Jump to content

ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കൊടുവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കൊടുവള്ളി
Address
വിലാസം : ഗവ.വൊക്കേഷണൽ.എച്ച്.എസ്.എസ്.കൊടുവളളി, തലശ്ശേരി, കണ്ണൂർ. പിൻകോഡ് : 670101

സ്ഥലം : കൊടുവളളി
വിവരങ്ങൾ
Typeസർക്കാർ‌ പൊതു വിദ്യാലയം
സ്കൂൾ കോഡ്14007
പ്രിൻസിപ്പൽകെ.എം. തുളസി
Number of pupils1123
ഭാഷാ മീഡിയംമലയാളം

കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്‌ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കൊടുവള്ളി. തലശ്ശേരി നഗരത്തിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയായി കൊടുവള്ളി എന്ന സ്ഥലത്താണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. 1817-ലാണ്‌ ജി.വി.എച്ച്.എസ്.എസ്. കൊടുവള്ളി സ്ഥാപിതമായത്. ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്.

ചരിത്രം

[തിരുത്തുക]

1817 ജൂൺ 1-ന്‌ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഓക്സ്, എഡ്ബേർട്ട് , തോമസ് ബാബർ എന്നീ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥരാണ് സ്ക്കൂളിന്റെ പ്രവർത്തനതിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖർ. 1824 ചർച്ച് മിഷനറി സൊസൈറ്റി സ്ക്കൂൾ ഏറ്റെടുത്തു. യൂറോപ്യൻമാർ സ്ഥാപിച്ച ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണ്.

ഭൗതികസൗകര്യങ്ങൾ

[തിരുത്തുക]

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

[തിരുത്തുക]

മുൻ സാരഥികൾ

[തിരുത്തുക]

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 മാധവൻ
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1999 - 2000
2001-02 പി. രാജൻ
2002-03 സി.വി. രഘു
2003-04 ‍എൻ. ശ്രീധരൻ
2004 - 06 പി. ദാമോധരൻ
2006- 07 ടി. സുശീല
2007- 08 ശ്രീ. എം.വി. വത്സരാജ്
2008 - 09 ശ്രീ. ടി.ഇ. രവിദാസ്