ജയതി ഘോഷ്
![]() ഘോഷ് 2014ൽ | |
ജനനം | 1955 (വയസ്സ് 69–70) |
---|---|
സ്ഥാപനം | Jawaharlal Nehru University New Delhi, India |
പ്രവർത്തനമേക്ഷല | Development economics |
പഠിച്ചത് | University of Cambridge University of Delhi |
Influences | Terence J. Byres |
പുരസ്കാരങ്ങൾ | UNDP Prize for excellence in analysis |
ജവഹർലാൽ നെഹ്രു സർവകലാശാലയിലെ സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആന്റ് പ്ലാനിങ്, സ്കൂൾ ഓഫ് സോഷ്യൽസയൻസ് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന സാമ്പത്തിക വിദഗ്ദ്ധയും പ്രൊഫസറുമാണ് ജയതി ഘോഷ് (ജനനം: 1955). ആഗോളവത്ക്കരണം, അന്താരാഷ്ട്ര സാമ്പത്തിക രംഗം, വികസ്വര രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ, സ്ഥൂല സാമ്പത്തിക നയങ്ങൾ, ലിംഗസമത്വവും വികസനവും എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധയാണ് ജയതി.
അക്കാദമിക രംഗം
[തിരുത്തുക]ജയതി ഘോഷ് ഡൽഹി സർവ്വകലാശാലയിൽ നിന്നാണ് ബിരുദം നേടിയത്. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദവും നേടിയ ശേഷം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡിയും കരസ്ഥമാക്കി. ഡോ. ടി ബൈറസിന്റെ മേൽനോട്ടത്തിലാണ് ഗവേഷണപഠനം പൂർത്തിയാക്കിയത്.
വിവാദം
[തിരുത്തുക]അഫ്സൽ ഗുരുവിന്റെ വധശിക്ഷയ്ക്കെതിരായ പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ സംഭവം ഉന്നതങ്ങളിൽ ആസൂത്രണം ചെയ്തതായിരിക്കാമെന്ന് 2016 മാർച്ച് 5 ന് ജെ.എൻ.യു നടന്ന ഒരു ചർച്ചയിൽ ജയതി സൂചിപ്പിക്കുകയുണ്ടായി. രഹസ്യാന്വേഷണ സംഘടനകളിൽ പെട്ടവരാണ് ഇതിനു പിന്നിലെന്ന് സംശയി ക്കുന്നുവെന്നും അവർ ആരോപിച്ചു.[1][2]
ബഹുമതി
[തിരുത്തുക]2011 ഫെബ്രുവരിയിൽ പ്രൊഫസർ ഈവ് ലാൻഡുവിനൊപ്പം ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ഡീസെന്റ് വർക്ക് റിസർച്ച് പുരസ്കാരത്തിന് അർഹയായി.[3]
പുറംകണ്ണികൾ
[തിരുത്തുക]- Faculty profile at Jawaharlal Nehru University
- Profile Archived 2008-05-28 at the Wayback Machine at National Knowledge Commission
- Column archive Archived 2012-01-06 at the Wayback Machine at The Asian Age
- Column archive at The Guardian
- രചനകൾ ജയതി ഘോഷ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- AP implements Jayati Ghosh suggestions, The Hindu Business Line, 23 September 2006
- Jayati Ghosh awarded ILO prize Archived 2011-02-19 at the Wayback Machine, The Hindu, 12 February 2011
- Videos on YouTube
അവലംബം
[തിരുത്തുക]- ↑ http://indiatoday.intoday.in/story/afzal-guru-row-constructed-conspiracy-by-state-jnu-prof/1/612961.html
- ↑ http://www.jantakareporter.com/india/chanting-anti-india-slogans-ib-men-disguised-protesters/39534
- ↑ Department of Communication (DCOMM) (16 February 2011). "ILO Decent Work Research Prize awarded to two distinguished scholars" (Press release). International Labour Organization. Retrieved 4 November 2014.