ജോയ്സി
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2025 ജനുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജോയ്സി | |
---|---|
ജനനം | തീക്കോയി, കോട്ടയം, കേരള, ഇന്ത്യ |
തൊഴിൽ | പത്രപ്രവർത്തകൻ, സാഹിത്യകാരൻ, തിരക്കഥാകൃത്ത് |
ദേശീയത | ഇന്ത്യൻ |
Genre | ജനപ്രിയ നോവൽ |
ശ്രദ്ധേയമായ രചന(കൾ) |
|
പങ്കാളി | സാലമ്മ |
കുട്ടികൾ | ബാലു (മരണം, മാർച്ച് 2017), മനു, മീനു, സാനു... |
രക്ഷിതാവ്(ക്കൾ) | സ്കറിയ (പിതാവ്) |
മലയാളത്തിലെ ജനപ്രിയ എഴുത്തുകാരിൽ പ്രമുഖനാണ് ജോയ്സി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ജോയ് സി. (ചൊവാറ്റ്കുന്നേൽ). യഥാർത്ഥ പേര് ഇമ്മാനുവേൽ.[1] മനോരാജ്യം, മംഗളം, മനോരമ വാരികകളിൽ എഴുതിയിരുന്ന നോവലുകളിലൂടെയാണ് ജോയ്സി ജനപ്രിയനായത്. ജേസി ജൂനിയർ, ജോസി വാഗമറ്റം, സി.വി നിർമ്മല എന്നീ തൂലികാ നാമങ്ങളിലും ഇദ്ദേഹം നോവലുകൾ രചിച്ചിട്ടുണ്ട്.[2][3][4] സ്വപ്നം മയങ്ങുന്ന തീരം എന്ന നോവലാണ് ജോയ്സി ആദ്യമായി എഴുതിയത്.[5] മുമ്പ് മാനസമൈന, മധുരം, ജനനി എന്നീ വാരികകളിൽ ജോലി നോക്കിയിരുന്നു. 1991 മുതൽ മനോരമ ആഴ്ചപ്പതിപ്പിൻറെ പത്രാധിപസമിതിയിൽ അംഗമാണ്.
ആദ്യകാലജീവിതം
[തിരുത്തുക]കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയി ഗ്രാമത്തിൽ ഒരു കർഷക കുടുംബമായ ചൊവ്വാറ്റുകുന്നേൽ തറവാട്ടിൽ സി.എസ്. ഇമ്മാനുവേൽ എന്ന പേരിൽ ജനിച്ചു. വാഗമണ്ണിനു സമീപത്തുള്ള പുളിങ്കട്ടയിലെ ചീന്തലാർ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം.
സാഹിത്യജീവിതം
[തിരുത്തുക]1981 മുതൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വിവിധ പേരുകളിൽ എഴുതിത്തുടങ്ങിയ ജോയ്സിയ്ക്ക് 1983-ലെ മികച്ച നോവലിനുള്ള കുങ്കുമം നോവൽ അവാർഡ് (വിലാപങ്ങളുടെ താഴ്വര), 1984-ലെ മംഗളം നോവൽ അവാർഡ് (കണ്ണീരാറ്റിലെ തോണി), 1985-ലെ മനോരാജ്യം നോവൽ അവാർഡ് (മനയ്ക്കലെ തത്ത), 1988-ലെ കാനം മെമ്മോറിയർ നോവൽ അവാർഡ് (ഋതുശാന്തി), 1995-ലെ നാന മിനിസ്ക്രീൻ തിരക്കഥ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മനോരമ വാരികയിൽ മാത്രം അദ്ദേഹത്തിന്റെ 50 നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[6] 2024 ൽ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ കാനം ഇ.ജെ സാഹിത്യ പുരസ്കാരം ജോയ്സിക്ക് ലഭിച്ചിരുന്നു.[7] കാനം ഇ.ജെ ഫൗണ്ടേഷനും നോവൽറ്റി ലൈബ്രറിയും പുറപ്പാട് വിദ്യാഭ്യാസ പദ്ധതിയും ചേർന്ന് രണ്ടു വർഷത്തിലൊരിക്കലാണ് ഈ പുരസ്കാരം സംഘടിപ്പിക്കുന്നത്. എൺപതിൽപരം നോവലുകൾ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ ആറ് നോവലുകൾ സിനിമയായിട്ടുണ്ട്. മോഹപ്പക്ഷികൾ, തപസ്യ എന്നിവ ടി.വി. സീരിയലുകളാണ്. 1994 ൽ ജോയ് തോമസ് സംവിധാനം ചെയ്ത ഞാൻ കോടീശ്വരൻ എന്ന സിനിമയുടെ കഥയെഴുതുന്നതിൽ പങ്കാളിയായിരുന്നു. വിലാപങ്ങളുെട താഴ്വര എന്ന കൃതി കുങ്കുമം അവാർഡ് നേടിയിട്ടുണ്ട്.
പ്രധാന കൃതികൾ
[തിരുത്തുക]- ജാലകക്കിളി,
- സ്വപ്നം മയങ്ങുന്ന തീരം
- വിലാപങ്ങളുെട താഴ്വര
- മനയ്ക്കലെ തത്ത,
- സംഘഗാനം,
- മോഹപ്പക്ഷികൾ,
- സൂര്യഗ്രഹണം,
- നൂപുരം,
- സ്നേഹം നിറഞ്ഞ വയലേലകൾ,
- സുഖവാസമന്ദിരം,
- ഈ നദിക്കരയിൽ,
- മൊബൈൽ റ്റു മൊബൈൽ,
- ധ്രുവനക്ഷത്രം,
- കാണാപ്പൊന്ന്,
- അസുരൻ,
- ഓമനത്തിങ്കൾ പക്ഷി,
- പ്രേമസങ്കീർത്തനം,
- ചക്രവാകം,
- ഋതുശാന്തി (പൊരുത്തം എന്ന പേരിൽ പുസ്തകം)
- ഒരിതൾ പൂവ്,
- കഥ ഇതുവരെ,
- ഭാര്യ
- പുണ്യജന്മം
- കാണാത്ത തീരങ്ങൾ
- മഞ്ഞുരുകും കാലം, മനമുരുകും നേരം (നോവലൈറ്റ്)
- അവസാന ദിവസം
- ദേശാടനപ്പക്ഷികൾ
- ആകാശച്ചില്ലകൾ
- സമദൂരം
- ശ്രുതിസാന്ദ്രം
- കാർത്തിക
- സ്നേഹം വിളഞ്ഞ വയലേലകൾ
- അന്നൊരു പുഴയുടെ തീരത്ത്
- ഭ്രമണം
- താരാപഥം
- പ്രതിയാനം
- ശാന്തിപുരത്തേക്കുള്ള വഴി
- സമുദ്രങ്ങൾക്കിടയിലും പുഴ ഒഴുകുന്നു
- പാപക്കനവുകൾ
- ഒരു പ്രണയകാല സ്മൃതി
- സംക്രമപദം
- അനുപദം
- സ്ത്രീപദം
- കടലാസുതോണി
- സോദരിചേച്ചിയ്ക്ക്
- ഊട്ടിപട്ടണം
- മുന്തിരിപ്പാടം
- ഈ പൂവിനെന്തു സുഗന്ധം
- ദീപശിഖ
- പ്രണയസരോവരം
- മഞ്ഞുരുകും കാലം
- കാണാപ്പൊന്ന്
- ആകാശക്കുടക്കീഴിൽ
- സ്നേഹദൂത്
- വേനൽപ്പറവകൾ
- അവസാന ദിവസം
- ഇലപൊഴിയും ശിശിരം
- ശരറാന്തൽ
- മഴ തോരും മുമ്പേ
- ഒറ്റശിഖരം
- അമല
- നിശാന്തം
- ഒരിക്കൽ മാത്രം
- ഋതുശാന്തി
- കുവൈറ്റ്
- തുഷാരം
- ആകാശക്കുടക്കീഴിൽ
തൂലികാനാമം : സി.വി. നിർമ്മല
[തിരുത്തുക]- സ്ത്രീജന്മം
- അഗ്നികിരീടം
- മറുതീരം തേടി
- രക്തരേഖകൾ
- മിഴിയോരം
- സായൂജ്യം
- മനസ്വിനി
- സമയതീരം
- സമദൂരം
- നീലാകശവും മേഖങ്ങളും
- സ്വർണ്ണമുന്തിരി
- സ്നേഹജാലകം
- സ്നേഹസന്ധ്യ
- ഇലവീഴാ പുഞ്ചറ
- കണ്ണകി
- വിവാഹ വാർഷികം
- ഇഷ്ടദാനം
തൂലികാനാമം: ജേസി ജൂനിയർ
[തിരുത്തുക]- മനഃശബ്ദം
- നാഗങ്ങൾ ഇണയാടും യാമം
- ദുർഗ്ഗം
- ഡെത്ത് കറന്റ്
- ലൈറ്റ് ഹൌസ്
- മൌനരാഗപ്പക്ഷി
- ഓർവോണ് പാലസ്
- പാലായനം
- ഇന്ദ്രനീലം
- ഇരുണ്ട താഴ്വര
- കണ്ണീരാറ്റിലെ തോണി
- ചതുപ്പ്
- ആകാശതാഴ്വര
തൂലികാനാമം : ജോസി വാഗമറ്റം
[തിരുത്തുക]- ദ്രാവിഡൻ
- ചക്രവാതം
- ലയം
- വലയം
- കന്യക
- മുനമ്പ്
- ഭൂമിപ്പെണ്ണ്
- കാർലോസ് വില്ല സെവൻത് സ്ട്രീറ്റ്
- മലങ്കാറ്റ്
- ശിബിരം
- സിന്ദൂരസന്ധ്യ
- തുറമുഖം
- ഓറഞ്ച്
- തടങ്കൽപ്പാളയം
- ചാവുകടൽ
- തിരയും തീരവും
- മനസാക്ഷിക്കോടതി
- സ്വർഗ്ഗവാതിൽപ്പക്ഷി
- മൌണ്ടൻമിസ്റ്റ്
- ലോറിത്തെരുവ്
- ലോറിക്കാരൻ നോബിൾ
- തരംഗിണി
- അഗ്നിപഞ്ചകം
- അടിയറവ്
- സങ്കേതം
- പ്രബലൻ
- രാത്രിമഴ
- സാന്ത്വനം
- കാവൽമാടം
- നങ്കൂരം
- പാളയം
- നീലച്ചെടയൻ
ലേഖന പരമ്പര
[തിരുത്തുക]- ചോരയിൽ കുതിർന്ന കാൽപ്പാടുകൾ
- നേതാജി -ഇന്ത്യൻ നാഷണൽ ആർമി
- ഹിറ്റ്ലറും രണ്ടാം ലോക മഹായുദ്ധവും
ചലച്ചിത്രമായ കൃതികൾ
[തിരുത്തുക]സിനിമ | സംവിധാനം | വർഷം |
സ്ത്രീധനം | പി. അനിൽ, ബാബു നാരായണൻ | 1993 |
പാളയം | ടി.എസ് സുരേഷ് ബാബു | 1994 |
ഭാര്യ | വി.ആർ. ഗോപാലകൃഷ്ണൻ | 1994 |
ശിബിരം | ടി.എസ്. സുരേഷ് ബാബു | 1997 |
ദ്രാവിഡൻ | മോഹൻ കുപ്ലേരി | 1998 |
അവലംബം
[തിരുത്തുക]- ↑ [read://https_www.vanitha.in/?url=https%3A%2F%2Fwww.vanitha.in%2Fcelluloid%2Fhappy-journey%2Fjoycee-writer-literary-and-personal-life-vanitha-interview.html "'ആറ് വർഷം മുൻപ്, 24–ാം വയസ്സിൽ മകൻ ബാലുവിന്റെ മരണം... അതെനിക്കു താങ്ങാനാകാത്ത ഷോക്ക് ആയി': കഥകൾക്കപ്പുറം ഈ നോവ്: ജോയ്സി"].
- ↑ അനന്തരം അവൻ കഥയെഴുത്തുകാരനായി - ജോയ്സിയുമായുള്ള അഭിമുഖം മലയാള മനോരമ ആഴ്ചപ്പതിപ്പ്, 2011 ഡിസംബർ 10, വാള്യം 56, (ലക്കം 50), താൾ 17-22.
- ↑ "നോവലിസ്റ്റ് ജോയ്സിയുടെ മകൻ ബൈക്കപകടത്തിൽ മരിച്ചു".
- ↑ "ജോയ്സി, സി.വി. നിർമ്മല, ജോസി വാഗമറ്റം, ജേസി ജൂനിയർ... എന്റെ യഥാർത്ഥ പേര് ഇതൊന്നുമല്ല: ജോയ്സി".
- ↑ "'എന്റെ കാര്യങ്ങൾ എഴുതാൻ ആരു പറഞ്ഞു, ഞാൻ കേസ് കൊടുക്കും...': ദേഷ്യത്തോടെ വിളിച്ച സ്ത്രീ:".
- ↑ "ജോയ്സി: ജനപ്രിയ എഴുത്തിന്റെ നാല് പതിറ്റാണ്ട്".
- ↑ "പ്രഥമ കാനം ഇ.ജെ സാഹിത്യ പുരസ്കാരം ജോയ്സിക്ക്".
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ജോയ്സിയുടെ ലഘുജീവചരിത്രവും നോവലുകളുടെ പട്ടികയും Archived 2012-09-08 at the Wayback Machine പുഴ.കോമിൽ നിന്നും.
- ജോസി വാഗമറ്റം എന്ന തൂലികാ നാമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളുടെ പട്ടിക Archived 2012-09-13 at the Wayback Machine
- സി.വി. നിർമ്മല എന്ന തൂലികാ നാമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളുടെ പട്ടിക Archived 2012-09-21 at the Wayback Machine