ചീന കുളക്കൊക്ക്
ചീന കുളക്കൊക്ക് | |
---|---|
പ്രജനനകാലവേഷത്തിൽ തട്ടേക്കാട് വിരുന്നെത്തിയ ചീന കുളക്കൊക്ക്. | |
ശൈത്യകാലവേഷത്തിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Pelecaniformes |
Family: | Ardeidae |
Genus: | Ardeola |
Species: | A. bacchus
|
Binomial name | |
Ardeola bacchus (Bonaparte, 1855)
| |
Global range of A. bacchus, compared to its presumed closest relatives Ardeola bacchus Breeding range Ardeola bacchus Non-breeding range Ardeola grayii range Ardeola speciosa range |
സാധാരണ കേരളത്തിൽ കാണുന്ന കുളക്കൊക്കിനോട് സാദൃശ്യമുള്ള ഒരു ദേശാടനപ്പക്ഷിയാണ് ചീന കുളക്കൊക്ക്[2] (ശാസ്ത്രനാമം: Ardeola bacchus). കിഴക്കനേഷ്യൻ രാജ്യങ്ങളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന നീർപ്പക്ഷിയാണെങ്കിലും ഇന്ത്യയിൽ ഇവയെ വളരെ അപൂർവ്വമായി മാത്രമേ കാണാറുള്ളു. പ്രജനനകാലത്ത് തൂവലുകൾക്ക് സംഭവിക്കുന്ന ചുവപ്പുനിറ വ്യത്യാസമാണ് ഇവയെ വേർതിരിച്ചറിയാൻ സഹായകമാകുന്നത്. സ്ഥിരവാസികളായ കുളക്കൊക്കുകളുടെ പ്രജനനകാലവേഷത്തേക്കാൾ തികച്ചും വ്യത്യസ്ഥമാണ് ഇവയുടെ പ്രജനകാലവേഷം. കേരളത്തിൽ ഇവയെ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് 2020 ജൂൺ മാസത്തിൽ എറണാകുളം ജില്ലയിലെ തട്ടേക്കാടിനു സമീപ പ്രദേശത്തുനിന്നാണ്.
വിവരണം
[തിരുത്തുക]ഏകദേശം 47 സെന്റിമീറ്ററോളം (19 ഇഞ്ച്) വലിപ്പം[3] വരുന്ന ചൈനീസ് കുളകൊക്കിന് സാധാരണ കുളക്കൊക്കിനെപ്പോലെ തന്നെ വെളുത്ത ചിറകും അറ്റത്ത് കറുത്തനിറത്തിലുള്ള മഞ്ഞക്കൊക്കും മഞ്ഞക്കണ്ണും കാലുകളുമാണുള്ളത്. എന്നാൽ പ്രജനകാലമാകുമ്പോൾ ഇവയുടെ മൊത്തത്തിലുള്ള വേഷത്തിൽ ചുവപ്പും നീലയും വെളുപ്പും നിറങ്ങൾ കൂടുന്നു. ചാര-തവിട്ടുനിറത്തിലുള്ള കഴുത്താണ് ഇവയുടെ ഒരു പ്രധാന ആകർഷണം.
ചൈനയിലേയും സമീപ കിഴക്കനേഷ്യൻ രാജ്യങ്ങളിലെ ശുദ്ധജല- ലവണാംശമുള്ള തണ്ണീർത്തടങ്ങളും കുളങ്ങളുമാണ് പ്രധാന ആവാസകേന്ദ്രങ്ങൾ. പ്രാണികൾ, മത്സ്യങ്ങൾ, കവച ജന്തു വർഗ്ഗങ്ങൾ എന്നിവ അടങ്ങിയതാണ് ഈ പക്ഷികളുടെ ഭക്ഷണശീലം. പലപ്പോഴും മറ്റു വർഗ്ഗങ്ങളിലെ കുളക്കൊക്കുകളുമായി ഇടകലർന്ന് കൂടുണ്ടാക്കുന്ന ചീന കുളക്കൊക്കുകൾ, നീല-പച്ച നിറങ്ങളിടകലർന്ന 3 മുതൽ 5 വരെ മുട്ടകൾ ഇടുന്നു.
ചിത്രശാല
[തിരുത്തുക]-
തട്ടേക്കാട് നിന്നും
അവലംബം
[തിരുത്തുക]- ↑ BirdLife International (2012). "Ardeola bacchus". IUCN Red List of Threatened Species. 2012. Retrieved 26 November 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ "ചൈനീസ് അതിഥിക്ക് പേരായി: 'ചീന കുളക്കൊക്ക് '" (in Malayalam). mathrubhumi.com. 2020-06-23. Archived from the original on 2020-06-23. Retrieved 2020-06-23.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help)CS1 maint: unrecognized language (link) - ↑ Robson, Craig R. (2002). A guide to the birds of Southeast Asia: Thailand, Peninsular Malaysia, Singapore, Myanmar, Laos, Vietnam, Cambodia. New Holland, London. ISBN 1-85368-313-2
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Ardeola bacchus at Wikimedia Commons
- Ardeola bacchus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Chinese pond heron videos, photos, and sounds at the Internet Bird Collection
- Chinese pond heron photo gallery at VIREO (Drexel University)