ജോസഫ് ഡൂവീൻ
ഇംഗ്ലണ്ടിലെ മിൽബാങ്കിൽ ആദ്യത്തെ ബാരണായിരുന്നു ജോസഫ് ഡൂവീൻ. ഇദ്ദേഹം ഏറ്റവും വലിയ ചിത്രശേഖരത്തിനുടമയായിരുന്നു. ഇംഗ്ലണ്ടിലേയും അമേരിക്കയിലേയും ചിത്രകലയെ പരമാവധി പ്രോത്സാഹിപ്പിച്ച ഒരു വ്യക്തിയാണിദ്ദേഹം. 1869 ഒക്ടോബർ 14-ന് ഹള്ളിൽ ജനിച്ചു.
ഏറ്റവും വലിയ ചിത്രശേഖരത്തിനുടമ
[തിരുത്തുക]മൂന്നു ദശകക്കാലം ലോകത്തിലെ ഏറ്റവും വലിയ ചിത്രശേഖരത്തിനുടമയായിരുന്നു. അമേരിക്കയിൽ നിന്നാണ് ഏറ്റവുമധികം ചിത്രങ്ങൾ ഇദ്ദേഹം ശേഖരിച്ചത്.
- ഫ്രാങ്കോയ് സ്ബോച്ചറുടെ റൂമ്സ് ഇൻറോക്കോക്കോ
- ഗിയോവന്നിബെല്ലിനിയുടെ ഫീസ്റ്റ് ഒഫ് ദ ഗോഡ്സ്
- തോമസ് ഗെയ് ൻസ് ബറോയുടെ ബ്ലൂബോയ്
തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾ പലതും ഡുവീനിന്റെ ശേഖരത്തിലുണ്ടായിരുന്നു.
- ബെഞ്ചമിൻ അൾട്ട്മാൻ
- ആൻഡ്രൂമെലൺ
- സാമുവൽ ക്രെസ്
- ജോസഫ് വൈഡനർ
മുതലായ പ്രമുഖർ ഡൂവീനിന്റെ ചിത്രശേഖരവുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്തിയിരുന്നു.
ഒരു കലാസംരക്ഷകൻ
[തിരുത്തുക]ഒരു കലാസംരക്ഷകനെന്ന നിലയ്ക്ക് ഡൂവീൻ ബ്രിട്ടിഷ് മ്യൂസീയങ്ങൾക്ക് അനേകം ചിത്രങ്ങൾ സംഭാവനയായി നൽകി. ഇതിനുപുറമേ മ്യൂസിയങ്ങൾക്കും ചിത്രകാരന്മാർക്കും സാമ്പത്തിക സഹായവും നൽകുകയുണ്ടായി. ലണ്ടൻ സർവകലാശാലയിൽ ഹിസ്റ്ററി ഒഫ് ആർട്ടിന് ഒരു ചെയർ രൂപീകരിക്കുവാനും നടപടികൾ സ്വീകരിച്ചു. 1939 മേയ് 25-ന് ലണ്ടനിൽ അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://melbourneblogger.blogspot.in/2009/05/joseph-duveen-art-dealer-extraordinaire.html
- http://www.infoplease.com/encyclopedia/people/duveen-joseph-1st-baron-duveen-millbank.html Archived 2013-01-31 at the Wayback Machine.
- http://www.amazon.co.uk/duveen-joseph-Books/s?ie=UTF8&page=1&rh=n%3A266239%2Ck%3ADuveen\c%20Joseph%20Duveen\c
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡൂവീൻ, ജോസഫ് (1869 - 1939) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |