Jump to content

ചെലവില്ലാ പ്രകൃതി കൃഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാരാഷ്ട്രയിലെ സുഭാഷ് പാലേക്കർ കണ്ടുപിടിച്ച കൃഷിരീതിയാണ് സീറോബഡ്ജറ്റ് നാച്വറൽ ഫാമിംഗ് അഥവാ ചെലവില്ലാ പ്രകൃതി കൃഷി. നിലവിൽ രണ്ടുരീതിയിലുള്ള കൃഷിയാണുള്ളത്. രാസകൃഷിയും ജൈവകൃഷിയും. ഇവ രണ്ടിന്റെയും അപകടങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം ചെലവില്ലാ പ്രകൃതി കൃഷി അവതരിപ്പിക്കുന്നത്.

കൃഷിരീതി

[തിരുത്തുക]

രാസവളമോ ജൈവവളമോ ചേർക്കാതെയാണ് വനത്തിൽ സസ്യങ്ങൾ തഴച്ചു വളരുന്നത്. അതിന്റെ രഹസ്യം തേടിയസുഭാഷ് പാലേക്കർ മനസ്സിലാക്കിയ കാര്യങ്ങളും, പരമ്പരാഗതമായ കൃഷിസങ്കേതങ്ങളും ഒന്നിപ്പിച്ചിട്ടാണ് ചെലവില്ലാ പ്രകൃതി കൃഷി വികസിപ്പിച്ചെടുത്തത്. നാടൻ പശുവാണ് ചെലവില്ലാ പ്രകൃതി കൃഷിയുടെ നട്ടെല്ല്. ഈരീതി പ്രകാരം കമ്പോളത്തിൽ നിന്നുള്ള യാതൊരു വസ്തുക്കളും കൃഷിയിടത്തിൽ ചേർക്കേണ്ടതില്ല. വർഷം തോറും വിളവ് കൂടിവരികയും ചെയ്യും. ഇന്ത്യയിൽ നാല്പതു ലക്ഷം പേർ ഈ കൃഷി ചെയ്തുവരുന്നു.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=ചെലവില്ലാ_പ്രകൃതി_കൃഷി&oldid=1759268" എന്ന താളിൽനിന്ന് ശേഖരിച്ചത്