ചൂരൽ
ദൃശ്യരൂപം
ചൂരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | C. rotang
|
Binomial name | |
Calamus rotang |
അരെക്കേസീ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു ഔഷധസസ്യമാണ് ചൂരൽ. കേരളത്തിലെ വനപ്രദേശങ്ങളിലും കാവുകളിലും കണ്ടുവരുന്ന ചൂരൽ സാധാരണയായി കരകൗശലവസ്തുക്കൾ, നിത്യോപയോഗസാധനങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഇന്ത്യയിൽ പശ്ചിമഘട്ടമലനിരകളിലും ഏഷ്യയിലെ മറ്റു പ്രദേശങ്ങൾ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലും ചൂരൽ കാണപ്പെടുന്നു[1].
രസഗുണങ്ങൾ
[തിരുത്തുക]സവിശേഷതകൾ
[തിരുത്തുക]പടർന്നുകയറുന്ന ഇനമായ വള്ളിച്ചൂരൽ, കനം കൂടിയ തണ്ടോടുകൂടിയ വടിച്ചൂരൽ എന്നിങ്ങനെ പ്രധാനമായും രണ്ട് തരം ചൂരലുകൾ ആണ് സാധാരണ കാണപ്പെടുന്നത്. മുളയുടെ തണ്ടിനോട് സാമ്യമുള്ളതും[2] മഞ്ഞ നിറമുള്ളതും മുള്ളുകൾ കൊണ്ട് നിറഞ്ഞതുമായ തണ്ടുകളുടെ മുട്ടുകളിൽ നിന്നും ഇലത്തണ്ടുകൾ ഉണ്ടാകുന്നു. ഇലകൾക്ക് തെങ്ങ്, പന തുടങ്ങിയവയുടേതുപോലെയുള്ള ഓലകൾ ഒന്നിടവിട്ട് ഉണ്ടാകുന്നു.
ചിത്രശാല
[തിരുത്തുക]-
ചൂരൽ- കാണ്ഡം
-
ചൂരൽ- കായ്കൾ
-
ചൂരലും കായ്കളും
-
ചൂരൽ കൊണ്ടുള്ള കസേരകൾ
-
ചൂരൽ കൊണ്ടുള്ള സോഫാ സെറ്റ്
-
ചൂരൽ കൊണ്ടുള്ള പർണീച്ചർ വിൽപനശാലയിൽ
അവലംബം
[തിരുത്തുക]- ↑ http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=583
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-27. Retrieved 2011-08-31.