ഗോപിനാഥ് സാഹ
ദൃശ്യരൂപം
ബംഗാളിൽ നിന്നുമുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമായിരുന്നു ഗോപിനാഥ് സാഹ (1906 - 1924). ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനയിലെ അംഗമായിരുന്നു. [1] 1924 ജനുവരി 12 - ന് വിപ്ലവപ്രസ്ഥാനങ്ങൾക്കെതിരെ പ്രവർത്തിച്ചിരുന്നവരുടെ നേതാവും [2] കൽക്കട്ട പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനുമായിരുന്ന ചാൾസ് ടെഗർട്ടിനെ വധിക്കാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ അബദ്ധത്തിൽ അവിടെ വ്യാപാരത്തിനായി എത്തിയിരുന്ന മറ്റൊരു സിവിൽ ഉദ്യോഗസ്ഥനായ ഏണസ്റ്റ് ഡേയെ വധിക്കുകയും ചാൾസ് ടെഗെർട്ട് രക്ഷപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് പോലീസുകാർ സാഹയെ അറസ്റ്റ് ചെയ്തു. ശേഷം 1924 മാർച്ചിൽ ഗോപിനാഥ് സാഹയെ വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തു. [2]
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ശാന്തിപൂരിലെ ബാഘൻചരയിലായിരുന്നു ഗോപിനാഥ് സാഹ ജനിച്ചത്.
അവലംബം
[തിരുത്തുക]- Koley, Aruna (1 March 1984). Abhijit Biplabi Gopinath. Biswajyan.
- Revolutionary Movement in India during 1920s and 1930s Archived 2012-06-29 at the Wayback Machine.. Retrieved on 25 May 2008.