തിരുവൈരൂർ മഹാദേവക്ഷേത്രം
തിരുവൈരൂർ മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°15′11″N 76°31′46″E / 9.25306°N 76.52944°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | ആലപ്പുഴ |
പ്രദേശം: | ചുനക്കര |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് ചുനക്കരയിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് തിരുവൈരൂർ മഹാദേവക്ഷേത്രം. മാവേലിക്കരയ്ക്കും നൂറനാട്ടിനുമിടയ്ക്കാണ് ചുനക്കരദേശം സ്ഥിതിചെയ്യുന്നത്. ഐതിഹ്യപ്പെരുമയിൽ തിരുവൈരൂർ മഹാദേവൻ ഓണാട്ടുകരയുടെ ദേശദേവനാണ്.[1] ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവനും ഉപദേവതകളായ പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, മഹാവിഷ്ണു, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും സ്വയംഭൂവാണ് എന്നൊരു പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്.
ദാരുശില്പങ്ങൾ
[തിരുത്തുക]1400 കൊല്ലം പഴക്കമുള്ള ദാരുശില്പങ്ങളാണ് ഈ ക്ഷേത്രത്തിന്റെ സവിശേഷത. ശ്രീകോവിലിനുമുന്നിലെ ഭീമാകാരന്മാരായ ദ്വാരപാലകന്മാർ തൊട്ടടുത്തുള്ള മഹാലക്ഷ്മിയുടെ രൂപം ഇവ അതിശയകരമായ ശില്പവൈഭവത്തിന് ഉദാഹരണമാണ്. ശ്രീകോവിലിന്റെ പാർശ്വഭാഗത്ത് രാമായണ മഹാഭാരത കഥകൾ ശില്പങ്ങളിലാവിഷ്ക്കരിച്ചിരിക്കുന്നു. കന്നിമൂലയിൽ ബാലഗണപതിയുടെ കഥകൾ കാണാം. മഹാവിഷ്ണുവിന്റെ അവതാരലീലകൾ, ഗോപികാവസ്ത്രാപഹരണം, രാമകഥ, കാളിയമർദ്ദനം മുതലായവയും ദാരുശില്പങ്ങളിലൂടെ ദർശിക്കാം.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-08. Retrieved 2014-09-08.
- ↑ വി.ബി.ഉണ്ണിത്താൻ (സപ്തംബർ 7, 2014). "ദാരുവിസ്മയങ്ങൾ". മാതൃഭൂമി വാരാന്തപ്പതിപ്പ്. Archived from the original on 2014-09-08. Retrieved സെപ്റ്റംബർ 8, 2014.
{{cite news}}
: Check date values in:|date=
(help); Cite has empty unknown parameter:|9=
(help)