Jump to content

ജെസ്സി ഓവൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെസ്സി ഓവൻസ്
Jesse Owens when he won four Olympic gold medals in 1936
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംJames Cleveland Owens
പൗരത്വംAmerican
ഉയരം5'10
ഭാരം180 lbs
Sport
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ് United States
കായികമേഖലTrack and field athletics
ഇനം(ങ്ങൾ)Sprint, Long jump
ടീംOhio State
അംഗീകാരങ്ങൾ
ഏറ്റവും ഉയർന്ന ലോക റാങ്ക്1st
 
മെഡലുകൾ
Men's athletics
Representing the USA
Olympic Games
Gold medal – first place 1936 Berlin 100 m
Gold medal – first place 1936 Berlin 200 m
Gold medal – first place 1936 Berlin 4x100 m relay
Gold medal – first place 1936 Berlin Long jump

ജെയിംസ് ക്ലീവ്ലാൻഡ് 'ജെസ്സി' ഓവെൻസ് ' (സെപ്റ്റംബർ 12, 1913മാർച്ച് 31, 1980) ഒരു അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡ് കായിക താരമായിരുന്നു. 1936-ൽ ജർമ്മനിയിലെ ബർലിൻ ഒളിമ്പിക്സിൽ നാല്‌ സ്വർ‌ണ്ണ മെഡലുകൾ കരസ്ഥമാക്കുക വഴി അദ്ദേഹം ലോക പ്രശസ്തനായി മാറി. 100 മീറ്റർ, 200 മീറ്റർ, ലോങ് ജമ്പ്, 4x100 മീറ്റർ റിലേ എന്നിവയിലാണ്‌ ആ നാലു സ്വർ‌ണ്ണ മെഡലുകൾ.

ജീവിത രേഖ

[തിരുത്തുക]

1913 സെപ്റ്റംബർ 13-ന് അലബാമയിലെ ലോറൻസ് കൗണ്ടിയിൽ ഹെൻറി ഓവൻസിന്റെയും എമ്മയുടെയും മകനായി ജെസ്സി ഓവെൻസ് ജനിച്ചു. 100 മീറ്റർ 10.3 സെക്കൻഡ് കൊണ്ടും 200 മീറ്ററിൽ 20.7 സെക്കൻഡ് കൊണ്ടും ഒന്നാമതായെത്തിയ ഓവൻസ് ലോങ്ജമ്പിലും 8.06 മീറ്റർ ചാടി സ്വർണ്ണമണിഞ്ഞു. 39.8 സെക്കൻഡ് കൊണ്ട് 4 x 100 മീറ്റർ റിലേയിൽ ലോക റെക്കോഡ് സൃഷ്ടിച്ച അമേരിക്കൻ ടീമിലെ അംഗമെന്ന നിലയിലായിരുന്നു നാലാം സ്വർണം.


100 മീറ്ററീൽ നാട്ടുകാരനായ മെറ്റ്കാൽഫിനെ കീഴടക്കിയ ഓവൻസ് തൊട്ടടുത്ത ദിവസം ലോങ്ജമ്പിൽ ജർമ്മനിയുടെ ലുസ്ലോംഗിനെ പിന്തള്ളിയാണ് റെക്കോഡിലെത്തിയത്. സ്വപ്നസദൃശ്യമായ നേട്ടങ്ങൾ കൊയ്ത ഓവൻസിന്റെ ജീവിതം പക്ഷേ എന്നും കടുത്ത ദാരിദ്ര്യത്തിലായിരുന്നു. കൊച്ചു നാളിലേ കഠിന ജോലികൾ ചെയ്യേണ്ടിവന്നു. ബർലിൻ ഒളിമ്പിക്സോടെ നാട്ടിൽ വീരപുരുഷനായി മാറിയെങ്കിലും ജീവിക്കാൻ വേണ്ടി പിന്നെയും ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഒരിക്കൽ 2000 ഡോളർ വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ ഓവൻസ് ഒരു കുതിരയ്ക്കൊപ്പം മത്സരിച്ചോടാൻ തയ്യാറായി. ഒരു ഒളിമ്പിക് ചാമ്പ്യൻ ഇത്തരം വിനോദങ്ങൾക്ക് തയ്യാറാവുന്നത് നാണക്കേടാണെന്നു പറഞ്ഞ കൂട്ടുകാരോട്, ഒളിമ്പിക് മെഡൽ കൊണ്ട് വിശപ്പടക്കാനാവില്ലല്ലോ എന്നായിരുന്നു ഓവൻസ് ചോദിച്ചത്. ഒരൊറ്റ ഒളിമ്പിക്സിലേ അദ്ദേഹം മെഡൽ നേടിയിട്ടുള്ളു. പക്ഷേ, ബർലിൻ ഒളിമ്പിക്സിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം ജെസി ഓവൻസിന്റെ നേട്ടങ്ങളെ കൂടുതൽ മഹത്തരമാക്കുന്നു.[1]

ജീവിതകാലം മുഴുവൻ പുകവലി ശീലമാക്കിയതിനെത്തുടർന്ന് അവസാനകാലത്ത് അതിഗുരുതരമായ ശ്വാസകോശാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഓവൻസ്, 1980 മാർച്ച് 31-ന്, 66-ആം വയസിൽ‍ അരിസോണയിൽ വച്ച് അന്തരിച്ചു. മരണസമയത്ത് ഭാര്യ റൂത്ത് ഓവൻസും മൂന്ന് മക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഷിക്കാഗോയിലെ ഓക്ക് വുഡ് സെമിത്തേരിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചത് ഇപ്രകാരമായിരുന്നു: 'ഓവൻസിനെപ്പോലെ സമൂഹത്തിലെ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദിച്ച ഒരു കായികതാരം ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല.'

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.deshabhimani.com/periodicalContent5.php?id=634[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ജെസ്സി ഓവൻസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ജെസ്സി_ഓവൻസ്&oldid=4143284" എന്ന താളിൽനിന്ന് ശേഖരിച്ചത്