ജാൻ ലുയിസ് കൽമൊ
ജാൻ ലുയിസ് കൽമൊ | |
---|---|
ജനനം | ജാൻ ലൂയിസ് കൽമൊ 21 ഫെബ്രുവരി 1875 |
മരണം | 1997 ഓഗസ്റ്റ് 4 (aged 122 വർഷം, 164 ദിവസം) അർലസ്, ഫ്രാൻസ് |
ദേശീയത | ഫ്രഞ്ച് |
അറിയപ്പെടുന്നത് |
|
ഉയരം | 1.21920000000 മീ (4 അടി)* |
ജീവിതപങ്കാളി(കൾ) | ഫെർണാൻഡ് നിക്കോളാസ് കൽമൊ (m. 1896–1942) |
കുട്ടികൾ | 1 |
ഫ്രഞ്ച് സൂപ്പർ സെന്റെനേറിയൻ ആയ വനിതയും (French: [ʒan lwiz kalmɑ̃]; 21 ഫെബ്രുവരി 1875 – 4 ആഗസ്റ്റ് 1997)[1] 122 വർഷവും 164 ദിവസവും ജീവിച്ചിരുന്ന അപൂർവ്വം വ്യക്തികളിൽ ഒരാളുമായിരുന്നു ജാൻ ലുയിസ് കൽമൊ.[2] ജനസംഖ്യാകണക്കെടുപ്പിൻറെ ആധാരരേഖയുപയോഗിച്ച് ജാൻ ലുയിസ് കൽമൊയുടെ വയസ്സ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അവരുടെ ആരോഗ്യത്തെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും പിന്നീട് കൂടുതൽ ഗവേഷണങ്ങൾ നടത്തുകയുണ്ടായി.
ജീവിതരേഖ
[തിരുത്തുക]1875 ഫെബ്രുവരി 21 ന് തെക്കൻഫ്രാൻസിലെ ബൗച്ചസ്-ഡു റോണിലെ അർലസിൽ ജനിച്ച[1] ജാൻ ലുയിസ് കൽമൊയുടെ പിതാവ് ഒരു കപ്പൽ നിർമ്മാതാവായ നിക്കോളാസ് കൽമൊയും (28 ജനുവരി 1838 – 22 ജനുവരി 1931)[3] തലമുറകളായി മിൽ പ്രവർത്തിച്ചിരുന്ന കുടുംബത്തിൽപ്പെട്ട മാർഗരറ്റ് ഗിൽസ് (20 ഫെബ്രുവരി 1838 – 18 സെപ്തംബർ 1924) മാതാവും ഫ്രാൻകോയിസ് (25 ഏപ്രിൽ 1865 – 1 ഡിസംബർ 1962) മൂത്ത സഹോദരനും ആയിരുന്നു. കൽമൊയുടെ അടുത്ത കുടുംബത്തിൽപ്പെട്ട ചില വ്യക്തികളും ശരാശരി ഒരു മനുഷ്യായുസിനേക്കാളും കൂടിയ കാലയളവിൽ ജീവിച്ചിരുന്നിട്ടുണ്ടെങ്കിലും അവർക്കാർക്കും തന്നെ കൽമൊയോളം ആയുസ്സുണ്ടായിരുന്നില്ല എന്നു മാത്രമല്ല അവരാരും തന്നെ 100 വയസ്സ് പൂർത്തിയാക്കിയിരുന്നുമില്ല.
കൽമൊയ്ക്ക് ഏഴുവയസ്സുള്ളപ്പോഴാണ് അവരുടെ ആദ്യ കുർബ്ബാന നടന്നത്. അർലസിലെ മാഡം ബെന്നറ്റ്സ് ചർച്ചിലെ പ്രൈമറി സ്ക്കൂളിൽ കൽമോ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നു. 16-ാമത്തെ വയസ്സിൽ അവരുടെ മാതാപിതാക്കളോടൊപ്പം താമസിച്ചുകൊണ്ട് ബ്രിവെറ്റ് ക്ലാസിക്യുവിൽ ഡിപ്ലോമയ്ക്കായി ഒരു സാധാരണ കോളേജിൽ ചേർന്നു പഠിച്ചു. തുടർന്ന് വിവാഹത്തിനുവേണ്ടി കാത്തിരിക്കുകയും ആ ഇടവേളയിൽ ചിത്രരചനയിൽ മുഴുകുകയും പിയാനോ വായിക്കുന്നതിനുള്ള തന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്തു.[4][5] മുത്തച്ഛന്റെ മുത്തച്ഛന്മാർ തമ്മിൽ സഹോദരന്മാരായിരുന്നതും കൂടാതെ മുത്തച്ഛന്റെ മുത്തശ്ശിമാർ തമ്മിലും സഹോദരിമാരായിരുന്നതും[6] ആയ കുടുംബത്തിലെ ഡബിൾ സെക്കന്റ് കസിനായ ഫെർണാൻഡ് നിക്കോളാസ് കൽമൊയെ (1868–1942) 1896-ൽ 21 വയസ്സുള്ളപ്പോൾ അവർ വിവാഹം ചെയ്തു.
ഫെർണാൻഡ് ധനവാനായ ഒരു കടയുടമസ്ഥൻ ആയിരുന്നു. 2017 വരെ നിലനിന്നിരുന്ന അയാളുടെ ഷോപ്പിന്റെ ഒരു അപ്പാർട്ട്മെന്റ് ആയ മാഗസിൻസ് ഡി നൗവ്യൂട്ടസ് കൽമൊ നടത്തിയിരുന്നു. പിന്നീട് ഇത് റൂ ഗംബെട്ട ആൻഡ് റ്യു സെയിന്റ് ഇസ്റ്റീവ് ഇൻ അർലസ് എന്ന് മാറ്റി. ഇവിടെയാണ് കൽമൊ 110 വർഷം വരെ ജീവിച്ചിരുന്നത്.[7] ഫെർണാൻഡിന്റെ ധനം കൽമൊയ്ക്ക് ജീവിതകാലം മുഴുവൻ സുഖമായി കഴിയാൻ വേണ്ടുന്നതുണ്ടായിരുന്നു. അർലസിലെ ഉന്നതകുലജാതരോടൊപ്പം തന്നെ അവർ ജീവിതം നയിക്കുകയും ഫെൻസിംഗ്, സൈക്ലിംഗ്, ടെന്നിസ്, നീന്തൽ, അലിസ് ക്യാംപിലെ റോളർ സ്കേറ്റിംഗ്, പിയാനോ വായന, മ്യൂസിക് നിർമ്മാണം എന്നീ ഹോബികളിലേർപ്പെടുകയും അവരുടെ സുഹൃത്തുക്കളോടൊപ്പം[8] ജീവിതം ആസ്വദിച്ച് വളരെ സന്തോഷകരമായി ഓരോ നിമിഷങ്ങളും പങ്കുവച്ചിരുന്നു.
വേനൽക്കാലങ്ങളിൽ ദമ്പതികൾ ഒരുമിച്ച് ഉരിയേജ് പർവ്വതമേഖലയിൽ താമസിച്ച് വേട്ടയാടുക പതിവായിരുന്നു. ആ നിമിഷങ്ങളിൽ ഭർത്താവിനോടൊപ്പം കൽമൊ വേട്ടയാടലിൽ പങ്കുചേർന്നിരുന്നു. 18 മില്ലീമീറ്റർ വലിപ്പമുള്ള റൈഫിൾ ഉപയോഗിച്ചാണ് ആ പ്രവിശ്യയിലെ കുന്നുകളിൽ നിന്ന് പന്നികളെയും മുയലുകളെയും വെടിവച്ചിരുന്നത്. കൽമൊയ്ക്ക് പക്ഷികളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതിനാൽ ഇത് ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല.[8] 1917-ലെ റഷ്യൻ വിപ്ലവകാലത്ത് സംഭവിച്ച റമനോവ് കുടുംബത്തിന്റെ ദുരന്തം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ചരിത്ര സംഭവമായി കൽമൊ കണക്കാക്കുന്നു. റമനോവ് കുടുംബത്തിന്റെ ദുരന്തത്തെക്കുറിച്ച് പല സെന്റനേറിയൻകാരും അവരുടെ കാഴ്ചപ്പാട് പങ്കുവച്ചിരുന്നു.[9] രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജർമ്മൻ പടയാളികൾ കൽമൊയുടെ വീട്ടിൽ അതിക്രമിച്ചു കയറി അവരുടെ മുറികൾ ഉറങ്ങുന്നതിനായി ഉപയോഗിക്കുകയുണ്ടായി. ആ പടയാളികൾ ആ വീട്ടിൽ നിന്ന് ഒന്നും തന്നെ എടുക്കുകയോ നശിപ്പിക്കുകയോ ചെയ്യാത്തതിനാൽ കൽമൊയ്ക്ക് അവരോട് ഒരുവിധത്തിലുള്ള ദേഷ്യമോ വൈരാഗ്യമോ തോന്നിയിരുന്നില്ല. 1942-ൽ ഫെർണാൻഡ് കോപ്പർ സൾഫേറ്റിലിട്ടു തയ്യാറാക്കിയ ചെറി കഴിക്കാനിടയായി. ആ ദിവസങ്ങളിൽ മഞ്ഞപ്പിത്തം ബാധിക്കുകയും 15 ദിവസങ്ങൾക്കുശേഷം വിഷബാധയേറ്റ് 1942 ഒക്ടോംബർ 2 ന് 73 -ാമത്തെ വയസ്സിൽ അദ്ദേഹം മരിക്കുകയും ചെയ്തു.[8] കൽമൊ വളരെക്കുറച്ച് മാത്രം കഴിച്ചതിനാൽ ആ ദുരന്തത്തെ അതി ജീവിക്കുകയും ചെയ്തു.[10]
ഫെർണാൻഡ് - കൽമൊ ദമ്പതികളുടെ ഒരേയൊരു പുത്രിയായ യ്വോന്നെ മാരീ നിക്കോളേ കൽമൊ (19 ജനുവരി 1898 – 19 ജനുവരി 1934) 1926 ഡിസംബർ 23 ന് ഫെർണാൻഡിന് ഒരു ചെറുമകനെ (ഫ്രെഡെറിക് ബില്ല്യട്ട്) നല്കി.[6] ദൗർഭാഗ്യവശാൽ യ്വോന്നെ അവരുടെ 36 -ാമത്തെ പിറന്നാളിന് ന്യൂമോണിയ ബാധിച്ച് മരിക്കാനിടയായി. പിന്നീട് കൽമൊ ആണ് ഫ്രെഡെറിക്കിനെ വളർത്തിയത്.[11] ദുരന്തങ്ങൾ പിന്നെയും തുടർന്നതിൻറെ അടയാളമായി 1963 ആഗസ്റ്റ് 13 ന് ഫ്രെഡെറിക് തന്റെ 36 -ാമത്തെ വയസ്സിൽ ഒരു മോട്ടോർ വാഹനാപകടത്തിൽ മരണപ്പെട്ടു.[1][6]
1965-ൽ കൽമൊയ്ക്ക് 90 വയസ്സായപ്പോൾ അവകാശികളൊന്നും ഇല്ലാതിരുന്നതിനാൽ അവരുടെ അപ്പാർട്ട്മെന്റ് വില്ക്കാൻ തീരുമാനിക്കുകയും വക്കീലായ ആൻഡ്രി-ഫ്രാൻകോയിസ് റാഫറിയുമായി ചേർന്ന് ഒരു ലൈഫ് എസ്റ്റേറ്റിൽ ഒപ്പുവച്ചു.[12] ഒപ്പുവയ്ക്കുമ്പോൾ റാഫറിയ്ക്ക് 47 വയസ്സായിരുന്നു പ്രായം. കൽമൊ മരിക്കും വരെ ഓരോ മാസവും 2,500 ഫ്രാൻക് നൽകാമെന്നായിരുന്നു കരാർ. അപ്പാർട്ട്മെന്റിന്റെ വിലയുടെ ഇരട്ടി തുക കൊടുത്തുകഴിഞ്ഞപ്പോൾ റാഫറി പണം കൊടുക്കുന്നത് നിർത്തിവച്ചു. 77-ാമത്തെ വയസ്സിൽ കാൻസർ പിടിപെട്ട് റാഫറി മരിച്ചശേഷം 1995-ൽ അവരുടെ കുടുംബം കൽമൊയ്ക്ക് പണം നൽകാനാരംഭിക്കുകയും ഒടുവിൽ അവരുടെ മരണം വരെ അതു തുടരുകയും ചെയ്തു.[12] ആ ഇടപാട് കൽമോയ്ക്ക് വളരെ ആഴത്തിൽ ദുഃഖമുണ്ടാക്കിയിരുന്നുവെന്ന് അവരുടെ തന്നെ വാക്കുകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ഞാൻ ജീവിതത്തിൽ നടത്തിയ ഏറ്റവും മോശപ്പെട്ട ഇടപാടായിരുന്നു ഇത്' എന്നാണ് കൽമൊ ഇടപാടിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.[1] ഞാൻ മാത്യുശ്ലീഹ ജീവിച്ചിരുന്ന അത്രയും കാലം ജീവിക്കും എന്ന് ജീവിച്ചിരുന്ന കാലയളവിൽ കൽമൊ എപ്പോഴും തമാശയായി പറയാറുണ്ടായിരുന്നു.[13] 1985-ൽ ഒരു നഴ്സിംഗ് ഹോമിലേയ്ക്ക് കൽമൊ താമസം മാറുകയും 110 വയസ്സുവരെ അവിടെ അന്തേവാസം തുടരുകയും ചെയ്തു.[1]
റെക്കോർഡ് തകർത്ത അംഗീകാരം
[തിരുത്തുക]1986 ജൂൺ 20 ന് ജാൻ ലൂയിസ് കൽമൊക്ക് 111 വയസ്സുള്ളപ്പോൾത്തന്നെ ഫ്രാൻസിലെ ജീവിച്ചിരിക്കുന്ന വ്യക്തികളിൽ ഏറ്റവും പ്രായമുള്ളയാളായിത്തീർന്നിരുന്നു. അപ്പോഴേയ്ക്കും യൂജീൻ റൗക്സ് മരിച്ചുകഴിഞ്ഞിരുന്നു. 1988 ആയപ്പോഴേയ്ക്കും അന്താരാഷ്ട്രതലത്തിൽ കുതിച്ചുയരുന്ന പ്രശസ്തി നേടിക്കഴിഞ്ഞിരുന്ന കൽമൊയെ കാണുവാനും അവരുമായി അഭിമുഖം നടത്തുവാനും മറ്റുപല ലേഖകർക്കും അർലസ് സന്ദർശിക്കാൻ വിൻസെന്റ് വാൻ ഗോഗ് വഴിയൊരുക്കി. "100 വർഷങ്ങൾക്കുമുമ്പ് 1888-ൽ എനിയ്ക്ക് 13 വയസ്സുള്ളപ്പോൾ അങ്കിളിന്റെ ഷോപ്പിൽ വച്ച് വാൻ ഗോഗിനെ കണ്ടുമുട്ടിയിരുന്നു" എന്ന് അവരുടെ ഓർമ്മകളിൽ നിന്ന് എടുത്തു പറയുന്നത് ആ പ്രായത്തിലും അവരുടെ ഓർമ്മശക്തിയെ എടുത്തുകാണിക്കുന്നു.
1988 ജനുവരി 11ന് ഫ്ലോറൻസ് നാപ്ന്റെ മരണാനന്തരം കൽമെയ്ക്ക് 113 വയസ്സുള്ളപ്പോൾ 1988-ലെ ഇന്റർവ്യൂവിനുശേഷം ഗിന്നസ് തലക്കെട്ടിൽ ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന വിശേഷണത്തോടെ കൽമൊ കൂടുതൽ പ്രശസ്തയായി.[14] 1989 -ൽ ഫ്ലോറിഡയിൽ നിന്ന് കാരീ സി. വൈറ്റ് 1874-ൽ ആണ് ജനിച്ചത് എന്ന അവകാശവാദവുമായെത്തിയതിനെ തുടർന്ന് അവരുടെ ശരിയായ ജനനത്തീയതി കണ്ടെത്തുകയും 1991ഫെബ്രുവരി 14 ന് കാരീ സി. വൈറ്റ് മരിക്കുന്നതുവരെ ഈ അവകാശവാദം അംഗീകരിച്ചു കൊടുക്കേണ്ടി വന്നു.[15] ആ ആഴ്ച കൽമൊ 116 ന്റെ തിളക്കത്തിലായിരുന്നു എന്നു മാത്രമല്ല പുതിയ അവകാശവാദവുമായി വരാൻ ഏറ്റവും പ്രായം ചെന്ന വ്യക്തികൾ ആരും തന്നെ അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല.
114-ാമത്തെ വയസ്സിൽ 1990-ലെ വിൻസെന്റ് ആന്റ് മി എന്ന ചലച്ചിത്രത്തിൽ പഴയൊരു അഭിനേത്രിയുടെ വികാരനിർഭരമായ ഒരു രംഗം കൽമൊ അവതരിപ്പിച്ചു.[16]
1995-ൽ കൽമൊയുടെ ജീവിതത്തെക്കുറിച്ചുള്ള ബിയോൻട് 120 ഈയേഴ്സ് വിത്ത് ജാൻ ലുയിസ് കൽമൊ എന്ന ഡോക്യൂമെന്ററി ചിത്രം റിലീസ് ചെയ്യുകയുണ്ടായി.[17] 1996-ൽ ടൈംസ് മിസ്ട്രസ് എന്ന പേരിൽ കൽമൊ അവരുടെ കഴിഞ്ഞ കാലത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ഫോർ ട്രാക്ക് വീഡിയോ റിലീസ് ചെയ്തിരുന്നു. [18]
1995 ഒക്ടോംബർ 17 ന് കൽമൊയ്ക്ക് 120 വയസ്സും 238 ദിവസവും തികഞ്ഞതും എക്കാലത്തെയും ഏറ്റവും പ്രായമുള്ള വ്യക്തി എന്ന് ഗിന്നസിൽ ചേർക്കാമെന്നായപ്പോൾ മറ്റൊരാൾ വീണ്ടും അവകാശവാദവുമായെത്തി. ജപ്പാനിൽ നിന്ന് ഷിഗെചിയോ ഇസുമി 1986 ഫെബ്രുവരി 21ന് മരിക്കുമ്പോൾ 120 വയസ്സും 237 ദിവസവും തികച്ചിരുന്നു. അപ്പോൾ കൽമൊയ്ക്ക് 111 വയസ്സായിരുന്നു പ്രായം. [17]
കൂടുതൽ നാൾ ജീവിച്ചിരിക്കുന്ന ഒരുവ്യക്തികളെക്കുറിച്ചും പിന്നീട് റിപ്പോർട്ട് ചെയ്തിട്ടില്ല. എക്കാലത്തെയും സൂപ്പർസെനെറ്റേറിയൻ എന്ന റെക്കോർഡ് കൽമൊ നിലനിർത്തി. 1876-ൽ സെൻസസ് എടുക്കുമ്പോൾ കൽമൊയ്ക്ക് ഒരു വയസ്സായിരുന്നു. 1975 വരെ ഈ കാലയളവിനുള്ളിൽ 14 പ്രാവശ്യം സെൻസസ് എടുത്തിട്ടുണ്ട്.[6]
കൽമൊയുടെ മരണശേഷം ഏറ്റവും പ്രായമുള്ള ജീവിച്ചിരിക്കുന്ന വ്യക്തി 116 വയസ്സുള്ള മാരീ ലൂയിസ് മെയിലിയർ ആണ്. കൽമൊയുടെ മരണശേഷവും മരണത്തിനുമുമ്പും കൽമൊയുടെ റിക്കോർഡ് തകർക്കാൻ അവകാശവാദവുമായി പലരും മുന്നോട്ടുവന്നിരുന്നെങ്കിലും ഒന്നും അധികകാലം നിലനിന്നിരുന്നില്ല. ഏറ്റവും കൂടുതൽ നാൾ ജീവിച്ചിരുന്ന റെക്കോർഡ് കൽമൊയ്ക്ക് തന്നെയാണ്.
ആരോഗ്യവും ജീവിതശൈലിയും
[തിരുത്തുക]കൽമൊയുടെ ആരോഗ്യത്തിലുള്ള ശ്രദ്ധയാണ് അവർക്ക് ദീർഘായുസ്സ് ലഭിക്കാനിടയാക്കിയത്. ടെലിവിഷനിൽ കൽമൊ ജീവിതത്തിലൊരിക്കലും തനിയ്ക്ക് പനി പിടിച്ചിട്ടില്ല എന്ന് പറയുകയുണ്ടായി.(J'ai jamais été malade, jamais, jamaisremarkable). [19] പ്രൈമറി സ്ക്കൂളിലായിരിക്കുമ്പോഴുള്ള ദൈനംദിന കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോൾ കൽമൊ മറുപടി പറയുകയുണ്ടായി. ചെറുപ്പമായിരിക്കുമ്പോൾ 8 മണിയ്ക്കുതന്നെ എഴുന്നേല്ക്കുകയും[20] പ്രാതലിന് പാലുചേർത്ത കോഫിയും ചൂടുള്ള ചോക്ലേറ്റും കഴിക്കുക പതിവായിരുന്നു. ഭക്ഷണം കഴിക്കാനായി ഉച്ചയ്ക്ക് പിതാവ് വിദ്യാലയത്തിൽനിന്ന് വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുവരും. ഉച്ചയ്ക്ക് ശേഷം സ്ക്കൂളിൽ മടങ്ങിയെത്തുകയും ചെയ്യും.[21]
15 വയസ്സുള്ളപ്പോൾ കൽമൊയുടെ കസിനും ഭാവിവരനും കോർട്ട്ഷിപ്പിന് ശ്രമിക്കുമ്പോൾ അവർക്ക് ആ പ്രായത്തിൽ കൂടുതൽ താല്പര്യം ചോക്ലേറ്റ് കഴിക്കാനായിരുന്നു. 20 വയസ്സുള്ളപ്പോൾ പ്രാരംഭദശയിലുള്ള തിമിരവും, ചെങ്കണ്ണും മാത്രമാണ് ആകെ പിടിപെട്ടിട്ടുള്ള രോഗമെന്ന് അവർ ഓർമ്മിച്ചെടുത്തു.[22]
21-ാം വയസ്സിലെ വിവാഹശേഷം കൽമൊ ഭാവിയിൽ ജോലിചെയ്യാതെ തന്നെ ജീവിതം നയിക്കാനുള്ള സമ്പത്ത് അവരുടെ ഭർത്താവിന് ഉണ്ടായിരുന്നു. ഫെൻസിംഗ്, സൈക്ലിംഗ്, ടെന്നിസ്, നീന്തൽ, അലിസ് ക്യാംപിലെ റോളർ സ്കേറ്റിംഗ്, പിയാനോ വായിക്കൽ, മ്യൂസിക് എന്നീ ഹോബികളിൽ സുഹൃത്തുക്കളുമായി ഇഴുകിചേന്നിരുന്നു.[8] 21 വയസ്സു(1896) മുതൽ അവരുടെ ഭർത്താവ് പഠിപ്പിച്ച ശീലത്തിന്റെ ഭാഗമായി ആഹാരത്തിനുശേഷം സിഗററ്റ് പുകയ്ക്കാൻ തുടങ്ങിയിരുന്നു.[23] ആ ശീലം 117 വയസ്സു(1992) വരെ തുടർന്നിരുന്നെങ്കിലും[1][23]ഒരു ദിവസം രണ്ടുസിഗററ്റിൽ കൂടുതൽ അവർ വലിച്ചിരുന്നില്ല. [24]അടുത്തകാലത്ത് സിഗററ്റുകൾ വലിക്കുന്ന ശീലം ഉപേക്ഷിച്ചിരിക്കാം. അതിനുമുമ്പ് അവരുടെ ഭർത്താവിനോടൊപ്പം സിഗററ്റുകൾ പുകച്ചിരുന്നു എന്നാണ് മെഡിക്കൽ സോഴ്സുകൾ കാണിക്കുന്നത്. [25]
കൽമൊ ജീവിതത്തിലുടനീളം അവരുടെ ചർമ്മസംരക്ഷണത്തിനായി ഒലിവെണ്ണ ഉപയോഗിച്ചിരുന്നു. ഫിനിഷിംഗിന് പൗഡർ ഉപയോഗിച്ച് പഫും ചെയ്തിരുന്നു.[26]യുവതിയായിരിക്കുമ്പോൾ മൈഗ്രേൻ കൊണ്ട് പ്രയാസപ്പെട്ടിരുന്നു.[27] സണ്ടെ മാസ്സിനും, വെള്ളിയാഴ്ച സന്ധ്യാപ്രാർത്ഥനകളിലും പങ്കെടുക്കുകയും ദൈവത്തിൽ നിന്ന് എപ്പോഴും സഹായം ആവശ്യപ്പെട്ട് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.[28]
ചിലയവസരങ്ങളിൽ കൽമൊ ഭർത്താവിനോടൊപ്പം തൊട്ടടുത്തുള്ള മെർസില്ലീസിൽ സഞ്ചരിക്കുകയും അവിടെയുള്ള ഫോസീൻ റെസ്റ്റോറന്റിൽ നിന്ന് സീഫുഡ് കഴിയ്ക്കുന്നതും പതിവായിരുന്നു. സീഫുഡിനോടൊപ്പം ഒരു ഗ്ലാസ്സ് വൈനും, ബ്രെഡും, ബട്ടറും കഴിച്ചിരുന്നു. ബേക്ക് ചെയ്തെടുക്കുന്ന പലഹാരങ്ങൾ ഭർത്താവിന് ഇഷ്ടമില്ലാത്തതുപോലെ കൽമെയും കഴിച്ചിരുന്നില്ല പക്ഷെ ക്രീമുകൾ, കേക്കുകൾ, പൗണ്ട് കേക്ക്, വാനില ഐസ്ക്രീം എന്നിവ അവർക്ക് ഇഷ്ടമായിരുന്നു.[29]വാർദ്ധക്യകാലത്ത് അവരുടെ കണങ്കാലിൽ പൊട്ടലുണ്ടായി. [26] നൂറാം പിറന്നാൾ വരെ അവർ സൈക്ലിങ് നടത്തിയിരുന്നു. [8] ഏകദേശം നൂറ് വയസ്സിനോടടുപ്പിച്ച് പൊട്ടിയ കാൽ പെട്ടെന്ന് തന്നെ സുഖമാകുകയും വീണ്ടും നടക്കാൻ സാധിക്കുകയും ചെയ്തു. [27]
കൽമൊയ്ക്ക് 88 വയസ്സുള്ളപ്പോൾ 1963 ആഗസ്റ്റിൽ ചെറുമകന്റെ മരണം വരെ കൽമൊ ജീവിച്ചത് അവർക്കു വേണ്ടിയായിരുന്നു. 110-ാമത്തെ പിറന്നാൾ ആയപ്പോൾ നഴ്സിങ് ഹോമിലേയ്ക്ക് മാറി താമസിക്കുകയും ചെയ്തു. [6]1985-ലെ മഞ്ഞുകാലത്തോടടുപ്പിച്ച് അവരുടെ വീട്ടിലെ പൈപ്പുവെള്ളം തണുത്തുറയുകയും, കൈകൾ കോച്ചിപിടിക്കുകയും ചെയ്തതിനാൽ അവിടെ നിന്ന് താമസം മാറ്റേണ്ടിവന്നു. അവർ ഒരിക്കലും മഞ്ഞുകാലത്ത് വെള്ളം ചൂടാക്കി ഉപയോഗിച്ചിരുന്നില്ല.[8]ആ കാലയളവിൽ കൽമൊയ്ക്ക് ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഒരുപക്ഷെ ഇനി വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചേക്കാം എന്നാണ് അവരുടെ ഒരു ഡോക്ടർ അഭിപ്രായപ്പെട്ടത്. [30]
മരണം
[തിരുത്തുക]1997ഫെബ്രുവരി 21ന് 122 -ാമത്തെ ജന്മദിനത്തിന് ആരോഗ്യം വളരെ മോശമായിരിക്കുന്നതിനാൽ കൂടുതൽ ആളുകളെ കാണാൻ അനുവദിക്കില്ല എന്ന് അറിയിക്കുകയുണ്ടായി. ജനസംഖ്യാ പഠനം നടത്തുന്ന വ്യക്തിയും കൽമൊയെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ സഹഎഴുത്തുകാരനുമായ ജീൻ മാരീ റോബിൻ ഒരു റിപ്പോർട്ടു മുഖേന ഇപ്രകാരം പറയുകയുണ്ടായി. "അവരെ മരിക്കാൻ അനുവദിക്കൂ അവർക്ക് കൂടുതൽ ശ്രദ്ധനൽകിയാൽ അവർ ഒരുപക്ഷെ വീണ്ടും ജീവിക്കാനിടയായേക്കും". [31] കൽമൊ ഇപ്പോൾ ആരോഗ്യവതിയാണെങ്കിലും ഏറെക്കുറെ അന്ധയും ചെവികേൾക്കാൻ പറ്റാത്ത അവസ്ഥയിലുമാണെന്നും മിക്കവാറും ഒരു മാസത്തിനുള്ളിൽ അവർ മരിക്കാൻ സാധ്യതയുണ്ടെന്നും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റോബിൻ ദ ന്യുയോർക്ക് ടൈംസിൽ റിപ്പോർട്ടു ചെയ്യുകയുണ്ടായി.[1] 1997 ആഗസ്റ്റ് 4 ന് സെന്ട്രൽ യൂറോപ്യൻ സമയം 10 മണിക്ക് [32] പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജാൻ ലുയിസ് കൽമൊ അന്തരിച്ചു. കേർ ഹോമുകാരുടെ നിയന്ത്രണത്തിൽ ശവസംസ്കാര ചടങ്ങിനുള്ള ഏർപ്പാടുചെയ്തു. കൽമൊയുടെ ശവപ്പെട്ടി അർലെസിലൂടെ കൊണ്ടുപോകുകയും അവരുടെ ഗംബെട്ടയിലെ വീടിനുമുന്നിൽ നിർത്തുകയും അവസാനം സെമിത്തേരിയിലേയ്ക്കെത്തി ചേരുകയും ചെയ്തു. അവരുടെ ആഗ്രഹപ്രകാരം ഭർത്താവിനെയും ചെറുമകനെയും അടക്കം ചെയ്ത സെമിത്തേരിയിൽ തന്നെ അവരെയും അടക്കം ചെയ്യുകയുണ്ടായി.[33]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 Whitney, Craig R. (5 August 1997). "Jeanne Calment, World's Elder, Dies at 122". New York Times. Retrieved 4 August 2008.
- ↑ The Guinness Book of Records, 1999 edition, p. 102, ISBN 0-85112-070-9.
- ↑ Wilhelm, Peter. "Validation of Exceptional Longevity - Jeanne Calment: Validation of the Duration of Her Life". www.demogr.mpg.de. Retrieved 2018-02-19.
- ↑ Interview with Jeanne Calment, 1994 on YouTube
- ↑ Allard, Michel; Lebre, Victor; Robine, Jean-Marie; Calment, Jeanne (1998). Jeanne Calment: From Van Gogh's Time to Ours : 122 Extraordinary Years. New York: W.H. Freeman. pp. 27–32. ISBN 0-7167-3251-3.
- ↑ 6.0 6.1 6.2 6.3 6.4 "Validation of Exceptional Longevity – Jeanne Calment: Validation of the Duration of Her Life". Max Planck Institute for Demographic Research. Retrieved 4 August 2008.
- ↑ "Validation of Exceptional Longevity – Jeanne Calment: Validation of the Duration of Her Life". Max Planck Institute for Demographic Research. Retrieved 4 August 2008.
- ↑ 8.0 8.1 8.2 8.3 8.4 8.5 Garoyan, Georges (1990). Cent-quatorze ans de vie ou la longue histoire de Jeanne Calment, doyenné d'âge de France [One Hundred and Fourteen Years of Life or the Long History of Jeanne Calment, the Eldest of France]. Marseille: Université d'Aix-Marseille II. pp. 4–21.
- ↑ Allard, Michel; Lebre, Victor; Robine, Jean-Marie; Calment, Jeanne (1998). Jeanne Calment: From Van Gogh's Time to Ours : 122 Extraordinary Years. New York: W.H. Freeman. pp. 113–123. ISBN 0-7167-3251-3.
- ↑ Allard, Michel; Lebre, Victor; Robine, Jean-Marie; Calment, Jeanne (1998). Jeanne Calment: From Van Gogh's Time to Ours : 122 Extraordinary Years. New York: W.H. Freeman. pp. 65–74. ISBN 0-7167-3251-3.
- ↑ "World's oldest person dies at 122". CNN. 4 August 1997. Retrieved 4 August 2008.
- ↑ 12.0 12.1 Associated Press (28 December 1995). "A 120-Year Lease on Life Outlasts Apartment Heir". The New York Times. Retrieved 17 January 2018.
- ↑ "From an interview made in 1989". Boutique.ina.fr. 21 January 1989. Retrieved 26 November 2011.
- ↑ '1988: Oldest Living Human Being of All Time; Guinness World Records
- ↑ Addy, Ronda (25 May 2008). "Life Expectancy". Sun Journal. Archived from the original on 1 February 2009. Retrieved 6 August 2008.
{{cite news}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ "Oldest Person". Guinness World Records. Retrieved 24 February 2014.
- ↑ 17.0 17.1 "Tribute to Jeanne Calment, memorial – Lasting tribute". Lasting Tribute. Archived from the original on 6 November 2009. Retrieved 5 August 2008.
- ↑ "Believed to be world's oldest, woman in France dies at 122". Houston Chronicle. 4 August 1997. Retrieved 5 August 2008.
- ↑ "Comme si c'était hier: Jeanne Calment". Mise au Point. Radio Télévision Suisse Un. 15 June 2014. Retrieved 2 December 2016.
- ↑ The French time zone has varied historically. In Calment's youth each French town had its own solar time. In 1891 the introduction of railways motivated a unified French time zone in line with Greenwich Time in Britain. In 1940 the invading Germans changed the French time by one hour to German time, to which France still adheres as of 2016.
- ↑ Allard, Michel; Lebre, Victor; Robine, Jean-Marie; Calment, Jeanne (1998). Jeanne Calment: From Van Gogh's Time to Ours : 122 Extraordinary Years. New York: W.H. Freeman. pp. 27–32. ISBN 0-7167-3251-3.
- ↑ Garoyan, Georges (1990). Cent-quatorze ans de vie ou la longue histoire de Jeanne Calment, doyenné d'âge de France [One Hundred and Fourteen Years of Life or the Long History of Jeanne Calment, the Eldest of France]. Marseille: Université d'Aix-Marseille II. pp. 22–42.
- ↑ 23.0 23.1 Allard, Michel; Lebre, Victor; Robine, Jean-Marie; Calment, Jeanne (1998). Jeanne Calment: From Van Gogh's Time to Ours : 122 Extraordinary Years. New York: W.H. Freeman. pp. 65–74. ISBN 0-7167-3251-3.
- ↑ "An Exceptional Case of Human Longevity, Jeanne Calment". New Orleans: Gerontological Society of America. 23 November 1993. Archived from the original on 13 January 2001.
{{cite journal}}
: Cite journal requires|journal=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ Garoyan, Georges (1990). Cent-quatorze ans de vie ou la longue histoire de Jeanne Calment, doyenné d'âge de France [One Hundred and Fourteen Years of Life or the Long History of Jeanne Calment, the Eldest of France]. Marseille: Université d'Aix-Marseille II. pp. 22–42.
- ↑ 26.0 26.1 Allard, Michel; Lebre, Victor; Robine, Jean-Marie; Calment, Jeanne (1998). Jeanne Calment: From Van Gogh's Time to Ours : 122 Extraordinary Years. New York: W.H. Freeman. pp. 15–18. ISBN 0-7167-3251-3.
- ↑ 27.0 27.1 Allard, Michel; Lebre, Victor; Robine, Jean-Marie; Calment, Jeanne (1998). Jeanne Calment: From Van Gogh's Time to Ours : 122 Extraordinary Years. New York: W.H. Freeman. pp. 1–13. ISBN 0-7167-3251-3.
- ↑ Allard, Michel; Lebre, Victor; Robine, Jean-Marie; Calment, Jeanne (1998). Jeanne Calment: From Van Gogh's Time to Ours : 122 Extraordinary Years. New York: W.H. Freeman. pp. 107–112. ISBN 0-7167-3251-3.
- ↑ Allard, Michel; Lebre, Victor; Robine, Jean-Marie; Calment, Jeanne (1998). Jeanne Calment: From Van Gogh's Time to Ours : 122 Extraordinary Years. New York: W.H. Freeman. pp. 85–92. ISBN 0-7167-3251-3.
- ↑ "France 2 Interview with Dr Catherine Levraud, Medical Doctor Treating Jeanne Calment". France 2 television. 4 August 1997. Retrieved 6 December 2016.
- ↑ Deller, Deborah. "Jeanne Calment : Obituary". ThisIsAnnouncements. Archived from the original on 29 ജൂലൈ 2012. Retrieved 16 ജൂൺ 2013.
- ↑ France 2; August 4 1997
- ↑ Allard, Michel; Lebre, Victor; Robine, Jean-Marie; Calment, Jeanne (1998). Jeanne Calment: From Van Gogh's Time to Ours : 122 Extraordinary Years. New York: W.H. Freeman. pp. 133–136. ISBN 0-7167-3251-3.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Robine, Jean-Marie; Allard, Michel (1999). Jeune, Bernard; Vaupel, James W. (eds.). Jeanne Calment: Validation of the Duration of Her Life. Validation of Exceptional Longevity. Odense University Press. ISBN 87-7838-466-4.
- Cavalié, France (1995). Jeanne Calment. L'Oubliée de Dieu [Jeanne Calment. The One Overlooked by God]. Grands témoins [Great Witnesses]. TF1 Éditions/Notre Temps, Paris.