ചെമ്മണ്ണൂർ വിഷു വാണിഭം
കുന്നംകുളം നഗരസഭയിലെ ചെമ്മണ്ണൂരിൽ മകരക്കൊയ്തുകഴിഞ്ഞ പാടത്ത് നടക്കുന്ന പ്രാദേശിക ചന്തയാണ് ചെമ്മണ്ണൂർ വിഷുവാണിഭം.
നഗരത്തിലെ വാർഡ് 33 ൽ ഉൾപ്പെടുന്ന പ്രദേശമാണിത്. ഇവിടെ മേടമാസം ഒന്നാംതിയതി വൈകീട്ടുനടക്കുന്ന പ്രാദേശിക ഉത്സവമായാണ് വിഷുവാണിഭം നടക്കുന്നത്. ഇത് വിഷുവാണ്യം എന്നും അറിയപ്പെടുന്നു. പഴയകാല ഉൽപ്പന്ന കൈമാറ്റ സമ്പദായത്തെ അനുസ്മരിച്ചുകൊണ്ടാണ് വിഷുവിന് തലേന്ന് ചെമ്മണ്ണൂർ പാടത്ത് തുറന്ന ചന്തയായ വിഷുവാണ്യം അരങ്ങേറാറുള്ളത്. കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും ഉപകരണങ്ങളും വിറ്റഴിക്കാനുള്ള പൊതുകമ്പോളമായാണ് ചെമ്മണ്ണൂർ വിഷുവാണ്യം നടക്കുന്നത്. ഇടക്കാലത്ത് നിന്നുപോയെങ്കിലും വീണ്ടും പ്രവർത്തനമാരംഭിച്ചിരിക്കുന്നു. പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ, കുളത്തിൽ നിന്നുള്ള മീൻ, പന്നിയിറച്ചി, കാർഷികോപകരണങ്ങൾ, മുളകൊണ്ടുള്ള ഉല്പന്നങ്ങൾ, മൺപാത്രങ്ങൾ എന്നിവയുടെ ഒരു രാത്രികാല വിപണനകേന്ദ്രമാണിത്. ആദ്യ കാലങ്ങളിൽ ഉല്പന്നങ്ങൾ വാങ്ങാനും വില്ക്കാനുമായി ദൂരദേശത്തുനിന്നുപോലും ധാരാളം ജനങ്ങൾ എത്താറുണ്ടായിരുന്നു. 2018 - ലെ വാണിഭത്തിന് കുന്നംകുളം നഗരസഭ ധനസാഹായം അനുവദിക്കുകയുണ്ടായി.[1] [2]
അവലംബം
[തിരുത്തുക]- ↑ "നാട്ടുചന്തത്തിൽ ചെമ്മണ്ണൂർ വിഷുവാണ്യം - മാതൃഭൂമി". Archived from the original on 2019-12-21. Retrieved 26 ജനുവരി 2019.
- ↑ "വിഷുവാണിഭത്തിന് ചെമ്മണ്ണൂർപ്പാടമൊരുങ്ങി - ദേശാഭിമാനി". Retrieved 26 ജനുവരി 2019.