Jump to content

ചിറ്റുമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിൽ കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ചിറ്റുമല. കുണ്ടറ, മൺറോത്തുരുത്ത്, ശാസ്താംകോട്ട ഭരണിക്കാവ് എന്നീ റോഡുകൾ സംഗമിക്കുന്ന ഒരു ചെറിയ ജംഗ്ഷനാണിത്. ഇവിടുത്തെ പുരാതനമായ ചിറ്റുമല ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം പ്രസിദ്ധമാണ്. മീനമാസത്തിലെ പൂരം നാളിൽ നടക്കുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം കാണാൻ ആയിരക്കണക്കിന് ആളുകളാണ് ചിറ്റുമലയിൽ എത്തിച്ചേരുന്നത്. കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശം എന്നാണ് 'ചിറ്റുമല' എന്ന വാക്കിനർത്ഥം. ചിറ്റുമല കുന്നിന് താഴെയുള്ള നെൽപ്പാടങ്ങളും, ചിറയും, കായലും ഏറെ പ്രകൃതി രമണീയമാണ്. വിനോദ സഞ്ചാര കേന്ദ്രമായ മൺറോത്തുരുത്ത് സമീപ പ്രദേശമാണ്.

ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം

സ്ഥാനം[തിരുത്തുക]

കൊല്ലം നഗരത്തിൽ നിന്നും 23 കി.മീ.യും കുണ്ടറയിൽ നിന്ന് 9 കി.മീ.യും ഭരണിക്കാവിൽ നിന്ന് 8 കി.മീ.യും അകലെയാണ് ചിറ്റുമല സ്ഥിതിചെയ്യുന്നത്. വിവിധ റോഡുകൾ കടന്നുപോകുന്നതിനാൽ ചിറ്റുമലയിൽ എത്തിച്ചേരുന്നത് എളുപ്പമാണ്.  ദേശീയപാത 183-ന്റെ പുതിയ അലൈൻമെന്റിൽ ചിറ്റുമലയും ഉൾപ്പെട്ടിട്ടുണ്ട്.

ചിറ്റുമല ബ്ലോക്ക്[തിരുത്തുക]

സ്വരാജ് ട്രോഫി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്.[1]

പുറം കണ്ണികൾ[തിരുത്തുക]

  1. "തദ്ദേശ സ്വയംഭരണ വകുപ്പ്". lsgkerala.gov.in. Retrieved 2018-12-24. {{cite web}}: Text "LSGD Kerala" ignored (help)
"https://ml.wikipedia.org/w/index.php?title=ചിറ്റുമല&oldid=4019185" എന്ന താളിൽനിന്ന് ശേഖരിച്ചത്