ചൂളൻ എരണ്ട
ചൂളൻ എരണ്ട | |
---|---|
Lesser Whistling Duck in Santragachi Lake, Howrah, IN | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | Dendrocygninae
|
Genus: | |
Species: | D. javanica
|
Binomial name | |
Dendrocygna javanica (Horsfield, 1821)
|
തെക്ക്-തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഒരു പക്ഷിയാണു് ചൂളൻ എരണ്ട.[2] [3][4][5] ഇവയുടെ ശാസ്ത്രീയ നാമം : Dendrocygna javanica എന്നാണ്. ഇംഗ്ലീഷിൽ ഈ പക്ഷിയെ Indian Whistling Duck അല്ലെങ്കിൽ Lesser Whistling Duck എന്നു പറയുന്നു. ഇവ തെക്കേ ഏഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും പ്രജനനം നടത്തുന്നു.
വിതരണം
[തിരുത്തുക]ഇവ പാകിസ്താൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ബർമ്മ, തായ്‌ലാന്റ്, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, തെക്കൻ ചൈന മുതൽ വിയറ്റ്നാം വരേയും കാണപ്പെടുന്നു. ധാരാളം പച്ചപ്പുള്ള ഒഴുക്കില്ലാത്ത ശുദ്ധജല തടാകങ്ങളിൽ ഇവ ജീവിക്കുന്നു. വിത്തുകളും മറ്റു പച്ചപ്പുകളുമാണ് ഇവയുടെ ഭക്ഷണം. ഇവ ചിലപ്പോൾ കടലിലും അഭയം തേടാറുണ്ട്.
രൂപവിവരണം
[തിരുത്തുക]ഇവയ്ക്ക് നീണ്ട ചാരനിറത്തിലുള്ള കൊക്കുകളും നീണ്ട തലയും നീണ്ട കാലുകളുമുണ്ട്. ദേഹം തടിച്ചുരുണ്ടതാണ്. ദേഹം തവിട്ടുനിറമാണ്. പിൻഭാഗവും ചിറകും കടുത്ത ചാരനിറമാണ്. കൂട്ടമായി പറക്കുന്നത് വ്യൂഹം ചമഞ്ഞല്ല. “സീസിക്ക്-സീസിക്ക്” എന്ന ചൂളം വിളി പറക്കുമ്പോൾ ഉണ്ടാക്കാറുണ്ട്.
കൂട്
[തിരുത്തുക]മരപ്പൊത്തുകളിലും, മറ്റു കിളികളുടെ പഴയകൂട്ടിലും ഇവ 6 മുതൽ 12 മുട്ട വരെയിടും. ചൂളാൻ എരണ്ട കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ ഇവ കൂടുകെട്ടാറുണ്ട്.[6]
ചിത്രശാല
[തിരുത്തുക]-
Preening & Allopreening in Hyderabad, India.
-
Resting in Hyderabad, India.
അവലംബം
[തിരുത്തുക]Birds of Kerala, Salim Ali – kerala Forests and wild life department
- ↑ BirdLife International (2004). Dendrocygna javanica. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. justification for least concern: global population of between two and twenty million individuals (Wetlands International 2002).
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 483. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ കേരളത്തിലെ പക്ഷികൾ, ഇന്ദുചൂഡൻ- കേരള സാഹിത്യ അക്കാദമി