Jump to content

ചൈനയിലെ അതിവേഗ റെയിൽ ഗതാഗതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗത്തിലോടുന്ന തീവണ്ടികളെയാണ് അതിവേഗ റെയിൽ ഗതാഗതം എന്ന് പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ അതിവേഗ റെയിൽ ഗതാഗത ശൃംഖല ചൈനയിലാണ്. [1] 16,000-ലേറെ കിലോമീറ്റർ പാതയാണ് 2014-ലെ കണക്കുകളനുസരിച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. മറ്റൊരു 16,775 കിലോമീറ്റർ നിർമ്മാണഘട്ടത്തിലാണ്. 2007 ഏപ്രിലിൽ തുറന്നശേഷം ഉപയോക്താക്കളുടെ എണ്ണം ദിവസത്തിൽ രണ്ടുലക്ഷത്തിൽനിന്നും[2] 2014-ൽ ഇരുപത്തിയഞ്ച് ലക്ഷത്തിലേക്ക്[3] ഉയർന്നു. 2011-ൽ ഒരു അപകടത്തെത്തുടർന്ന് നിർമ്മാണത്തിന്റെ വേഗത കുറഞ്ഞുവെങ്കിലും വീണ്ടും ഉയർന്നുകഴിഞ്ഞു. സുരക്ഷയും ഉയർന്ന റ്റിക്കറ്റുനിരക്കും പാരിസ്ഥിതിക ആഘാതവും അതിവേഗ റെയിൽ നേരിടുന്ന വെല്ലുവിളികളാണ്.[4] ആദ്യ തീവണ്ടികൾ ആൽസ്റ്റോം, സീമൻസ്, ബോംബാർഡിയർ, കവാസാക്കി തുടങ്ങിയ കമ്പനികളാണ് നിർമ്മിച്ചത്. എന്നാൽ ഇപ്പോൾ ചൈനീസ് എഞ്ചിനിയർമാർ സ്വന്തമായി തീവണ്ടികൾ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചുകഴിഞ്ഞു.[5][6]

240 കിലോമീറ്റർ വേഗതയുള്ള ശാവോഷാൻ-8
2001-ൽ നിർമിച്ച 293 കിലോമീറ്റർ വേഗതയുള്ള ഡി. ജേ. എഫ്. 2

1990-ലാണ് അതിവേഗ ഗതാഗതത്തെക്കുറിച്ച് റെയിൽവേ മന്ത്രാലയം ചിന്തിച്ചു തുടങ്ങിയത്. ബെയ്ജിങ് - ശാങ്ഹായ് പാതയാണ് ആദ്യം പരിഗണിക്കപ്പെട്ടത്.[7] 1993 മുതൽ 2004 വരെയുള്ള കാലയളവിൽ വൈദ്യുതവത്ക്കരണവും പാത ഇരട്ടിപ്പിക്കലും വഴി തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറിൽ 48 കിലോമീറ്ററിൽനിന്നും[8] 160 കിലോമീറ്ററിലെത്തിച്ചിരുന്നു.[9] ഇതിനുപുറമേ വേഗം കൂടിയ സീ. ആർ. എച്ച്. തീവണ്ടികൾ ഉപയോഗിക്കുകയും ചെയ്തു. എന്നാൽ പുതിയ തീവണ്ടികൾ മുന്നിലുള്ള വേഗം കുറഞ്ഞ തീവണ്ടികൾക്കായി കാത്തുനിൽക്കേണ്ടിവന്നു.

ആദ്യ അതിവേഗതീവണ്ടികൾ ബോംബാർഡിയർ കമ്പനിയുടെ 'റെജീന' എന്ന മോഡലിൽനിന്നുമാണ് വികസിപ്പിച്ചത്(സീ. ആർ. എച്ച്. 1A). ഇവ 2006-ൽ ഓടിത്തുടങ്ങി. സീമൻസിന്റെ 'ഐസ്-3' മോഡൽ ഉപയോഗിച്ചുണ്ടാക്കിയ സീ. ആർ. എച്ച്. 3 ആണ് ഏറ്റവും പുതിയ വർഗ്ഗം. ഇവയ്ക്ക് മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.

ഐസ്-3
സീ. ആർ. എച്ച്. 3

2011 ജൂലൈ 23-ന് രണ്ട് തീവണ്ടികൾ കൂട്ടിയിടിച്ച് 40 പേർ മരിച്ചു. തുടർന്ന് തീവണ്ടികളുടെ വേഗത മണിക്കൂറിൽ 350-ൽനിന്നും 300 കിലോമീറ്റർ ആയി കുറച്ചു.[10] എന്നാൽ 2012-നുശേഷം നിർമ്മാണം വേഗതയ്യോടെത്തന്നെ തുടരുന്നു.[11][12] 2013-ൽ പാതകളുടെ ആകെ നീളം 10,000 കിലോമീറ്റർ കടന്നു.[13]

തീവണ്ടിപാത നിർമ്മാണം വഴി അനേകംപേർക്ക് ജോലി ലഭിക്കുമെന്നതും വിമാനങ്ങൾ പരിസ്ഥിതിക്കുണ്ടാക്കുന്ന നാശം തടയാമെന്നതും വൻനഗരങ്ങളിൽനിന്നും ജനങ്ങൾ അയൽനഗരങ്ങളിലേക്ക് താമസം മാറ്റുമെന്നതുമാണ് അതിവേഗ ഗതാഗത ശൃംഖലയുടെ ഗുണങ്ങളായി ചൈനീസ് സർക്കാർ എടുത്തുപറയുന്നത്.[14]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ചൈനയിലെ അതിവേഗ റെയിൽ ഗതാഗതം യാത്രാ സഹായി

അവലംബങ്ങൾ

[തിരുത്തുക]
  1. "China boasts world's largest highspeed railway network". Xinhua. 2015-01-30.
  2. "铁道部:中国高铁已累计安全运送旅客6亿多人次-大众之声-景德镇铁路建设办公室". Tjb.jingdezhen.gov.cn. Archived from the original on 2011-09-03. Retrieved 2011-08-14.
  3. "铁路2014年投资8088亿元 超额完成全年计划". 人民网. 2015-01-30. Retrieved 2015-01-30.
  4. "China acts on high-speed rail safety fears". Financial Times. 2011-04-14. Retrieved 2011-08-17.
  5. "China's fastest high speed train 380A rolls off production line" Xinhua 2010-05-27
  6. "时速380公里高速列车明年7月开行" 2010-11-02
  7. "京沪高速铁路的论证历程大事记" Accessed 2010-10-04
  8. "China plans five-year leap forward of railway development " Accessed 2006-09-30
  9. (Chinese) "中国铁道部六次大提速" Sina News Center Accessed 2010-10-04
  10. Tania Branigan in Beijing and agencies (2011-08-12). "Chinese bullet trains recalled in wake of fatal crash | World news". The Guardian. UK. Retrieved 2011-10-17.
  11. Fischer, Elizabeth (2012-11-21). "China's high-speed rail revolution". Railway-technology.com. Retrieved 2013-05-04.
  12. Shasha, Deng (2012-12-26). "World's longest high-speed rail line makes debut". Xinhua. Retrieved 2013-05-04.
  13. "China's railways mileage tops 100,000 km" Xinhua 2013-12-28
  14. "China's high-speed-rail network and the development of second-tier cities". JournalistsResource.org, retrieved Feb. 20, 2014.