ഗുർജാനി
ദൃശ്യരൂപം
ഗുർജാനി გურჯაანი | |
---|---|
Town | |
Liberty Street, Gurjaani in 2011. | |
Coordinates: 41°45′N 45°48′E / 41.750°N 45.800°E | |
Country | Georgia |
Region | Kakheti |
Municipality | Gurjaani |
Town | 1934 |
ഉയരം | 415 മീ(1,362 അടി) |
(2014)[1] | |
• ആകെ | 8,024 |
വെബ്സൈറ്റ് | gurjaani.ge |
ഗുർജാനി കിഴക്കൻ ജോർജിയയിലെ കാഖെട്ടി മേഖലയിൽ സ്ഥിതിചെയ്യുന്ന നഗരമാണ്. ഇത് ഗുർജാനി മുനിസിപ്പാലിറ്റിയുടെ ആസ്ഥാനംകൂടിയാണ്. അലാസാനി നദിയുടെ സമതലപ്രദേശത്ത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 415 മീറ്റർ ഉയരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിലെ ഒരു ചരിത്രപ്രാധാന്യമുള്ള രേഖയിൽ ഗുർജാനി ഒരു ഗ്രാമമെന്ന നിലയിൽ രേഖപ്പെടുത്തപ്പെട്ടിരുന്നു. 1934 ൽ സോവിയറ്റ് ജോർജിയിൽ ഇത് ഒരു നഗരത്തിന്റെ സ്ഥാനം നേടിയെടുത്തു. 2014 ലെ സെൻസസ് രേഖകൾ പ്രകാരം, ഗുർജാനിയിലെ ജനസംഖ്യ 8,024 ആയിരുന്നു. ജോർജിയയുടെ ഏറ്റവും വലിയ വൈൻ നിർമ്മാണ മേഖലയുടെ കേന്ദ്രമാണ് ഈ നഗരം.
അവലംബം
[തിരുത്തുക]- ↑ "Population Census 2014: Number of Population by Administrative-Territorial Units and sex". National Statistics Office of Georgia. Retrieved 22 October 2016.