Jump to content

ജവഹർലാൽ നെഹ്രു സർവകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jawaharlal Nehru University, Delhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി जवाहरलाल नेहरू विश्वविद्यालय
തരംവിദ്ധ്യാഭ്യാസം& ഗവേഷണം
സ്ഥാപിതം1969
ചാൻസലർപ്രൊഫസർ യശ്പാൽ
വൈസ്-ചാൻസലർപ്രൊഫസർ ബി.ബി. ഭട്ടാചാര്യ
അദ്ധ്യാപകർ
550
വിദ്യാർത്ഥികൾ5000
സ്ഥലംന്യൂ ഡൽഹി, ഭാരതം
ക്യാമ്പസ്1000 acres (4 km²)
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്www.jnu.ac.in

ന്യൂ ഡൽഹിയിൽ നിലകൊള്ളുന്ന ഒരു കേന്ദ്ര സർ‌വകലാശാലയാണ്‌ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി. ജെ.എൻ.യു. എന്നും നെഹ്റു യൂനിവേഴ്സിറ്റി എന്നും ഇത് അറിയപ്പെടുന്നു. അരാവലി മലനിരകളുടെ ശിഖിരങ്ങളിലെ കുറ്റിക്കാടുളിൽ സ്ഥിതിചെയ്യുന്ന ഈ യൂനിവേഴ്സിറ്റി ഏകദേശം 1000 ഏക്കർ(4 ചതുരശ്ര കിലോമീറ്റർ) സ്ഥലത്തായി പരന്നുകിടക്കുന്നു‌. പ്രധാനമായും ഗവേഷണ കേന്ദ്രീകൃതമായ ബിരുദാനന്തരബിരുദം നൽകുന്ന ഈ സർ‌വകലാശാലയിൽ 5,500 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. അദ്ധ്യാപകർ ഏകദേശം 550 പേർ വരും

ചരിത്രം

[തിരുത്തുക]

1969 ൽ പാർലമെന്റ് പാസ്സാക്കിയ ഒരു പ്രത്യേക നിയമത്തിലൂടെയാണ്‌ ജെ.എൻ.യു. സ്ഥാപിതമാവുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ പേര്‌ നൽകപ്പെട്ട ഈ സർ‌വകലാശാല സ്ഥാപിച്ചത് നെഹ്റുവിന്റെ മകളും മുൻപ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയായിരുന്നു. ജി. പാർഥസാരതി ആദ്യ വൈസ് ചാൻസലറായി നിയമിക്കപ്പെട്ടു.

മുന്നാംലോക രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനുള്ള ഒരു പ്രമുഖ സ്ഥാപനമാക്കി മാറ്റുക എന്നതായിരുന്നു ഈ സർ‌വകലാശാലയുടെ സ്ഥാപകർ ലക്ഷ്യമാക്കിയത്. മുന്നാം ലോകരാജ്യങ്ങളെ കുറിച്ചുള്ള പഠനകേന്ദ്രം എന്നത് ഈ സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള ഉദ്ദേശ്യമായിരുന്നു. ദേശീയ അന്തർദേശീയ നയ രൂപവത്കരണത്തിലും ഉന്നത തല അക്കാദമിക പ്രവർത്തികളിലും വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും കൂടുതലായി വ്യാപൃതരാക്കുന്ന ഗവേഷണത്തേയും അധ്യാപനത്തേയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു മൂന്നാമതൊരു ലക്ഷ്യമായി കണ്ടത്

പാകിസ്താന് അനുകൂലമായി മുദ്രാവാക്യ വിവാദം

[തിരുത്തുക]

അഫ്‌സൽ ഗുരുവിൻറെ ഓർമ പുതുക്കൽ ദിനത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായാണ് ആരോപണം. ബി.ജെ.പി അനുകൂല സംഘടനയായ എ.ബി.വി.പി യായിരുന്നു ഇത്തരത്തിലൊരു പരാതിയുമായി രംഗത്തെത്തിയത്[1] എന്നാൽ ദേശവിരുദ്ധമുദ്രാവാക്യങ്ങൾ വിളിച്ചു എന്നു പറഞ്ഞതിനു തെളിവായി ചാനലുകൾ കാണിച്ച വിഡിയോ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് പിന്നീട് നടത്തിയ ഫോറൻസിക് പരിശോധനകളിൽ മനസ്സിലായി.[2]

ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

കനയ്യ കുമാർ ഷെഹ്‌ല റഷീദ്

)ours" style="float: right; margin-left: 1em; font-size: 85%; background:#ffffcc; color:black; width:20em; max-width: 25%;" cellspacing="0" cellpadding="0" ! style="background-color:#cccccc;" | വൈസ്-ചാൻ‍സലർമാർ |- | style="text-align: left;" |

|}



  1. ജെഎൻയു കാമ്പസിൽ പാകിസ്താന് അനുകൂലമായി മുദ്രാവാക്യം[പ്രവർത്തിക്കാത്ത കണ്ണി], സർവകലാശാലയിൽ പ്രതിഷേധം തുടരുന്നു.
  2. http://indiatoday.intoday.in/story/india-today-impact-tests-confirm-2-out-of-7-kanhaiya-sedition-videos-fake/1/609162.html