ചമ്പാവത്
ചമ്പാവത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttarakhand |
ജില്ല(കൾ) | Champawat |
ജനസംഖ്യ | 3,958 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,610 m (5,282 ft) |
29°20′N 80°06′E / 29.33°N 80.10°E
ഇന്ത്യയിലെ ഉത്തരഖണ്ഡ് സംസ്ഥാനത്തിലെ ചമ്പാവത്ത് ജില്ലയിലെ ഒരു പഞ്ചായത്തും പ്രധാന സ്ഥലവുമാണ് ചമ്പാവത് (ഇംഗ്ലീഷ്: Champawat). ചമ്പാവത്ത് ജില്ലയുടെ ആസ്ഥാനമന്ദിരവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
പുരാണങ്ങൾ
[തിരുത്തുക]മഹാവിഷ്ണുവിന്റെ അവതാരമായ കൂർമാവതാരം ഇവിടെയാണ് ജന്മമെടുത്തതെന്ന് പറയപ്പെടുന്നു[അവലംബം ആവശ്യമാണ്].
ചരിത്രം
[തിരുത്തുക]പണ്ടത്തെ ഭരണാധികാരികളായ ചാന്ദ് വംശജരുടെ ഭരണതലസ്ഥാനമായിരുന്നു ചമ്പാവത്. 16 അം നൂറ്റാണ്ടിൽ പണി തീർത്ത ബലേശ്വർ അമ്പലം ഒരു സ്മാരകമായി ഇവിടെ ഇന്നും നിലനിൽക്കുന്നു. കുപ്രസിദ്ധ ആൾപിടിയൻ ആയ ചമ്പാവത്ത് കടുവ ഇവിടെയാണ് ജീവിച്ചിരുന്നത്.
ഭൂമിശാസ്ത്രം
[തിരുത്തുക]ചമ്പാവത് സ്ഥിതി ചെയ്യുന്നത് 29°20′N 80°06′E / 29.33°N 80.10°E അക്ഷാശ രേഖാംശത്തിലാണ്. [1]
സമുദ്രനിരപ്പിൽ നിന്നും 1,610 മീറ്റർ (1,289 അടി) ശരാശരി ഉയരത്തിലായിട്ടാണ് ചമ്പാവത് സ്ഥിതി ചെയ്യുന്നത്.
സ്ഥിതി വിവരക്കണക്കുകൾ
[തിരുത്തുക]2001 ലെ സെൻസസ്സ് പ്രകാരം [2] ഇവിടുത്തെ ജനസംഖ്യ 3958 ആണ്. ഇതിൽ പുരുഷ ശതമാനം 57% ഉം ബാക്കി 43% സ്ത്രീകളുമാണ് .
ശരാശരി സാക്ഷരത നിരക്ക് 73% ആണ്.
അവലംബം
[തിരുത്തുക]- ↑ Falling Rain Genomics, Inc - Champawat
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Champwat website from Government of India Portal Archived 2019-03-31 at the Wayback Machine.