Jump to content

ചാഴിവിലക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കതിരിടുന്ന കാലത്ത് നെൽച്ചെടികളെ ബാധിക്കുന്ന ചാഴി എന്ന കീടത്തിന്റെ ബാധ അകറ്റാനായി, കേരളത്തിൽ നടപ്പുള്ള ഒരു അനുഷ്ടാനമാണ് ചാഴിവിലക്ക്. ചാഴികളെ മന്ത്രോച്ചാരണം കൊണ്ട് വിലക്കി ഓടിക്കുന്ന രീതിയാണിത്. കേരളത്തിലെ ആദിവാസി സമൂഹങ്ങളിലും[1] സുറിയാനി ക്രിസ്ത്യാനികൾക്കിടയിലും ഇതു പതിവുണ്ടായിരുന്നു. ക്രിസ്ത്യാനികൾ ഇതിനു പിന്തുടർന്നിരുന്ന രീതികളിലൊന്ന്, കൃഷിയിടത്തിൽ നിന്നു പിടിച്ച ഒന്നോ രണ്ടോ ചാഴിയെ പള്ളിയിൽ കൊണ്ടു ചെന്ന് വിലക്കിച്ച ശേഷം കൃഷിയിടത്തിൽ തിരികെ വിടുന്നതായിരുന്നു. വിലക്കപ്പെട്ട ചാഴിയും മറ്റുള്ളവയും അതോടെ കൃഷിയിടം വിട്ടുപോകുമെന്ന വിശ്വാസത്തിലായിരുന്നു ഇതു ചെയ്തിരുന്നത്. പുരോഹിതൻ നെൽപ്പാടത്തെത്തി മന്തോച്ചാരണം നടത്തി ചാഴികളെ വിലക്കിയോടിക്കുന്ന രീതിയും പതിവുണ്ടായിരുന്നു.

കുട്ടനാട്ടിൽ കൃഷിയിടത്തിന്റെ ഒരു ഭാഗം ചാഴികൾക്കായി ഒഴിച്ചിടുക പതിവായിരുന്നു. ചാഴികൾ അവിടം മാത്രം ബാധിച്ച് മറ്റു ഭാഗങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കും എന്നായിരുന്നു വിശ്വാസം. ചാഴി ബാധിച്ചയിടങ്ങളിൽ ഹന്നാൻ വെള്ളം തളിക്കുക ഈ ചടങ്ങിന്റെ ഭാഗമായിരുന്നു. എലികളെ നിയന്ത്രിക്കാനായി എലിവിലക്ക് എന്ന അനുഷ്ടാനവുമുണ്ടായിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. "പുഴ.കോം സി.കെ. സുജിത്കുമാർ: "ആദിവാസികളും പുനംകൃഷിയും"". Archived from the original on 2016-03-04. Retrieved 2021-08-13.
  2. പി.എം., തോമസ്. "പ്രോബ്ലംസ് ആൻഡ് പ്രോസ്പെക്റ്റ്സ് ഓഫ് പാഡി കൾട്ടിവേഷൻ ഇൻ കുട്ടനാട് റീജിയൺ. എ കേസ് സ്റ്റഡി ഓഫ് രാമങ്കരി വില്ലേജ് ഇൻ കുട്ടനാട് താലൂക്ക് ഡ്രാഫ്റ്റ് റിപ്പോർട്ട് 2002 നവംബർ" (PDF). കേരള റിസേർച്ച് പ്രോഗ്രാം ഓൺ ലോക്കൽ ഡെവലപ്പ്മെന്റ്. p. 55. Retrieved 2013 ഓഗസ്റ്റ് 20. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ചാഴിവിലക്ക്&oldid=3968821" എന്ന താളിൽനിന്ന് ശേഖരിച്ചത്