ഖുൽന
Khulna খুলনা | |
---|---|
Rupsha Bridge Khulna | |
Country | Bangladesh |
Division | Khulna Division |
District | Khulna District |
Municipal Council: | 12 December 1884 |
Municipal Corporation: | 12 December 1984 |
City Corporation: | 6 August 1990 |
• Mayor | Moniruzzaman Moni (Bangladesh Nationalist Party) |
• ആകെ | 59.57 ച.കി.മീ.(23.00 ച മൈ) |
ഉയരം | 9 മീ(30 അടി) |
(2015) | |
• ആകെ | 1.4 million[2] |
സമയമേഖല | UTC+6 (BST) |
Postal Code | Khulna GPO 9000 & Khulna Head Office 9100 |
IDD : Calling Code | +880 (0)41 |
Literacy rate | 59.1%[3] |
വെബ്സൈറ്റ് | Khulna City Corporation |
ഖുൽന, രുപ്ഷ നദിയിൽ സ്ഥിതി ചെയ്യുന്ന ഒരു പഴയ നദീ തുറമുഖ പട്ടണമാണ്. ബംഗ്ളാദേശിലെ വ്യവസായങ്ങളുടെ കണ്ണിയായി പ്രവർത്തിക്കുന്നതോടൊപ്പെ അനേകം ദേശീയ കമ്പനികൾ ഈ തുറമുഖവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ബംഗ്ലാദേശ് നേവിയുടെ രണ്ടു പ്രധാന നേവൽ കമാൻഡുകളിലൊന്നാണിത്. സുന്ദർബാനിലേയ്ക്കുള്ള പ്രവേശന കവാടമായാണ് ഈ പഴയ തുറമുഖത്തെ കണക്കാക്കുന്നത്.
ചരിത്രം
[തിരുത്തുക]വങ്ക, സമാതത രാജ്യങ്ങളുടം ഭാഗമായിരുന്നു പഴയകാലത്ത് ഖുൽന. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഈ പ്രദേശം "സേന" രാജവംശത്തിലെ ബല്ലാൽ സേനയുടെ കീഴിലാകുകയും ബംഗാളിലെ ബാഗ്രി ഡിവിഷനിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പ്രദേശത്തിൻറെ പഴയ പേര് "ജലാലാബാദ്" എന്നായിരുന്നു.
പതിന്നാലാം നൂറ്റാണ്ടിൽ "ഷംസുദ്ദീൻ ഫിറോസ് ഷാ" എന്ന ആദ്യ മുസ്ലിം ഭരണാധികാരി ഈ പട്ടണത്തിലെത്തി. "ഷംസുദ്ദീൻ ഇല്യാസ് ഷായുടെ" കാലഘട്ടത്തിൻ ഈ പട്ടണത്തിലേയ്ക്കുള്ള മുസ്ലിം കുടിയേറ്റം വളരെയധികം വർദ്ധിച്ചു. തൽഫലമായി അനേകം പള്ളകളും മറ്റും നിർമ്മിക്കപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടിൽ ഖാൻ ജഹാൻ അലി എന്നു പേരായ ഒരു മുസ്ലിം സിദ്ധൻ ഇവിടെയെത്തുകയും ഗൊഡയിലെ രാജാവിൽ നിന്നു ഖുലാന ഡിവിഷൻറെ വലിയൊരു ഭാഗം കുത്തകാധികാരമായി (ജാഗിർ) നേടുകയും ചെയ്തു. പിന്നീട് ഈ പ്രദേശത്ത് അദ്ദേഹം സ്വയം ഭരണ പദവി നേടുകയും 1459 ൽ അദ്ദേഹം മരിക്കുന്നതു വരെ അങ്ങനെ തുടരുകയും ചെയ്തു.[4]
ഖാൻ ജഹാൻ അലിയുടെ മരണത്തിനു ശേഷം ഈ പട്ടണ വീണ്ടും ബംഗാൾ സുൽത്താനേറ്റിൻറ ഭാഗമായി മാറി. പതനാറാം നൂറ്റാണ്ടിൽ ദാവൂദ് ഖാൻ കറാനിയുടെ ഭരണകാലത്ത്, ഭരണാധികാരിയുടെ മുഖ്യ മന്ത്രിയായ വിക്രമാദിത്യൻ, ഖുലാന ഉൾപ്പെടെയുള്ള തെക്കൻ ബംഗാളിൻറ ഭാഗങ്ങൾ ഒരു പാരിദോഷികമെന്ന പോലെ നേടുയെടുക്കുകയും ചെയ്തു. അക്കാലത്ത് സുൽത്താൻ മുഗളൻമാരുമായി യുദ്ധം ചെയ്യുന്ന തിരക്കിലായിരുന്നു. കൈക്കലാക്കിയ പ്രദേശങ്ങൾ, ഈശ്വരിപൂർ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര രാജ്യമാക്കി മാറ്റി. ഈ ഭാഗങ്ങൾ ഇപ്പോൽ ജെസ്സോർ ജില്ലയിലുൾപ്പെടുന്നു. വിക്രമാദിത്യനു ശേഷം പിൻഗാമിയായി വന്ന പ്രതാപാദിത്യ തെക്കൻ ബംഗാളിലെ പ്രമുഖ ശക്തിയായിരുന്ന ബാരോ-ഭുയാൻസിനു മേൽ വ്യക്തമായി മേൽക്കൈ നേടി. മുഗൾ ചക്രവർത്തി അക്ബറുടെ ജനറൽ ആയിരുന്നു മാൻ സിങ് I, 1611 എ.ഡി.യിൽ ഇദ്ദേഹത്തെ തോൽപ്പിച്ചു.[5]
ഖുൽന 1793 വരെ സ്വയം ഭരണാധികാരമുള്ള ബംഗാൾ നവാബുമാരുടെ ഭരണത്തിൽ തുടർന്നു. ബ്രട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നവാബ് ഭരണം എടുത്തു മാറ്റുകയും പട്ടണത്തിൻറെ നിയന്ത്രണം ഏറ്റെടുക്കുയും ചെയ്തു. 1842 ൽ ജെസോർ ജില്ലയുടെ കീഴിലെ ഖുൽന സബ്ഡിവിഷൻറെ ഭാഗമായി പട്ടണം മാറി. 1882 ൽ, ഖുൽന, ബഗർഹട്ട സബ് ഡിവിഷനുകൾ, ജെസോർ ജില്ല, 24 പർഗാനാസ് ജില്ലയിലെ സാറ്റ്ഖിറ സബ് ഡിവിഷൻ എന്നയുൾപ്പെടുന്ന ഖുൽന ജില്ലയുടെ മുഖ്യ കാര്യാലയമായി ഈ പട്ടണത്തെ പ്രഖ്യാപിച്ചു.[5] 1884 ൽ ഇതൊരു മുനിസിപ്പൽ കൌണ്സിലായിരുന്നു. 1984 ൽ മുനിസിപ്പൽ കോർപ്പറേഷനും 1990 ൽ സിറ്റി കോർപ്പറേഷനുമായി മാറി.
ഭൂമിശാസ്ത്രം
[തിരുത്തുക]ധാക്ക, ചിറ്റഗോങ് എന്നിവ കഴിഞ്ഞാൽ ബംഗ്ലാദേശിലെ മൂന്നാമത്തെ വലിയ പട്ടണമാണ് ഖുൽന. തെക്കുപടിഞ്ഞാറൻ ബംഗ്ലാദേശിലാണ് ഖുൽന സ്ഥിതി ചെയ്യുന്നത്. ഈ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 22°49′0″N 89°33′0″E ആണ്. രുപ്ഷ, ഭൈരബ് നദികളുടെ തീരത്താണിത് നില നിൽക്കുന്നത്. പട്ടണത്തിൻറെ ആകെ വിസ്തൃതി 59.57 km2 ആണ്.[6] ജില്ലയുടെ മൊത്തം വിസ്തീർണ്ണം 4394.46 km2 ആണ്. ജെസോർ, നരാലി പട്ടണങ്ങൾക്ക് തെക്കും, സാറ്റ്ഖിര പട്ടണത്തിന് കിഴക്കും, ബഗെർഹട്ട് പട്ടണത്തിന് പടിഞ്ഞാറും ബംഗാൾ ഉൾക്കടലിന് വടക്കുമായിട്ടാണ് പട്ടണം സ്ഥിതി ചെയ്യുന്നത. ലോകത്തിലെ ഏറ്റവും വലിയ അഴിമുഖത്തിൻറെ ഭാഗമാണിത്. അഴിമുഖത്തിൻറെതെക്കൻ ഭാഗത്താണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനമായ സുന്ദർബൻ സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ വടക്കൻ ഭാഗത്തായാണ് ഖുർന പട്ടണം. ഈ മെട്രോപോളിറ്റൻ പട്ടണത്തിൻറെ പടിഞ്ഞാറൻ അതിരിൽ മയൂർ നദി ഒഴുകുന്നു.
അവലംബം
[തിരുത്തുക]- ↑ "Area, Population and Literacy Rate by Paurashava −2001" (PDF). Bangladesh Bureau of Statistics. 2001. Archived from the original (PDF) on 2008-12-17. Retrieved 19 August 2009.
- ↑ "About Khulna". Khula City Corporation.
- ↑ Tapan Palit (2012). "Khulna City Corporation". In Sirajul Islam and Ahmed A. Jamal (ed.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
- ↑ "জেলার ঐতিহ্য". Khulna District Portal. Archived from the original on 2013-12-13. Retrieved 21 December 2013.
- ↑ 5.0 5.1 Hunter, William Wilson (1908). Imperial Gazetteer of India. Oxford, UK: Oxford University Press. p. 287.
- ↑ Bangladesh Bureau of Statistics; Area, Population and Literacy Rate by Paurashava – 2001 (pdf-file) Retrieved on 29 September 2008.