ചെസ്സ് ഇന്ത്യയിൽ
ചെസ്സ് ഗ്രാന്റ് മാസ്റ്റരും മുൻ ലോകചാമ്പ്യനുമായ വിശ്വനാഥൻ ആനന്ദിനെ പോലെയുള്ള ചെസ്സ് കളിക്കാരുടെ പ്രഭാവത്താൽ, കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി, ഇന്ത്യയിൽ ചെസ്സിനു ജനപിന്തുണ കൂടിയുണ്ട്.
മെയ് 2020-ലെ ഫിഡെ ലോകറാങ്കിങ്ങ് അനുസരിച്ചുള്ള മികച്ച ഇന്ത്യൻ പുരുഷവനിതാവിഭാഗം ചെസ്സ് കളിക്കാർ:
- വിശ്വനാഥൻ ആനന്ദ് - പുരുഷവിഭാഗം ലോക 15-ാം നമ്പർ, റേറ്റിങ്ങ് - 2753
- ഹംപി കൊനേരു - വനിതാവിഭാഗം ലോക രണ്ടാം നമ്പർ, റേറ്റിങ്ങ് - 2553
ചെസ്സിന്റെ പൂർവ്വികരൂപങ്ങളായ ചതുരംഗം, ഷത്രഞ്ജ് എന്നിവയുടെ ഉത്ഭവം ഇന്ത്യയിൽ നിന്നാണെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ ചെസ്സ് സംബന്ധമായ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഔദ്യോഗികസംഘടനയാണ് ഓൾ ഇന്ത്യാ ചെസ്സ് ഫെഡറേഷൻ.
കളിക്കാരുടെ സ്ഥിതിവിവരക്കണക്ക്
[തിരുത്തുക]- 2020—ലെ കണക്കുപ്രകാരം[update]
ലോകചെസ്സ് ഫെഡറേഷനായ ഫിഡെയുടെ പട്ടികപ്രകാരം, 65 സജീവ ഇന്ത്യൻ ഗ്രാന്റ്മാസ്റ്റർമാരും, 10 വനിതാ ഗ്രാന്റ്മാസ്റ്റർമാരും, 123 ഇന്റർനാഷണൽ മാസ്റ്റർമാരുമാണുള്ളത്.[1]
പുരുഷവിഭാഗം
[തിരുത്തുക]മികച്ച 10 ഇന്ത്യൻ ഗ്രാന്റ്മാസ്റ്റർമാരെയാണ് താഴെ പട്ടികപ്പെടുത്തിയിരിക്കുന്നത് (ജൂലൈ 2014).[2]
# | കളിക്കാരൻ |
ജനിച്ച വർഷം | ജി.എം ടൈറ്റിൽ നേടിയ വർഷം |
റേറ്റിങ്ങ് | ലോകറാങ്ക്[n 1] |
---|---|---|---|---|---|
1 | Anand, ViswanathanViswanathan Anand | 1969 | 1988 | 2816 | 2 |
2 | Harikrishna, PendyalaPendyala Harikrishna | 1986 | 2001 | 2740 | 20 |
3 | Krishnan, SasikiranSasikiran Krishnan | 1981 | 2000 | 2666 | 85 |
4 | Negi, ParimarjanParimarjan Negi | 1993 | 2006 | 2645 | 127 |
5 | Gupta, AbhijeetAbhijeet Gupta | 1989 | 2008 | 2634 | 151 |
6 | Ganguly, Surya ShekharSurya Shekhar Ganguly | 1983 | 2003 | 2619 | 188 |
7 | Humpy, KoneruKoneru Humpy | 1987 | 2002 | 2613 | 208 |
8 | Adhiban, B.B. Adhiban | 1992 | 2010 | 2610 | 212 |
9 | Gujrati, Vidit SantoshVidit Santosh Gujrati | 1994 | 2013 | 2602 | 242 |
10 | Sandipan, ChandaChanda Sandipan | 1983 | 2003 | 2597 | 256 |
മുൻ ലോകചാമ്പ്യനായ വിശ്വനാഥൻ ആനന്ദ് ഫിഡെ ലോകറാങ്കിങ്ങിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. പല ഇന്ത്യക്കാരും വീരപരിവേഷത്തോടെയാണ് ആനന്ദിനെ കാണുന്നത്. ലോകചെസ്സ് രംഗത്തുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങൾ ഇന്ത്യൻ യുവതലമുറയെ മുഴുവൻ ചെസ്സ് കളിയിലേയ്ക്ക് അടുക്കുവാൻ പ്രചോദനമായിട്ടുണ്ട്.
വനിതാവിഭാഗം
[തിരുത്തുക]ഇന്ത്യയിലെ മികച്ച 10 ഇന്ത്യൻ വനിതാ ചെസ്സ് കളിക്കാരെയാണ് താഴെ പട്ടികപ്പെടുത്തിയിരിക്കുന്നത് (നവംബർ 2013).[3]
# | കളിക്കാരി | ജനിച്ച വർഷം | ടൈറ്റിൽ |
റേറ്റിങ്ങ് | ലോകറാങ്ക്[n 2] |
---|---|---|---|---|---|
1 | Koneru, HumpyHumpy Koneru | 1987 | GM | 2618 | 3 |
2 | Harika, DronavalliDronavalli Harika | 1991 | GM | 2484 | 26 |
3 | Sachdev, TaniaTania Sachdev | 1986 | IM | 2441 | 42 |
4 | Gomes, Mary AnnMary Ann Gomes | 1989 | WGM | 2414 | 61 |
5 | Vijayalakshmi, SubbaramanSubbaraman Vijayalakshmi | 1979 | IM | 2399 | 70 |
6 | Karavade, EeshaEesha Karavade | 1987 | IM | 2380 | 78 |
അന്ധരായ കളിക്കാർ
[തിരുത്തുക]അന്ധരായ മികച്ച ഇന്ത്യൻ കളിക്കാരെയാണ് താഴെ പട്ടികപ്പെടുക്കിയിരിക്കുന്നത് (ഒക്ടോബർ 2013).[4]
# | കളിക്കാരൻ | ജനിച്ച വർഷം | റേറ്റിങ്ങ് | സംസ്ഥാനം | ലോകറാങ്ക്[n 1] |
---|---|---|---|---|---|
1 | Gangolli, KishanKishan Gangolli | 1992 | 2054 | കർണ്ണാടക | |
2 | Inani, DarpanDarpan Inani | 1994 | 2022 | ഗുജറാത്ത് | |
3 | Jadhav, CharudattaCharudatta Jadhav | 1998 | മഹാരാഷ്ട്ര | ||
4 | Khare, KaustubhKaustubh Khare | 1982 | മഹാരാഷ്ട്ര | ||
5 | Rajesh, OzaOza Rajesh | 1977 | 1861 | മഹാരാഷ്ട്ര | |
6 | Swapanil, ShahShah Swapanil | 1966 | 1860 | കർണ്ണാടക | |
7 | Ashwin K, MakhwanaMakhwana Ashwin K | 1858 | മഹാരാഷ്ട്ര | ||
8 | Udupa, KrishnaKrishna Udupa | 1972 | 1853 | കർണ്ണാടക |
അവലംബം
[തിരുത്തുക]- ↑ "General ratings statistics for India". All India Chess Federation (AICF). Retrieved 27 May 2020.
- ↑ "Federations Ranking: India". World Chess Federation (FIDE). Retrieved November 24, 2013.
- ↑ "Federations Ranking: India, Women". World Chess Federation (FIDE). Retrieved November 24, 2013.
- ↑ "AICFB". Archived from the original on 2014-05-12. Retrieved November 24, 2013.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]കുറുപ്പുകൾ
[തിരുത്തുക]- ↑ Blind players only