ഖാർഘർ
ദൃശ്യരൂപം
ഖാർഘർ | |
---|---|
Suburb of Navi Mumbai | |
ഉത്സവ് ചൗക്ക്, ഖാർഘർ | |
Coordinates: 19°02′10″N 73°03′42″E / 19.036146°N 73.0617213°E | |
Country | India |
State | മഹാരാഷ്ട്ര |
District | റായ്ഗഡ് |
• ഭരണസമിതി | പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ |
• ആകെ | 10 ച.കി.മീ.(4 ച മൈ) |
• റാങ്ക് | fere |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
PIN | 410210 |
Telephone code | 022 |
വാഹന റെജിസ്ട്രേഷൻ | MH-46 (Panvel) & MH-06. |
Nearest city | ബേലാപൂർ |
Literacy | 90% |
Civic agency | പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ |
Climate | Monsoon (Köppen) |
മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സ്ഥിതിചെയ്യുന്ന ഒരു ഉപനഗരമാണ് ഖാർഘർ. സിറ്റി ആന്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (സിഡ്കോ) എന്ന സ്ഥാപനമാണ് ഇതിന്റെ നിർമ്മാണത്തിന്റെയും വികസനത്തിന്റെയും ചുമതല നിർവ്വഹിച്ചത്. പൻവേൽ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലാണ് ഈ സ്ഥലം.[1]. നവി മുംബൈയിലെ മാതൃകാ ഉപനഗരമായി സിഡ്കോ ഉയർത്തിക്കാട്ടുന്ന പ്രദേശമാണ് ഖാർഘർ[2].
ജനസംഖ്യ
[തിരുത്തുക]2011-ലെ സെൻസസ് പ്രകാരം ഖാർഘറിലെ ജനസംഖ്യ 80,612 ആണ്[3]. സ്ത്രീ-പുരുഷ അനുപാതം മുതിർന്നവരിൽ 919-ഉം കുട്ടികളിൽ 938-ഉം ആണ്. 93.60% ആണ് സാക്ഷരതാ നിരക്ക്.