Jump to content

ഗെയ്ൻ ഓഫ് ഫങ്ഷൺ (ജനിതക എൻജിനിയറിംഗ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗെയ്ൻ ഓഫ് ഫങ്ഷൺ (GOF) അഥവാ കഴിവു നേടൽ എന്നത് , ഒരു ജീവിക്ക് ഒരു പുതിയ കഴിവ് നൽകാനോ അഥവാ അതിൻറെ ഒരു പ്രത്യേക സ്വഭാവവിശേഷത്തെ കൂടുതൽ ശക്തമാക്കാനോ അതിൻറെ ജനിതകഘടനയിൽ ശാസ്ത്രജ്ഞർ മനഃപൂർവം വരുത്തുന്ന ഉൽപരിവർത്തനങ്ങളെ സൂചിപ്പിക്കുന്നു[1]. എന്നാൽ നിരുപദ്രവകാരികളായ മൈക്രോബുകളെ രോഗകാരകങ്ങളാക്കാനും, അവയുടെ സാംക്രമികശേഷി വർദ്ധിപ്പിക്കാനുമുള്ള ജനിതകഗവേഷണമേഖലയെയാണ് ഈയിടെയായി ഗെയിൻ ഓഫ് ഫങ്ഷൺ (കഴിവു നേടൽ) എന്ന പദപ്രയോഗം കൊണ്ടുദ്ദേശിക്കുന്നത്[1],[2] [3]. ഈ ഗവേഷണമേഖലയെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളുണ്ട്[1],[4],[5],[6],

പശ്ചാത്തലം

[തിരുത്തുക]

1970-കളിൽ ജനിതക എൻജനിയറിംഗ് സാധ്യമാണെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചു[7]. ഇത്തരം ഗവേഷണങ്ങളുടെ ഗുണദോഷവശങ്ങളെപ്പറ്റി ശാസ്ത്രസമൂഹം വിശദമായ ചർച നടത്തുകയും മനുഷ്യരാശിക്ക് ദോഷകരമാകാത്തവിധം ഗവേഷണങ്ങൾ നടത്താനുള്ള മാർഗനിർദ്ദേശങ്ങൾ തീരുമാനിച്ചുറപ്പിക്കുകയും ചെയ്തു. ഈ മാർഗരേഖ അസിലോമർ 1975 എന്ന പേരിലറിയപ്പെടുന്നു[8]. 2001-ലെ ഭീകരാക്രമണത്തിനുശേഷം, ശത്രുരാജ്യങ്ങൾ ജനിതക ഗവേഷണങ്ങളിലൂടെ ജൈവായുധങ്ങൾക്ക് രൂപം നൽകിയേക്കാമെന്ന ആശങ്ക അമേരിക്കൻ ഭരണാധികാരികളിൽ വേരൂന്നിത്തുടങ്ങിയിരുന്നു[9],[10]. മനുഷ്യവംശത്തിന് ഗുണകരവും ദോഷകരവുമായി ഭവിച്ചേക്കാവുന്ന ദ്വന്ദസ്വഭാവമുള്ള ഗവേഷണ പദ്ധതികൾക്ക് (Dual Use Research ) അമേരിക്കൻ ഗവണ്മെൻറ് ഉപാധികളോടെയാണെങ്കിലും ധനസഹായം നൽകുന്നുണ്ട്[11]. ഇത്തരം ഗവേഷണ പദ്ധതികൾ ജൈവശാസ്ത്രമേഖലയിലാണെങ്കിൽ അവക്ക് ആശങ്കാവഹം എന്ന വിശേഷണം(Dual Use Research of Concern ) കൂടി നൽകപ്പെടുന്നു . DURC എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദ്വന്ദോപയോഗ ഗവേഷണ പദ്ധതിയുടെ ഉപവിഭാഗമാണ് കഴിവു നേടൽ അഥവാ ഗെയിൻ ഓഫ് ഫങ്ഷൺ റിസേർച്[2].

ജലദോഷത്തിനു കാരണമായ വൈറസുകളെ തിരിച്ചറിഞ്ഞത് 1965-ലാണ്[12]. കൊറോണ വൈറസുകൾ എന്ന് പേരിലറിയപ്പെട്ട ഇവ വലിയ ഉപദ്രവകാരികളല്ലെന്നായിരുന്നു ആദ്യകാലത്തെ നിഗമനങ്ങൾ[13]. എന്നാൽ 1918- ൽ തുടങ്ങി രണ്ടിലധികം കൊല്ലക്കാലം ആഗോളതളത്തിൽ പടർന്നുപിടിച്ച അത്യന്തം ആപൽക്കരമായിരുന്ന സ്പാനിഷ് ഫ്ലൂവിനും 2002-ൽ ചൈനയിലാരംഭിച്ച് മറ്റു പല രാജ്യങ്ങളിലേക്കും പടർന്നു പിടിച്ച സാർസ് രോഗത്തിനും കാരണമായത് കൊറോണ വർഗത്തിൽപെട്ട വൈറസായിരുന്നു എന്നത് ശാസ്ത്രഗവേഷകർ ശ്രദ്ധിച്ചു[14],[15],[16]. നിരുപദ്രവകാരികളായ വൈറസുകൾ ഉൽപരിവർത്തനം എന്ന് അറിയപ്പെടുന്ന ജനിതകമാറ്റങ്ങളിലൂടെ അത്യന്തം അപകടകാരികളായ രോഗകാരകങ്ങൾ ആയിത്തീർന്നേക്കാം.[17],[18] ഇവ ജൈവായുധങ്ങളായി പ്രയോഗിക്കപ്പെടാം എന്ന ആശങ്കയും നിലവിലുണ്ടായിരുന്നു[10]. ഇത്തരം ജനിതകമാറ്റങ്ങൾ ഏതൊക്കെയാണ്, എങ്ങിനെയാണ് അവ ഉരുത്തിരിയുന്നത് എന്നൊക്കെയുള്ള വിവരങ്ങൾ മുൻകൂട്ടി അറിയാനായാൽ അതിനു തക്ക പ്രതിവിധികൾ എളുപ്പത്തിൽ കണ്ടെത്താനാവും എന്ന ആശയമാണ് ഗെയിൻ ഓഫ് ഫങ്ഷൺ എന്ന ഗവേഷണ മേഖലക്ക് തുടക്കമിട്ടത്[19]. ഈ അടിസ്ഥാനത്തിലാണ് പക്ഷികളിൽ മാത്രം കണ്ടു വരുന്ന H5N1 പോലുള്ള പക്ഷിപ്പനി വൈറസുകൾ ഉൽപരിവർത്തനത്തിലൂടെ ആപൽകരമായിത്തീർന്നേക്കാവുന്നവ (Potential Pandemic Pathogens :PPP) എന്ന നിലയിൽ ഗവേഷണത്തിന് വിധേയമാക്കപ്പെട്ടത്[17],[20],[21].

പ്രേരകങ്ങൾ

[തിരുത്തുക]

2002-ൽ പൊട്ടിപ്പുറപ്പെട്ട സാർസ് എണ്ണായിരത്തോളം പേരെ ബാധിച്ചു, മരണനിരക്ക് പതിനൊന്നു ശതമാനമായിരുന്നു[22]. 2012-ൽ, ഇതേ വൈറസിൻറെ മറ്റൊരു വകഭേദം കാരണം മധ്യപൂർവദേശത്ത് പടർന്ന മെർസ്, കൂടുതൽ മാരകമായിരുന്നു[23]. അതിനാൽ തുടക്കത്തിൽ അമേരിക്കൻ ലാബറട്ടറികളിൽ DURCയുടെ ഉപവിഭാഗമായി ആരംഭിച്ച ഗെയിൻ ഓഫ് ഫങ്ഷൺ ഗവേഷണങ്ങൾക്ക് ഏറെ എതിർപുകൾ നേരിടേണ്ടി വന്നെങ്കിലും കടുത്ത നിബന്ധനകളോടെ യു.എസ്. ഗവണ്മെൻറ് അനുമതി നൽകി[24].

ലക്ഷ്യങ്ങൾ, ന്യായീകരണങ്ങൾ

[തിരുത്തുക]

പക്ഷിമൃഗാദികളിൽ നിന്ന് മനുഷ്യരിലേക്കു പടർന്ന് മനുഷ്യരാശിക്കു മൊത്തം ആപൽകരമായിത്തീർന്നേക്കാവുന്ന രോഗകാരകങ്ങളെ (Potential Pandemic Pathogens) മുൻകൂട്ടി കണ്ടറിഞ്ഞ് അവയെ നേരിടാനുള്ള പ്രതിവിധികൾ കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം[19]. രോഗകാരികളായ വൈറസുകൾക്കെതിരായി വാക്സിൻ നിർമിച്ചെടുക്കാൻ പലപ്പോഴും പതിറ്റാണ്ടുകളോളം വേണ്ടി വരും[25]. അതിനകം വൈറസ് വ്യാപകമായ മരണത്തിന് ഇടയാക്കിയിട്ടുണ്ടാവാം. 1918-ൽ തുടങ്ങി 1920 വരെ ആഗോളതലത്തിൽ വ്യാപകമായ മരണം വരുത്തിവെച്ച സ്പാനിഷ് ഫ്ലൂവിന് കാരണമായത് H1N1എന്ന ഇൻഫ്ലൂവൻസാ വൈറസിൻറെ വകഭേദം ആയിരുന്നു[26]. ഇത്തരമൊരവസ്ഥ ഇനിയും ഉണ്ടാകാതിരിക്കണമെങ്കിൽ വൈറസുകൾക്ക് മനുഷ്യരിലേക്കു പടരാനുളള കഴിവ് ഏതേതു ജനിതക മാറ്റങ്ങളിലൂടെയാണ് നേടിയെടുക്കുന്നതെന്ന് അറിയാൻ കഴിയണം[27]. ഈ അറിവ് പുതിയ വാക്സിനുകൾ എളുപ്പത്തിൽ നിർമിച്ചെടുക്കാൻ സഹായകമാവുന്നു എന്നതാണ് ന്യായീകരണം[28].

ഗവേഷണ സ്ഥാപനങ്ങൾ

[തിരുത്തുക]

അമേരിക്കൻ ഗവേഷണസ്ഥാപനങ്ങളാണ് ഗെയിൻ ഓഫ് ഫങ്ഷൺ ഗവേഷണത്തിന് തുടക്കമിട്ടതെങ്കിലും യൂറോപിലേയും ഏഷ്യയിലേയും ഗവേഷണശാലകളും ഇതിൽ പങ്കു ചേർന്നു. വ്യക്തമായ ലക്ഷ്യങ്ങളോടെ ആഗോളതലത്തിലുള്ള ഗവേഷണസഖ്യങ്ങൾ രൂപീകരിക്കപ്പെട്ടു[10],[29],[30],[31]

വിവാദങ്ങൾ,വിലക്കുകൾ

[തിരുത്തുക]

H5N1 വൈറസാണ് പക്ഷിപ്പനിക്കു കാരണം. പക്ഷികളിൽ അതിസാധാരണമായ ഈ വൈറസ് മനുഷ്യരിൽ വളരെ വിരളമായേ കാണപ്പെടുന്നുള്ളു. പക്ഷികളുമായി വളരെ അടുത്ത്, നീണ്ടകാലം ഇടപഴകുന്നവരെ മാത്രമെ ഇതു ബാധിക്കാറുള്ളു, മാത്രമല്ല ഈ വൈറസിന് മനുഷ്യർക്കിടയിൽ സാംക്രമികശേഷി വളരെ കുറവുമാണ്[32]. അതുകൊണ്ടാണ് ഈ വൈറസിനെ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങൾ തുടങ്ങിയത്[33]. പക്ഷികളിൽ നിന്ന് ഫെററ്റുകളിലേക്ക് (ഒരു തരം വെരുക്) വൈറസിന് എങ്ങനെ പകരാനാവും എന്ന അന്വേഷണം പുതിയൊരു വകഭേദത്തിന് രൂപം നൽകി. ഫെററ്റുകളിൽ അതിവേഗം വായുവിലൂടെ പരക്കാൻ കഴിവുള്ള H5N1 മ്യൂട്ടൻറ് ആയിരുന്നു അത്,[34],[35],[36],[37]. ഫെററ്റുകൾ സസ്തനികളാണ്, മനുഷ്യരെ ബാധിക്കുന്ന രോഗങ്ങൾ പഠിക്കാനായി ഫെററ്റുകളെ മാതൃകയാക്കാറുണ്ട്. അതുകൊണ്ടുതന്നെ ഫെററ്റുകളിൽ നിന്ന് അതിവേഗം മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടെന്ന ഭീതി മൂലം 2012 ജനവരിയിൽ തുടർ ഗവേഷണപരിപാടികൾ നിർത്തിവെക്കപ്പെട്ടു. ഭീകരവാദികൾ ദുരുപയോഗിച്ചേക്കാം എന്ന ദുശ്ചിന്തകാരണം ഈ ഗവേഷണഫലങ്ങൾ ശാസ്ത്ര മാസികകളിൽ പ്രസിദ്ധീകരിക്കുന്നതിനും അമേരിക്കൻ ഗവണ്മെൻറ് വിലക്കേർപെടുത്തി[38],. 2012 മാർച്ചിൽ യു.എസ്. ഗവണ്മെൻറ് DURC ഗവേഷണത്തിനായുള്ള കരുതൽരേഖ പുറത്തിറക്കി, അതനുസരിച്ച് ഗവേഷണം പുനരാരംഭിക്കാനുള്ള അനുമതിയും നൽകപ്പെട്ടു[39].

എന്നാൽ 2014-ൽ ഒബാമ ഗവണ്മെൻറ് ഈ അനുമതി പുനഃപരിശോധിക്കുകയും താത്കാലികമായി റദ്ദാക്കുകയും ചെയ്തു[40],[41]. 2017-ൽ വീണ്ടുമൊരു പുനഃപരിശോധനക്കു ശേഷം കൂടുതൽ നിയന്ത്രണങ്ങളോടെ ഗവേഷണം പുനരാരംഭിക്കാൻ അനുമതി നൽകപ്പെട്ടു[42],[43],[44],[45]

സ്പാനിഷ് ഫ്ലൂ (H1N1 ) വൈറസ്

[തിരുത്തുക]

1918-20 കാലയളവിൽ സ്പാനിഷ് ഫ്ലൂ ബാധിച്ച് അഞ്ചുകോടിയോളം മനുഷ്യർ മരണമടഞ്ഞു. ഈ മഹാമാരിക്ക് കാരണമായ H1N1 വൈറസ് ഗവേഷണാവശ്യങ്ങൾക്കായി ലാബറട്ടറിയിൽ വീണ്ടും പുനരുദ്ധരിക്കപ്പെട്ടു.[46] [26] [47],[48],[49]. ജനിതകവിശ്ലേഷണത്തിലൂടെ വൈറസിൻറെ മാരകജീനുകളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം[50],[51]. അത്യന്തം മാരകമായ ഈ പ്രവൃത്തി കഠിനമായ വിമർശനങ്ങൾക്കു കാരണമായി.[52]

കോവിഡ്-19

[തിരുത്തുക]

2019-ൽ ചൈനയിലെ വൂഹാനിൽ നിന്ന് ആരംഭിച്ച് ലോകമാകെ പടർന്നു പിടിച്ച കോവിഡ്-19 ന് കാരകമായ വൈറസിൻറെ ഉദ്ഭവസ്ഥാനം, അതായത് ഏതു ജീവിയിൽ നിന്നാണ് മനുഷ്യനിലേക്കു പടർന്നതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല [53],[54],[55], [56]. ഗെയ്ൻ ഓഫ് ഫങ്ഷൺ ഗവേഷണത്തിൻറെ ഭാഗമായി വൂഹാൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജിയിൽ ജനിതകമാറ്റങ്ങളിലൂടെ രൂപപ്പെടുത്തപ്പെട്ട വൈറസാണെന്നും അബദ്ധവശാൽ അത് ലാബിൽ നിന്ന് ചോർന്നു പോയതാണെന്നും ആരോപണങ്ങളുയർന്നിട്ടുണ്ട്.[57] വൂഹാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജനിതക എൻജിനിയറിംഗ് ഗവേഷണങ്ങൾക്ക് അമേരിക്കൻ സാമ്പത്തികസഹായം ലഭിച്ചിരുന്നുവെന്നത് ഈ ആരോപണത്തെ ബലപ്പെടുത്തിയിട്ടുണ്ട്[58]. വ്യക്തമായ തെളിവുകളില്ലാത്തതിനാൽ ആരോപണങ്ങൾ സ്ഥിരീകരിക്കാനാവില്ലെന്ന അഭിപ്രായവും ഉണ്ട്[59],[60].

അമരിക്കൻ ഗവണ്മെൻറിൻറെ രഹസ്യാന്വേഷണവകുപ്പ് നടത്തിയ തെളിവെടുപ്പുകളും ഒരു നിശ്ചിതതീരുമാനത്തിലെത്താൻ സഹായകമാവുന്നില്ല[61].

നേട്ടങ്ങളും കോട്ടങ്ങളും

[തിരുത്തുക]

കാർഷികരംഗത്ത് ഗെയിൻ ഓഫ് ഫങ്ഷൺ ഗവേഷണങ്ങൾ ഫലപ്രദമായിട്ടുണ്ട്[62],[63].  എന്നാൽ മനുഷ്യരാശിയെ ബാധിക്കാനിടയുളള മഹാമാരികൾക്ക് ഫലപ്രദമായ പ്രതിരോധമാർഗങ്ങളും പ്രതിവിധികളും കണ്ടെത്തുക എന്ന ലക്ഷ്യം ഇതു വരെ നേടിയെടുക്കാനായിട്ടില്ല [64]. ഇത്തരം ഗവേഷണങ്ങൾ നേട്ടങ്ങളേക്കാളേറെ കോട്ടങ്ങളാണ് വരുത്തിവെയ്ക്കുക എന്നു അഭിപ്രായവും ബലപ്പെട്ടു വരുന്നു[1],[4],[6]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Casadevall, Arturo; Imperiale, Michael J (2014-08-01). "Risks and Benefits of Gain-of-Function experiments with pathogens of pandemic potential, such as influenza virus: a call for a science-based discussion". mBIO (American Society for Microbiology). doi:10.1128/mBio.01730-14. Retrieved 2021-06-14.
  2. 2.0 2.1 "Gain of Function Research". www.phe.gov. PublicHealth Emergency,USA. 2021-06-03. Retrieved 2021-08-09.
  3. Willingham, Emily (2021-06-14). "Why Scientists Tweak Lab Viruses to make them more Contagious". Scientific American. Retrieved 2021-06-15.
  4. 4.0 4.1 Imperiale, Michael J; Casadavalli, Arturo (2020-08-07). "Rethinking Gain-of-Function Experiments in the Context of the COVID-19 Pandemic". mBio ASM Journals. doi:10.1128/mBio.01868-20. Archived from the original on 2021-06-14. Retrieved 2021-06-15.
  5. Li, Yongsheng; Zhang, Yunpeng; Li, Xia; Yi, Song; Xu, Juan (2019-04-19). "Gain-of-Function Mutations: An Emerging Advantage for Cancer Biology". Trends in Biochem.Sci. doi:10.1016/j.tibs.2019.03.009. Retrieved 2021-06-14.
  6. 6.0 6.1 Duprex, W.Paul; Fouchier, Ron A; Imperiale, Michael J; Lipsitch, Mark; Relman, David A (2014-12-08). "Gain-of-Function eperiments: time for a real debate". Nat Rev Microbiol. doi:10.1038/nrmicro3405. Retrieved 2021-06-15.
  7. Rosenberg, Eugene (2017). "10: Genetic Engineering". It's in your DNA. Academic Pres. p. 81-93. ISBN 978-0-12-812502-1.
  8. Berg, Paul,; Baltimore, David; Brenner, Sydney; Roblin, Richard O; Singer, Maxine (1975-06-01). "Summary Statement of the Asilomar Conference on Recombinant DNA Molecules" (PDF). authors.library.caltech.edu. PNAS. Retrieved 2021-08-12.{{cite web}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  9. Biological Threats and Terrorism Assessing the Science and Response Capabilities: Workshop Summary (2002). Institute of Medicine. Washington D.C: The National Academies Press. 2002. ISBN 978-0-309-08253-2.{{cite book}}: CS1 maint: others (link)
  10. 10.0 10.1 10.2 Biotechnology Research in an Age of Terrorism. National Research Council, U.S.A. Washington D.C: National Academies Press. 2004. ISBN 978-0-309-08977-7.{{cite book}}: CS1 maint: others (link)
  11. "Dual Use Research of Concern". www.phe.gov. Public Health Emergency. 2021-06-03. Retrieved 2021-08-10.
  12. Mahase, Elizabeth (2020-04-16). "Covid-19:First coronavirus was describedin the BMJ in 1965" (PDF). bmj.com. thebmj. Retrieved 2021-08-06.
  13. Tyrrell, David; Fielder, Michael (2002). Cold Wars:The fight against common cold. Oxford, UK: Oxford University Press. ISBN 978-0192632852.
  14. Horimoto, Taisuke; Kawaoka, Yoshihiro (2005-08-01). "Influenza: lessons from past pandemics, warnings from current incidents". Nature reviews Microbiology. Retrieved 2021-08-20.
  15. Cox, N.J; Subbarao, K. (2000-02-01). "Global Epidemiology of Influenza: Past and Present". Annual Review of Medicine (Vol. 51:407-421, 2000). doi:10.1146/annurev.med.51.1.407. Archived from the original on 2021-08-12. Retrieved 2021-08-20. {{cite journal}}: |issue= has extra text (help)
  16. Song, Zhigi; Xu, Yanfeng; Bao, Linlin; Zhang ,, Ling; Yu, Pin; Qu, Yajin; Zhu, Hua; Zhao, Wenjie; Han, Yunlin (2019-01-14). "From SARS to MERS, Thrusting Coronaviruses into the Spotlight". Viruses. doi:10.3390/v11010059. PMID 30646565. Retrieved 2021-08-21.{{cite journal}}: CS1 maint: extra punctuation (link) CS1 maint: unflagged free DOI (link)
  17. 17.0 17.1 Li, K.S (2004-07-08). "Genesis of a highly pathogenic and potentially pandemic H5N1 influenza virus in eastern Asia". nature.com. Nature. Retrieved 2021-08-13.
  18. Clancy, Suzanne (2008-01-01). "Genetics of the Influenza Virus". Nature Education. 1(1): 83. Retrieved 2021-08-20.{{cite journal}}: CS1 maint: date and year (link)
  19. 19.0 19.1 Knobler, Stacey; Mahmoud, Adel; Stanley, Lemon; Mack, Alison; Sivitz, Laura; Oberholtzer, Katherine (2004). Learning from SARS: Preparing for the Next Disease Outbreak: Workshop Summary. Washington (DC): National Academies Press (US). ISBN 978-0-309-09154-1.
  20. Institute of Medicine and National Research Council. (2013). Perspectives on Research with H5N1 Avian Influenza: Scientific Inquiry, Communication, Controversy: Summary of a Workshop. 2013 Washington, DC. Washington D.C: The National Academies Press. ISBN 978-0309267755.
  21. "Viruses of special concern". cdc.gov. CDC, Centers for Disease Control Prevention. 2019-04-29. Retrieved 2021-08-20.
  22. "Consensus document on the epidemiology of severe acute respiratory syndrome (SARS)" (PDF). WHO.intern. World Health Organization. 2003. p. 10. Retrieved 2021-08-20.
  23. "Middle East respiratory syndrome coronavirus (MERS-CoV)". who.int. World Health Organization. 2019-03-11. Retrieved 2021-08-20.
  24. "Department of Health and Human Services Framework for Guiding Funding Decisions about Proposed Research Involving Enhanced Potential Pandemic Pathogens". www.phe.gov. Public Health Emergency: Science safety Security. 2021-06-03. Retrieved 2021-08-09.
  25. "Vaccine Devlopment,Testing and Regulation". historyofvaccines.org. The College of Physicians of Philadelphia. 2018-01-17. Retrieved 2021-08-20.
  26. 26.0 26.1 Jordan, Douglas (2019-12-11). "The Deadliest Flu:The Complete Story of the Discovery and Reconstruction of the 1918 Pandemic Virus". cdc.gov. cdc.gov. Retrieved 2021-08-16.
  27. Palese, Peter (2004-11-30). "Influenza: old and new threats". Nature Medicine (10, 2004): S82-87. doi:10.1038/nm1141. Retrieved 2021-08-20.
  28. Potential Risks and Benefits of Gain-of-Function Research: Summary of a Workshop. Board on Life Sciences; Division on Earth and Life Studies; Committee on Science, Technology, and Law; Policy and Global Affairs; Board on Health Sciences Policy; National Research Council; Institute of Medicine. Washington D.C.: National Academies Press(US). 2015.{{cite book}}: CS1 maint: others (link)
  29. "Chapter 4: InternationalPolicy: INTERNATIONAL DIMENSIONS OF GAIN-OF-FUNCTION RESEARCH OPPORTUNITIES TO HARMONIZE GOF RESEARCH POLICY AND PRACTICE". Gain-of-Function Research: Summary of the Second Symposium, March 10-11, 2016. Board on Life Sciences; Division on Earth and Life Studies; Board on Health Sciences Policy; Health and Medicine Division; Committee on Science, Technology, and Law; Policy and Global Affairs; National Academies of Sciences, Engineering, and Medicine. Washington D.C.: National AcademiesPress. 2015. ISBN 978-0-309-44077-6.{{cite book}}: CS1 maint: others (link)
  30. Fears, Robin; ter Meulen, Volker (2015-12-30). "Point of View: What next for gain-of-function research in Europe?". elifesciences.org. Retrieved 2021-08-16.
  31. European Academies Science Advisory Council Policy Reports (2015). Gain of function: experimental applications relating to potentially pandemic pathogens. Germany: German Academy of Sciences Leopoldina. ISBN 978-3-8047-3481-4. {{cite book}}: |last= has generic name (help)
  32. "Highly pathogenic Asian Avian Influenza A(H5N1) Virus". cdc.gov. 2018-12-12. Retrieved 2021-08-16.
  33. Korteweg, Christine; Gu, Jiang (2008-05-01). "Pathology, Molecular Biology, and Pathogenesis of Avian Influenza A (H5N1) Infection in Humans". The American Journal of Pathology. doi:10.2353/ajpath.2008.070791. PMID 18403604. Retrieved 2021-08-16.
  34. Herfst, Sander (2012-06-22). "Airborne Transmission of Influenza A/H5N1 Virus Between Ferrets". Science.Sciencemag.org. Other authors: Eefje J. A. Schrauwen, Martin Linster, Salin Chutinimitkul, Emmie de Wit,, Vincent J. Munster, Erin M. Sorrell, Theo M. Bestebroer, David F. Burke, Derek J. Smith, Guus F. Rimmelzwaan, Albert D. M. E. Osterhaus, Ron A. M. Fouchier. AAAS. Retrieved 2021-08-13.
  35. Peiris, Malik J.S.; deJong, Menno D; Guan, Yi (2007-04-20). "Avian influnza virus (H5N1):a threat to Human Health". Clinical Microbiology Reviews. doi:10.1128/CMR.00037-06. PMID 17428885. Retrieved 2021-08-12.
  36. Fedson; Fedson, David S; Opal, Steven M (2013-02-07). "The Controversy over H5N1 transmissibility research". Human Vaccines and Immunotherapeutics. doi:10.4161/hv.23869. PMID 23391967. Retrieved 2021-08-12.
  37. Paoli, Julia (2013-09-26). "MutatedAvian Flu Virus causes controversy". www.nature.com/scitable/blog/viruses101/avian/. Nature.com. Retrieved 2021-08-12.
  38. Fouchier, Ram; Herfst, Sander; Osterhaus, Albert D M E (2012-01-19). "Public health and biosecurity. Restricted data on influenza H5N1 virus transmission". Science. doi:10.1126/science.1218376. PMID 22267582. Retrieved 2021-08-12.
  39. "Dual Use Research of Concern". www.phe.gov. National Institute of Health. 2012-03-01. Archived from the original on 2021-08-11. Retrieved 2021-08-12.
  40. "Doing Diligence to Assess the Risks and Benefits of Life Sciences Gain-of-Function Research". obamawhitehouse.archives.gov. The Whitehouse. 2014-10-17. Retrieved 2021-08-04.
  41. Lipsitch, Marc; Inglesby, Thomas V (2014-12-12). "Moratorium on Research Intended To Create Novel Potential Pandemic Pathogens". ncbi.nlm.nih.gov. NCBI. Retrieved 2021-08-04.
  42. Burki, Talha (2018-02-01). "Ban on gain-of-function studies ends". thelancet.com. The Lancet. Retrieved 2021-08-04.
  43. "Gain of Function Research: Ethical Analysis". www.ncbi.nlm.nih.gov. Nature Public Health Emergency Collection. 2016-08-08. Retrieved 2021-08-09.
  44. "Department of Health and Human Services Framework for Guiding Funding Decisions about Proposed Research Involving Enhanced Potential Pandemic Pathogens 2017" (PDF). www.phe.gov. Dep tof Health andHuman Services. 2017-01-09. Retrieved 2021-08-12.
  45. Subbaraman, Nidhi (2020-01-27). "US Officials revisit rules for disclosing risky disease experiments". Nature.com. Nature. Retrieved 2021-08-16.
  46. Kolata, Gina (2001). Flu: The Story Of The Great Influenza Pandemic of 1918 and the Search for the Virus that Caused It. New York: Atria Books. ISBN 978-0743203982.
  47. Kaiser, Jocelyn (2005-10-05). "Resurrecting the "Spanish Flu"". Science. Retrieved 2021-08-25.
  48. Magnuson, Mike (2014-10-07). "The 1918 Flu Killed 40 Million People. This Man Is Re-Creating the Virus". popularmechanics.com. Hearst Magazines. Retrieved 2021-08-25.
  49. Tumpey, Terrence; Basler, Christopher; Aguilar, Patricia V; Zeng, Hui; Solorzano, Alicia; Swayne, David E; Cox, Nancy J; Katz, Jacqueline M; Taubenberger, Jeffrey K (2005-10-07). "Characterization of the Reconstructed 1918 Spanish Influenza Pandemic Virus". Science. et al. doi:10.1126/science.1119392. Retrieved 2021-08-25.
  50. "Reconstruction of the 1918 Influenza Pandemic Virus Questions & Answers". cdc.gov. CDC- Centers for Disease Control and Prevention. 2019-12-19. Retrieved 2021-08-25.
  51. Taubenberger, Jeffrey K; Reid, Ann H; Lourens, Raina M; Wang R, Jin G, Fanning TG, Ruixue,; Jin, Guozong; Fanning, Thomas G (2005-10-06). "Characterization of the 1918 influenza virus polymerase genes". Nature. 437: 889–893.: 889–893. doi:10.1038/nature04230. Retrieved 2021-08-25.{{cite journal}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  52. Aken, Van (2007-01-01). "Ethics of reconstructing Spanish Flu: Is it wise to resurrect a deadly virus?". nature.com. Nature. doi:10.1038/sj.hdy.6800911. Retrieved 2021-08-25.
  53. Relman, David (2020-11-24). "To stop the next pandemic we need to unravel the origins of COVID-19". pnas.org. PNAS. Archived from the original on 2021-01-17. Retrieved 2021-08-13.
  54. Bloom, Jesse D (2021-05-14). "Investigate the origins of COVID-19". Science.sciencemag.org. (Other authors: Yujia Alina Chan, Ralph S. Baric, Pamela J. Bjorkman, Sarah Cobey, Benjamin E. Deverman, David N. Fisman, Ravindra Gupta, Akiko Iwasaki, Marc Lipsitch, Ruslan Medzhitov, Richard A. Neher, Rasmus Nielsen, Nick Patterson, Tim Stearns, Erik van Nimwegen, Michael Worobey, David A. Relman). AAAS. Retrieved 2021-08-13.
  55. Cyranoski, David (2020-06-05). "The biggest mystery: what it will take to trace the coronavirus source". Nature.com. Nature. Retrieved 2021-08-13.
  56. Goddlee, Fiona (2021-07-08). "Covid 19: We need a full open independent investigation into its origins". bmj.com. thebmj. Retrieved 2021-08-13.
  57. Balaram, P. (2021-06-10). "The murky origins of the coronavirus SARS-CoV-2, the causative agent of the COVID-19 pandemic" (PDF). Current Science. 120(11). Retrieved 2021-08-16.
  58. Jacobsen, Rowan (2021-06-29). "Inside the risky bat-virus engineering that links America to Wuhan". technologyreview.com. Retrieved 2021-08-13.
  59. Calisher, Charles S. (2021-07-05). "Science, not speculation, is essential to determine how SARS-CoV-2 reached humans". thelancet.com. TheLancet. Retrieved 2021-08-13.
  60. Maxmen, Amy; Mallapaty, Smriti (2021-06-08). "The COVID lab-leak hypothesis: what scientists do and don't know". Nature.com. Nature. Retrieved 2021-08-14.
  61. "Unclasified summary of Assessment on COVID-19 Origins". www.dni.gov. Office of the Director of National Intelligence, U.S.A. 2021-08-27. Archived from the original on 2021-09-01. Retrieved 2021-09-01.
  62. Zhu, Li; Qian, Qian (2020-02-19). "Gain-of-function mutations: key tools for modifying or designing novel proteins in plant molecular engineering". Journal of Experimental Botany, Volume 71, Issue 4, 7 February 2020, Pages 1203–1205. doi:10.1093/jxb/erz519. Retrieved 2021-09-06.
  63. Kondou,, Youichi; Higuchi, Mieko; Matsui, Minami (2010-02-05). "High-Throughput Characterization of Plant Gene Functions by Using Gain-of-Function Technology". Annual Review of Plant Biology. doi:10.1146/annurev-arplant-042809-112143. Archived from the original on 2021-09-06. Retrieved 2021-09-06.{{cite journal}}: CS1 maint: extra punctuation (link)
  64. "COVID-19:Make it the Last Pandemic" (PDF). theindependentpanel.org. World Health Organisation (WHO). 2021-05-12. Retrieved 2021-09-08.