ഖാലിദ സിയ
ഖാലിദ സിയ খালেদা জিয়া | |
---|---|
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് | |
പദവിയിൽ | |
ഓഫീസിൽ 1981 മേയ് 30 | |
മുൻഗാമി | സിയാവൂർ റഹ്മാൻ |
ബംഗ്ലാദേശ് പ്രധാനമന്ത്രി | |
ഓഫീസിൽ 2001 ഒക്റ്റോബർ 10 – 006 ഒക്റ്റോബർ 29 | |
രാഷ്ട്രപതി | ഷഹാബുദ്ദീൻ അഹമ്മദ് ബദ്രുദ്ദോസ ചൗധരി ഇയാജുദ്ദീൻ അഹമ്മദ് |
മുൻഗാമി | ലതീഫുർ റഹ്മാൻ (ചുമതല വഹിച്ചിരുന്നു) |
പിൻഗാമി | ഇയാജുദ്ദീൻ അഹമ്മദ് (ചുമതല വഹിച്ചിരുന്നു) |
ഓഫീസിൽ 1991 മാർച്ച് 20 – 1996 മാർച്ച് 30 | |
രാഷ്ട്രപതി | ഷഹാബുദ്ദീൻ അഹമ്മദ് (ചുമതല വഹിച്ചിരുന്നു) |
മുൻഗാമി | കാസി സഫർ അഹമ്മദ് |
പിൻഗാമി | മുഹമ്മദ് ഹബീബുർ റഹ്മാൻ (ചുമതല വഹിച്ചിരുന്നു) |
പ്രതിപക്ഷ നേതാവ് | |
ഓഫീസിൽ 2008 ഡിസംബർ 29 – 2014 ജനുവരി 9 | |
മുൻഗാമി | Sheikh Hasina |
പിൻഗാമി | Rowshan Ershad |
ഓഫീസിൽ 23 June 1996 – 15 July 2001 | |
മുൻഗാമി | ഷൈഖ് ഹസീന |
പിൻഗാമി | ഷൈഖ് ഹസീന |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ദിൻജാപൂർ, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ ബംഗ്ലാദേശിൽ) | 15 ഓഗസ്റ്റ് 1946
രാഷ്ട്രീയ കക്ഷി | നാഷണലിസ്റ്റ് പാർട്ടി (1979 മുതൽ ഇപ്പോൾ വരെ) ചതുർ കക്ഷി സഖ്യം (2001–2011) 18 കക്ഷി സഖ്യം (2011–ഇപ്പോൾ വരെ) |
പങ്കാളി | സിയാവൂർ റഹ്മാൻ (1960–1981) |
കുട്ടികൾ | താരിഖ് അറാഫത്ത് |
1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്ന രാഷ്ട്രീയ നേതാവാണ് ബീഗം ഖാലിദ സിയ (ബംഗാളി: খালেদা জিয়া; ജനനം 1945 ഓഗസ്റ്റ് 15[1]). 1991-ൽ അധികാരത്തിലെത്തിയപ്പോൾ രാഷ്ട്രത്തിന്റെ ചരിത്രത്തിൽ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ സ്ത്രീയായി ഇവർ മാറി. 1988–1990 കാലഘട്ടത്തിൽ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയ്ക്ക് ശേഷം ഇസ്ലാമികലോകത്ത് ഈ ബഹുമതി നേടുന്ന രണ്ടാമത്തെ സ്ത്രീയായിരുന്നു ഖാലിദ സിയ. തന്റെ ഭർത്താവായിരുന്ന പ്രസിഡന്റ് സിയാവൂർ റഹ്മാൻ 1970-കളുടെ അവസാനം സ്ഥാപിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി.) എന്ന കക്ഷിയുടെ നേതാവുമാണ് ഖാലിദ സിയ.
1982-ൽ പട്ടാള അട്ടിമറിയിലൂടെ സൈനിക ജനറൽ എർഷാദ് അധികാരം പിടിച്ചെടുത്തതിനുശേഷം 1990-ൽ ഇർഷാദിന്റെ ഭരണകൂടം നിലം പതിക്കുന്നതുവരെ ഖാലിദ ജനാധിപത്യത്തിനായുള്ള മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. 1991-ലെ പൊതു തിരഞ്ഞെടുപ്പിൽ ബി.എൻ.പി. അധികാരത്തിൽ വന്നതോടെ ഖാലിദ ഭരണത്തിലെത്തി. 1996-ൽ കുറച്ചുകാലം മാത്രം അധികാരത്തിലുണ്ടായിരുന്ന ഭരണകൂടത്തിലും ഖാലിദ പ്രധാനമന്ത്രിയായിരുന്നു. 1996-ൽ രണ്ടാം വട്ട തിരഞ്ഞെടുപ്പിനുശേഷം അവാമി ലീഗ് അധികാരത്തിൽ വന്നു. 2001-ൽ വീണ്ടും ഖാലിദ സിയയുടെ പാർട്ടി അധികാരത്തിലെത്തി. 1991-ലും 1996-ലും 2001-ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ബംഗ്ലാദേശിൽ അഞ്ച് പാർലമെന്റ് മണ്ഡലങ്ങളിൽ നിന്ന് ഖാലിദ സിയ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
ഫോബ്സ് മാസിക ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ ഖാലിദ സിയയെ 2004-ൽ 14-ആം സ്ഥാനത്തും,[2] 2005-ൽ 29-ആം സ്ഥാനത്തും,[3] 2006-ൽ 33-ആം സ്ഥാനത്തും[3][4] ഉൾപ്പെടുത്തിയിരുന്നു.
2006-ൽ കാലാവധി അവസാനിച്ചശേഷം 2007 ജനുവരിയിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയ അക്രമങ്ങളും ഉൾപ്പോരും കാരണം വൈകുകയുണ്ടായി. ഇത് രക്തച്ചൊരിച്ചിലില്ല്ലാതെ ഒരു പട്ടാളവിപ്ലവത്തിലൂടെ ഒരു കാവൽ ഭരണകൂടം അധികാരത്തിലെത്തി. ഇക്കാലത്ത് ഖാലിദ സിയയ്ക്കും രണ്ട് മക്കൾക്കുമെതിരായി അഴിമതിക്കേസുകൾ ചാർജ്ജ് ചെയ്യുകയുണ്ടായി.[5][6][7]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Zia, Begum Khaleda". Banglapedia. 2012. Archived from the original on 2014-04-23. Retrieved 4 February 2014.
- ↑ "#14: Begum Khaleda Zia, Prime Minister of Bangladesh". Forbes 100 Most Powerful Women in the World. 2004. Archived from the original on 2012-06-14. Retrieved 4 February 2014.
- ↑ 3.0 3.1 "#29 Khaleda Zia, Prime minister, Bangladesh". The 100 Most Powerful Women. Forbes.com. 2005. Retrieved 4 February 2014.
- ↑ "#33 Khaleda Zia, Prime Minister, Bangladesh". The 100 Most Powerful Women. 31 August 2006. Retrieved 4 February 2014.
- ↑ "Bangladesh ex-PM son detained", Al Jazeera, 16 April 2007 Archived 2008-06-10 at the Wayback Machine
- ↑ "Ex-PM sued on corruption charges in Bangladesh", Associated Press (International Herald Tribune), 2 September 2007.
- ↑ Anis Ahmed (3 September 2007). "Bangladesh ex-PM Khaleda Zia arrested on graft charge". Reuters. Archived from the original on 2020-06-01. Retrieved 4 February 2014.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Bangladesh Nationalist Party website
- Biography from Bangladesh Mission, United Nations Archived 2009-01-13 at the Wayback Machine
- രചനകൾ ഖാലിദ സിയ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Barbara Crossette (17 October 1993). "Conversations: Khaleda Zia; A Woman Leader for a Land That Defies Islamic Stereotypes". The New York Times.
- William Green; Alex Perry (10 April 2006). "'We Have Arrested So Many'". Time. Archived from the original on 2013-08-23. Retrieved 2014-03-02.
- Alex Perry (3 April 2006). "Rebuilding Bangladesh". Time. Archived from the original on 2010-11-30. Retrieved 2014-03-02.
- "Tearful Khaleda reaches Gulshan office". Archived from the original on 2012-03-05. Retrieved 2014-03-02.
- Rakib Hasnet Suman; Hasan Jahid Tusher (14 November 2010). "I am evicted". The Daily Star.
- "খালেদা জিয়ার বাড়ী নিয়ে লড়াইয়ের ১০ বছর" (in Bengali). Archived from the original on 2011-10-06. Retrieved 2014-03-02.
{{cite news}}
: Unknown parameter|trans_title=
ignored (|trans-title=
suggested) (help)