ജാദവ് പായങ്ങ്
ജാദവ് മൊളായ് പെയാങ് | |
---|---|
ജനനം | ജാദവ് പെയാങ് 1963 (വയസ്സ് 60–61) ആസ്സാം,ഇന്ത്യ |
മറ്റ് പേരുകൾ | മൊളായ് |
തൊഴിൽ | ഫോറസ്റ്റർ |
സജീവ കാലം | 1979–present |
ജീവിതപങ്കാളി(കൾ) | ബിനിത |
പുരസ്കാരങ്ങൾ | പത്മശ്രീ (2015) |
മിഷിംഗ് വംശജനായ ആദിവാസി പരിസ്ഥിതി പ്രവർത്തകനാണ് ജാദവ് മൊളായ് പെയാങ്(ജനനം : 1963). ആസ്സാമിലെ ബ്രഹ്മപുത്ര നദിക്കരയിൽ 1360 ഏക്കർ വരുന്ന വനം ഒറ്റയ്ക്ക് പുനർസൃഷടിച്ചു.[1] 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.
ആസാമിലെ ഗോലാഘട്ട് ജില്ലയിൽ സാമൂഹ്യ വനവൽക്കരണപദ്ധതികളിലെ ഒരു തൊഴിലാളിയായിരുന്നു 1980-ൽ ജാദവ് പായങ്ങ്. അഞ്ചു വർഷം കഴിഞ്ഞ് പദ്ധതി അവസാനിച്ച് മറ്റു തൊഴിലാളികൾ പോയിക്കഴിഞ്ഞിട്ടും ജാദവ് അവിടെത്തന്നെ തങ്ങുകയായിരുന്നു. വളരുന്ന ചെടികളെ പരിരക്ഷിക്കുന്നതോടൊപ്പം ആരുടെയും പ്രേരണയില്ലാതെ കൂടുതൽ സ്ഥലത്ത് വൃക്ഷത്തൈകൾ സ്വയം നട്ടുകൊണ്ടിരുന്നു. ക്രമേണ അദ്ദേഹം ആ പ്രദേശത്തെ വലിയൊരു വനമാക്കി മാറ്റി. മുലൈ കത്തോണി എന്നറിയപ്പെടുന്ന ഈ വനത്തിൽ ഇപ്പോൾ നാല് കടുവ, മൂന്ന് കാണ്ടാമൃഗം, നൂറിലേറെ മാനുകൾ, മുയലുകൾ, അനേകം വാനരന്മാരും, പക്ഷികളും സ്ഥിരതാമസക്കാരായി എത്തിയിട്ടുണ്ട്. നൂറോളം ആനകൾ എല്ലാ വർഷവും ഈ വനം സന്ദർശിച്ച് ആറ് മാസത്തോളം അവിടെ തങ്ങാറുണ്ട്. കൃഷി നശിപ്പിച്ചിരുന്ന പ്രശ്നക്കാരായ ഒരുകൂട്ടം കാട്ടാനകളെത്തേടി വനപാലകർ 2008-ൽ അവിടെ എത്തിയപ്പോഴാണ് ജാദവ് പായങ്ങിന്റെ അദ്ധ്വാനഫലത്തെപ്പറ്റി പുറം ലോകമറിഞ്ഞത്.
ജാദവ് "മൊലായ്" പായങ്ങിന്റെ ബഹുമാനാർത്ഥം അദ്ദേഹം വെച്ച് പിടിച്ച കാടിന് മൊലായ് കാട്[2] എന്ന് ഇന്ത്യൻ സർക്കാർ പുതിയ പേര് നൽകി.
ആദ്യകാലജീവിതം
[തിരുത്തുക]ആസാമിലെ മജുമി ദ്വീപിലുള്ള മിഷിങ് ഗോത്രത്തിൽ ജനിച്ച ജാദവ് ദരിദ്ര കുടുംബത്തിൽപ്പെട്ട ലഖിറാമിന്റെയും അഫൂലിയുടെയും പതിമൂന്നു മക്കളിൽ മൂന്നാമത്തെ കുട്ടിയായിരുന്നു. മോലൈ എന്നായിരുന്നു അദ്ദേഹത്തെ ഗ്രാമവാസികൾ വിളിച്ചിരുന്നത്.[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ (2015)[4]
അവലംബം
[തിരുത്തുക]- ↑ "The Strange Obsession of Jadav Payeng". Archived from the original on 2019-07-11. Retrieved 2015-03-24.
- ↑ "കടുവയും ആനയും കണ്ടാമൃഗവും മേയുന്ന കാട് നട്ടുവളർത്തിയ മനുഷ്യൻ". മലയാള മനോരമ. 24 ഫെബ്രുവരി 2016. Archived from the original on 2016-02-24. Retrieved 2016-02-24.
{{cite news}}
: Cite has empty unknown parameter:|9=
(help) - ↑ "മജൂലിയിലെ മണൽത്തിട്ടയിൽ 1300 ഏക്കർ വനം വച്ചു പിടിപ്പിച്ച ഇന്ത്യയുടെ 'വനമനുഷ്യൻ'". ManoramaOnline. Retrieved 2020-11-04.
- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
പുറം കണ്ണികൾ
[തിരുത്തുക]- www.jadavpayeng.org Archived 2015-04-06 at the Wayback Machine.
- Foresting Man Archived 2013-08-23 at the Wayback Machine.
- Sen, Arijit (12 April 2013). "Assam: Green warrior Jadab Payeng plants trees at isolated sand bar". CNN-IBN. Archived from the original on 2013-12-08. Retrieved 2015-03-24.
- The man who made a forest Archived 2013-11-10 at the Wayback Machine.
- Man creates forest on Brahmaputra sand bar
- One of the Greatest Achievements of the Human Race