Jump to content

ചങ്ങനാശ്ശേരി പണ്ടകശ്ശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്തയിലെ അഞ്ചുവിളക്ക്

പഴയ തിരുവിതാംകൂർ രാജ്യത്തിലെ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന വ്യാപാരകേന്ദ്രമായിരുന്നു ചങ്ങനാശ്ശേരി ചന്ത.[1]. ചങ്ങനാശ്ശേരി ചന്തയിലെ വ്യാപാര കേന്ദ്ര സമുച്ചയമാണ് പണ്ടകശ്ശാല. കൊച്ചി, ആലപ്പുഴ, കായംകുളം, പീരുമേട് മുതലായ സ്ഥലങ്ങളിൽനിന്നും ബുധൻ, ശനി ദിവസങ്ങളിലെ ചന്തദിവസങ്ങളിൽ അനവധി ആളുകൾ ഇവിടെ എത്തിയിരുന്നു.[2]. റോഡുമാർഗ്ഗവും ജലമാർഗ്ഗവുമുള്ള വ്യവസായ പുരോഗതിയെ ഉദ്ദേശിച്ചാണ് ചന്തയ്ക്കകത്ത് ചങ്ങനാശ്ശേരി കനാലിനു അഭിമുഖമായി തിരുവിതാംകൂർ ദളവയായിരുന്ന വേലുതമ്പിദളവ ചങ്ങനാശ്ശേരി പണ്ടകശ്ശാല പണിതീർപ്പിച്ചത്. 1804-ൽ ദിവാൻ വേലുത്തമ്പി ദളവാ ചങ്ങനാശ്ശേരിയിലെ വ്യാപാര കേന്ദ്രം അഥവാ ചങ്ങനാശ്ശേരി ചന്ത.[3] പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. അതിനെ തുടർന്നാണ് പണ്ടകശ്ശാലയുടെ നിർമ്മാണവും ചങ്ങനാശ്ശേരി ചന്തയുടെ പുരോഗതിയും വളർന്നത്. സമീപ പട്ടണങ്ങളായ കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കാർത്തികപ്പള്ളി, ആലപ്പുഴ, പീരുമേട്, മല്ലപ്പള്ളി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥങ്ങളിൽ നിന്നും സാധനങ്ങൾ ഇവിടെ എത്തിക്കുകയും തിരിച്ച് അവിടേക്കുള്ള ആവശ്യസാധനങ്ങൾ കയറ്റി അയക്കുകയും ചെയ്തിരുന്നു.

ചരിത്രം

[തിരുത്തുക]

അഞ്ചുവിളക്ക്

[തിരുത്തുക]

ചങ്ങനാശ്ശേരി ചന്തയുടെ ശതാബ്ദി സ്മാരകമായി 1905-ൽ ചന്തയ്ക്കകത്ത് ബോട്ടുജെട്ടിയ്ക്കടുത്തായി അന്നത്തെ നഗരസഭ അഞ്ചുവിളക്ക്‌ പണികഴിപ്പിച്ചു. [4] ചന്ത തുടങ്ങി നൂറുവർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും പണ്ടകശ്ശാലയുടെ പ്രാധാന്യം കുറയുകയും പിന്നീട് പണികഴിപ്പിച്ച ചങ്ങനാശ്ശേരി ബോട്ടുജെട്ടിയ്ക്ക് പ്രാധാന്യമേറുകയുംചെയ്തു. അതിനാലാവാം, 1905-ൽ ചന്തയുടെ ഹൃദയ ഭാഗത്ത് ശതാബ്ദി ആഘോഷഭാഗമായി അഞ്ചുവിളക്ക് സ്ഥാപിച്ചത്. നൂറ്റാണ്ടിലധികം പഴക്കമുള്ള ചങ്ങനാശ്ശേരിയിലെ അഞ്ചുവിളക്ക് പണ്ട് എണ്ണയൊഴിച്ച് കത്തിച്ചിരുന്നുവെങ്കിൽ ഇന്ന് ഇലക്ടിക് ബൾബുകളാണ് ഉപയോഗിക്കുന്നു.

ബോട്ടുജെട്ടിക്കും ചന്തപള്ളിക്കും ഇടയിലായി ചരിത്രസ്മാരകമായി ഇന്നും അഞ്ചുവിളക്ക് ചങ്ങനാശ്ശേരിയിൽ നിലനിൽക്കുന്നു.

അവലംബം

[തിരുത്തുക]
  1. തിരുവിതാംകൂർ ഭൂമിശാസ്ത്രം -- (രണ്ടാം ഭാഗം) സി.ആർ. കൃഷ്ണപിള്ള (1936)-- എസ്. ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം
  2. തിരുവിതാംകൂർ ഭൂമിശാസ്ത്രം -- (രണ്ടാം ഭാഗം) സി.ആർ. കൃഷ്ണപിള്ള (1936)-- എസ്. ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം
  3. കേരള ചരിത്രം - എ.ശ്രീധരമേനോൻ, ഡി.സി. ബുക്സ്
  4. ചങ്ങനാശ്ശേരി (കഴിഞ്ഞ നൂറ്റാണ്ടിൽ; 1999) - പ്രൊഫ. രാമചന്ദ്രൻ നായർ