന്ദപുരാണം,മാഹേശ്വര ഖണ്ഡം,കൌമാരികാ ഉപഖണ്ഡം , 60 , 66 അദ്ധ്യായങ്ങളിലാണ് ബാർബറികനെക്കുറിച്ച് പരാമർശമുള്ളത്‌ .

അവലംബം

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബാർബാറികൻ&oldid=2336846" എന്ന താളിൽനിന്ന് ശേഖരിച്ചത്