Jump to content

ഖരവേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖരവേല
കലിംഗാധിപതി
കലിംഗരാജ്യത്തിലെ രാജാവ്
ഭരണകാലം ബി.സി. ഒന്നാം നൂറ്റാണ്ടോ രണ്ടാം നൂറ്റാണ്ടോ
മുൻഗാമി വൃദ്ധരാജ (വുധരാജ) ആയിരുന്നിരിക്കാൻ സാദ്ധ്യത
പിൻഗാമി വക്രദേവ (വകദേപ) ആയിരുന്നിരിക്കാൻ സാദ്ധ്യത

ഇന്ത്യ സംസ്ഥാനമായ ഒഡിഷ പ്രദേശത്ത് പണ്ടുണ്ടായിരുന്ന കലിംഗരാജ്യത്തിലെ രാജാവായിരുന്നു ഖരവേല. മഹാമേഘവാഹനരാജവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്ന ഇദ്ദേഹം ബി.സി. രണ്ടാം നൂറ്റാണ്ടിലോ ഒന്നാം നൂറ്റാണ്ടിലോ ആണ് ഭരിച്ചിരുന്നത്.

ഖരവേലയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുള്ള പ്രധാന സ്രോതസ്സ് കല്ലുകൊത്തിയുണ്ടാക്കിയ ഹാഥിഗുംഫ ലിഖിതത്തിലാണ്. ലിഖിതത്തിൽ കാലം ലേഖപ്പെടുത്തിയിട്ടില്ല. 17 വരികളിൽ 4 എണ്ണം മാത്രമേ വായിക്കുവാൻ സാധിക്കുന്നുള്ളൂ. ഇതിനുതന്നെ പല വ്യാഖ്യാനങ്ങളുണ്ട്. പല യുദ്ധവിജയങ്ങളൂം, കലയ്ക്കുനൽകിയ പ്രോത്സാഹനങ്ങളും, അറ്റകുറ്റപ്പണികൾ നടത്തിയ വിവരങ്ങളും ആണ് ലിഖിതത്തിലുള്ളത്. ലിഖിതത്തിൽ ഇദ്ദേഹത്തിന്റെ നേട്ടങ്ങളെ പൊലിപ്പിച്ചുകാണിക്കുന്നുണ്ടെങ്കിലും കലിംഗരാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്നു ഇദ്ദേഹം എന്ന കാര്യത്തിൽ ചരിത്രകാരന്മാർ യോഗിക്കുന്നുണ്ട്.

ഖരവേല ജൈനമതം പിന്തുടർന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ശിലാലിഖിതത്തിൽ ഇദ്ദേഹം എല്ലാ മതങ്ങളിലും വിശ്വസിച്ചിരുന്നു എന്നാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഖരവേല&oldid=3439019" എന്ന താളിൽനിന്ന് ശേഖരിച്ചത്