ചിനൂക്ക് ഇന്ത്യൻ ജനത
Total population | |
---|---|
2700[1] | |
Regions with significant populations | |
United States ( Oregon – Washington) | |
Languages | |
Chinook Jargon, English | |
Religion | |
traditional tribal religion |
ചിനൂക്ക് ജനങ്ങൾ അമേരിക്കൻ ഐക്യനാടുകളിലെ വടക്കുപടിഞ്ഞാറൻ പസഫിക് പ്രദേശത്തെ അനേകം തദ്ദേശീയ ഇന്ത്യൻ വർഗ്ഗങ്ങൾ ഉൾപ്പെട്ട വിഭാഗമാണ്. അവർ പൊതുവായി ചിനൂക്കൻ ഭാഷയാണ് സംസാരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ, ചിനൂക്കൻ ഭാഷ സംസാരിക്കുന്ന ഈ വർഗ്ഗക്കാർ കൊളംബിയ നദിയുടെ മദ്ധ്യ, താഴ് ഭാഗങ്ങളിലായി (ഇന്നത്തെ ഒറിഗൺ, വാഷിങ്ടൺ നഗര പ്രദേശങ്ങൾ) അധിവസിച്ചിരുന്നു.1805 ൽ ലൂയിസ്, ക്ലർക്ക് എന്നീ ഫ്രഞ്ച് പര്യവേക്ഷകരുടെ യാത്രയിൽ ഈ വർഗ്ഗവുമായി കൊളംബിയ നദിയുടെ താഴ്ഭാഗത്തുവച്ച് ആദ്യസമാഗമം നടത്തി.[2]
ഇരുപതാം നൂറ്റാണ്ടിൻറെ അവസാന ശതകം മുതൽ ചിനൂക്ക് ഇന്ത്യൻ നേഷൻ, 2,700 അംഗങ്ങളുമായി ഫെഡറൽ അംഗീകാരത്തിനു ശ്രമിച്ചു കൊണ്ടിരുന്നു. ഏറെക്കാലത്തെ പരിശ്രമങ്ങളുടെ ഫലമായി 2001 ൽ പ്രസിഡൻറ് ബിൽ ക്ളിൻറൻറെ കീഴിലുള്ള ഡിപാർട്ട്‍മെൻറ് ഓഫ് ഇൻറീരിയറിൽ നിന്ന് ഫെഡറൽ അംഗീകാരം ലഭിച്ചുവെങ്കിലും പ്രസിഡൻറ് ജോർജ്ജ് ഡബ്ലിയൂ. ബുഷ് പ്രസിഡൻറായി അധികാരമേറ്റെടുത്തതോടെ അദ്ദേഹത്തിൻറെ രാഷ്ട്രീയ ഉപദേശകർ ഇത് പുനരവലോകനം ചെയ്യുകയും ഒരു അസാധാരണ നടപടിയിലൂടെ ഫെഡറൽ അംഗീകാരം റദ്ദ് ചെയ്യപ്പെടുകയുമുണ്ടായി. അംഗീകാരത്തിന് പ്രതിനിധി സഭയുടെ പിന്തുണ നേടിയെടുക്കുന്നതിൽ ചിനൂക്ക് വർഗ്ഗം വിജയിച്ചു.[1]
ചരിത്രം
[തിരുത്തുക]ചിനൂക്ക് ജനതയുടെ ഭക്ഷണം
[തിരുത്തുക]ചിനൂക്ക് ജനതയുടെ ഭക്ഷണത്തിനുള്ള പ്രധാന ആശ്രയം മത്സ്യങ്ങളായിരുന്നു, പ്രത്യേകിച്ച് സാൽമൺ മത്സ്യങ്ങൾ. മത്സ്യങ്ങൾ പിടിക്കുന്നതിന് വലകൾ, കൂടകൾ, കെണികൾ തുടങ്ങി അനവധി മാർഗ്ഗങ്ങൾ അവലംബിച്ചിരുന്നുവെങ്കിലും കുന്തം കൊണ്ടു കുത്തി മീൻപിടിക്കുന്നതായിരുന്നു പൊതുവായ രീതി. ചിനൂക്ക് ജനങ്ങളിലെ സ്ത്രീകൾ സാൽമൺ പോലുള്ള ഭക്ഷ്യവസ്തുക്കൾ പുകച്ചുണക്കി സൂക്ഷിക്കുകയും ഇത് വർഷം മുഴുവനും ഭക്ഷണലഭ്യത ഉറപ്പുവരുത്തുകയും ചെയ്തു. കാൻറിൽ ഫിഷ് (eulachon) അമർത്തിയെടുത്തു നിർമ്മിക്കുന്ന എണ്ണ ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുവാൻ ഉപയോഗിച്ചിരുന്നു. യൂറോപ്യന്മാരുമായുള്ള വ്യാപാരത്തിൽ “ഗ്രീസ്” എന്നു പേരായ ഈ എണ്ണയ്ക്കു മുഖ്യസ്ഥാനമുണ്ടായിരുന്നു. അതിനാൽ ഒരു വ്യാപാര പാതയ്ക്ക് “ഗ്രീസ് ട്രയിൽ” എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. നത്തയ്ക്കാ, കക്ക, ചിപ്പി എന്നിവയുടെ മാംസവും ഇവർ ഭക്ഷിക്കാൻ ഉപയോഗിച്ചിരുന്നു. ഇതുകൂടാതെ കമാസ് ബൾബ്സ് (ഉള്ളിവർഗ്ഗം), വപാറ്റൊ (ഇന്ത്യൻ പൊട്ടറ്റോ) എന്നിവയും ഇവരുടെ ആഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ചിനൂക്ക് വർഗ്ഗം ഇന്ന്
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Wilson, Katie (7 October 2014). "Recognition move by Oregon tribe stirs Chinook concerns". Chinook Observer. Retrieved 4 September 2015.
- ↑ The term "Chinook" also has a wider meaning in reference to the Chinook Jargon, which is based on Chinookan languages, in part, and so the term "Chinookan" was coined by linguists to distinguish the older language from its offspring, the Jargon.