Jump to content

ചായ് നാറ്റ് പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചായ് നാറ്റ്

ชัยนาท
വാറ്റ് പാക്ക് ഖ്ലോങ് മഖാം താവോ
വാറ്റ് പാക്ക് ഖ്ലോങ് മഖാം താവോ
പതാക ചായ് നാറ്റ്
Flag
Official seal of ചായ് നാറ്റ്
Seal
Motto(s): 
หลวงปู่ศุขลือชา เขื่อนเจ้าพระยาลือชื่อ นามระบือสวนนก ส้มโอดกขาวแตงกวา
("Revered Luang Pu Suk. Renowned Chao Phraya Dam. Famous Bird Park. Rich in pomelos and white cucumbers.")
Map of Thailand highlighting Chai Nat province
Map of Thailand highlighting Chai Nat province
CountryThailand
CapitalChai Nat
ഭരണസമ്പ്രദായം
 • GovernorNatee Montriwat (since December 2022)
വിസ്തീർണ്ണം
 • ആകെ2,470 ച.കി.മീ.(950 ച മൈ)
•റാങ്ക്Ranked 65th
ജനസംഖ്യ
 (2018)[2]
 • ആകെ328,263
 • റാങ്ക്Ranked 68th
 • ജനസാന്ദ്രത132.9/ച.കി.മീ.(344/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 32nd
Human Achievement Index
 • HAI (2022)0.6124 "low"
Ranked 73rd
GDP
 • Totalbaht 32 billion
(US$1.1 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
17xxx
Calling code056
ISO കോഡ്TH-18

ചായ് നാറ്റ് തായ്‌ലൻഡിലെ മദ്ധ്യ പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഒന്നാണ്.[5] ഇതിന്റെ അയൽ പ്രവിശ്യകൾ (വടക്ക് ഘടികാരദിശയിൽ നിന്ന്) നഖോൺ സാവാൻ, സിങ് ബുരി, സുഫാൻ ബുരി, ഉതായ് താനി എന്നിവയാണ്. ബാങ്കോക്കിൽ നിന്ന് ഏകദേശം 188 കിലോമീറ്റർ വടക്കാണ് പ്രവിശ്യയുടെ തലസ്ഥാനമായ ചായ് നാറ്റ് പട്ടണം സ്ഥിതിചെയ്യുന്നത്.[6]

ഭൂമിശാസ്ത്രം

[തിരുത്തുക]

മധ്യ തായ്‌ലൻഡിലെ ചാവോ ഫ്രായ നദീതടത്തിലെ ഒരു പരന്ന നദീതടത്തിലാണ് ചായ് നാറ്റ് പ്രവിശ്യ സ്ഥിതിചെയ്യുന്നത്. പ്രവിശ്യയുടെ തെക്ക് ഭാഗത്തെ ചാവോ ഫ്രായ അണക്കെട്ട് (മുമ്പ് ചായ് നാറ്റ് അണക്കെട്ട് എന്നറിയപ്പെട്ടിരുന്ന) വെള്ളപ്പൊക്ക നിയന്ത്രണത്തിനും അതുപോലെതന്നെ താഴത്തെ നദീതടത്തിലെ നെൽവയലുകളുടെ ജലസേചനത്തിനായി രാജ്യത്തെ ഏറ്റവും വലിയ ജലസേചന സംവിധാനത്തിലേക്ക് വെള്ളം തിരിച്ചുവിടാനുമായി ചാവോ ഫ്രായ നദിയിൽ കെട്ടിയിരിക്കുന്ന ഒരു അണക്കെട്ടാണ്. ഗ്രേറ്റർ ചാവോ ഫ്രായ പദ്ധതിയുടെ ഭാഗമായി 1957-ൽ പൂർത്തിയായ ഈ അണക്കെട്ട്, തായ്‌ലൻഡിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ അണക്കെട്ടായിരുന്നു. ഈ പ്രവിശ്യയിലെ മൊത്തം വനമേഖല 64 ചതുരശ്ര കിലോമീറ്റർ (25 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യയുടെ മൊത്തം പ്രദേശത്തിൻ്റെ 2.6 ശതമാനം ആണ്.

ചരിത്രം

[തിരുത്തുക]

അയുത്തായ രാജവംശത്തിൻറെ കാലഘട്ടത്തിലാണ് ചായ് നാറ്റ് ആദ്യമായി സ്ഥാപിതമായത്, ബർമീസ് സൈന്യത്തെ നേരിടുന്നതിനുള്ള വിജയകരമായ പ്രവർത്തന താവളമായി ഇത് അക്കാലത്ത് ഉപയോഗിച്ചു.[7] രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ജപ്പാൻകാർ പ്രദേശം പോകുന്ന സമയത്ത് പ്രവിശ്യയിലെ സാമ്പത്തിക സ്ഥിതി മോശമായിത്തീരുകയും ഭക്ഷണത്തിന് ക്ഷാമം നേരിടുകയും ചെയ്തു. നാട്ടിൻപുറങ്ങളിൽ കൊള്ളക്കാർ കന്നുകാലികളെ മോഷ്ടിക്കുകയും അക്രമത്തിനും കുറ്റകൃത്യങ്ങളുൂം പെരുകുകയും ചെയ്തത് ചായ് നാറ്റ് പ്രവിശ്യയെ വളരെ മോശമായി ബാധിച്ചു.[8]

ഭരണപരമായ വിഭാഗങ്ങൾ

[തിരുത്തുക]

പ്രവിശ്യാ സർക്കാർ

[തിരുത്തുക]

ചായ് നാറ്റ് എട്ട് ജില്ലകളായി തിരിച്ചിരിക്കുന്നു (ആംഫോകൾ). ജില്ലകളെ വീണ്ടും 53 ഉപജില്ലകളായും (ടാംബൺസ്) 503 ഗ്രാമങ്ങളായും (മുബാൻ) തിരിച്ചിരിക്കുന്നു.

പ്രാധന സ്ഥലങ്ങൾ

[തിരുത്തുക]

ചാവോ ഫ്രായ അണക്കെട്ടിന് പുറമേ, ചായ് നാറ്റ് പ്രവിശ്യയിൽ താഴെ വിവരിക്കുന്ന വിവിധ പ്രധാന സ്ഥലങ്ങളുണ്ട്.

ചായ് നാറ്റിലെയും തായ്‌ലൻഡിലെയും ഏറ്റവും വലിയ പക്ഷി പാർക്കായ ചായ് നാറ്റ് പക്ഷിസങ്കേതം, 248 റായ് വിസ്തീർണ്ണം ഉൾക്കൊള്ളുന്നതും ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം ഉൾപ്പെടുന്നതുമാണ്. പക്ഷികളെ അവയുടെ സ്വാഭാവി പരിതസ്ഥിതിയിൽ ഇവിടെ വസിക്കുന്നു. കൂടാതെ, ചാവോ ഫ്രായ നദിയിൽ കാണപ്പെടുന്ന ശുദ്ധജല മത്സ്യങ്ങളെ പ്രദർശിപ്പിക്കുന്ന ഒരു പൊതു അക്വേറിയവും ഇവിടെയുണ്ട്.

പ്രവിശ്യയുടെ വാട്ട് സിംഗ് ജില്ലയിലെ ഒരു തായ് ക്ഷേത്രമായ വാറ്റ് പാക്ക് ഖ്ലോങ് മഖാം താവോ ക്ലോംഗ് മഖാം താവോ നദിയുടെ (താ ചിൻ നദി) മുഖത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. ലുവാങ് പു സുക്കിൻ്റെ ഔദ്യോഗിക വസതിയായിരുന്നു ഈ ക്ഷേത്രം. പ്രശസ്തമായ നിരവധി അമ്യൂലറ്റുകൾ (മന്ത്രത്തകിട്) നിർമ്മിക്കുന്നതിൽ പ്രശസ്തനായ ഒരു സന്യാസിയായിരുന്നു സുക്. നിരവധി ശിഷ്യന്മാരുണ്ടായിരുന്ന അദ്ദേഹത്തിൻറെ ഏറ്റവും ആദരണീയനായിരുന്ന ശിഷ്യൻ ചുംഫോണിലെ രാജകുമാരനായിരുന്ന അഭാകര കിയാതിവോങ്‌സെ ആയിരുന്നു.

സപ്പായ ജില്ലയിലെ ഒരു പുരാതന പോലീസ് സ്റ്റേഷനായ സപ്പായ പഴയ പോലീസ് സ്റ്റേഷൻ ഏകദേശം, 100 വർഷത്തിലേറെ പഴക്കമുള്ളതും രാമ V രാജാവിൻ്റെ ഭരണകാലം മുതൽ നിർമ്മിക്കപ്പെട്ടതുമാണ്. 2018-ൽ ASA ആർക്കിടെക്‌ചറൽ കൺസർവേഷൻ അവാർഡ് ലഭിച്ചതും ഹിപ് റൂഫുള്ളതുമായ (നാല് വശങ്ങളും മുകളില് നിന്ന് താഴേക്ക് ചരിഞ്ഞിരിക്കുന്ന ഒരു മേൽക്കൂര) ഒറ്റ നിലയിലുള്ള തടി കെട്ടിടമാണ് ഈ സ്റ്റേഷൻ്റെ സവിശേഷത.

ഖാവോ പ്ലോംഗ് സ്റ്റേഡിയം എന്നും അറിയപ്പെടുന്ന ചായ് നാറ്റ് പ്രൊവിൻഷ്യൽ സ്റ്റേഡിയം ഒരു പ്രവിശ്യാ സ്റ്റേഡിയവും ചൈനാറ്റ് ഹോൺബിൽ എഫ്‌സി ഫുട്ബോള് ക്ലബ്ബിൻറെ ആസ്ഥാനമായ സ്റ്റേഡിയവുമാണ്.

അവലംബം

[തിരുത്തുക]
  1. Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Retrieved 17 January 2016, Data has been supplied by Land Development Department, Ministry of Agriculture and Cooperatives, at Wayback Machine.{{cite report}}: CS1 maint: postscript (link)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ร่ยงานสถิติจำนวนประชากรและบ้านประจำปี พ.ศ.2561" [Statistics, population and house statistics for the year 2018]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2018. Archived from the original on 2 April 2019. Retrieved 20 June 2019.
  3. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 23{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  4. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  5. "About Chainat". Tourism Authority of Thailand (TAT). Archived from the original on 22 April 2019. Retrieved 29 May 2015.
  6. "Distance: Bangkok to Chai Nat". Google Maps. Retrieved 29 May 2015.
  7. "About Chainat". Tourism Authority of Thailand (TAT). Archived from the original on 22 April 2019. Retrieved 29 May 2015.
  8. Reynolds, Craig J. (2019-10-22). Power, Protection and Magic in Thailand: The Cosmos of a Southern Policeman (in ഇംഗ്ലീഷ്). ANU Press. p. 50. ISBN 978-1-76046-317-5.
"https://ml.wikipedia.org/w/index.php?title=ചായ്_നാറ്റ്_പ്രവിശ്യ&oldid=4134811" എന്ന താളിൽനിന്ന് ശേഖരിച്ചത്