Jump to content

ജോൺ ബ്രാഡ്ലി വെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ബ്രാഡ്ലി വെസ്റ്റ്
John Bradley West
ബ്രാഡ്ലി വെസ്റ്റ് 2017ൽ
ബ്രാഡ്ലി വെസ്റ്റ് 2017ൽ
ജനനം
ജോൺ ബ്രാഡ്ലി

(1988-09-15) 15 സെപ്റ്റംബർ 1988  (36 വയസ്സ്)
ദേശീയതബ്രിട്ടീഷ്
മറ്റ് പേരുകൾJohn Bradley
John Bradley-West
കലാലയംമാഞ്ചെസ്റ്റർ സ്കൂൾ ഒപ്ഫ് തിയേറ്റർ
തൊഴിൽഅഭിനേതാവ്
സജീവ കാലം2011–ഇന്നുവരെ

ഒരു ഇംഗ്ലീഷ് നടനാണ് ജോൺ ബ്രാഡ്ലി വെസ്റ്റ് [1](ജനനം സെപ്റ്റംബർ 15, 1988). എച്ച്‌ബിഓ ഫാന്റസി ടിവി പരമ്പര ഗെയിം ഓഫ് ത്രോൺസിൽ സാംവെൽ ടാർളി എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രശസ്തനായി.  [2]

ചെറുപ്പകാലം

[തിരുത്തുക]

തെക്കൻ മാഞ്ചസ്റ്ററിലെ വൈതന്റെഷാ ജില്ലയിൽ ബ്രാഡ്ലി വെസ്റ്റ് ജനിച്ചത്‌. സ്കൂൾ വിദ്യാഭ്യാസം സെന്റ് പോൾസ് റോമാസ് കാത്തലിക് ഹൈസ്കൂളിൽ നിന്ന് പൂർത്തിയാക്കി.[3]

2005 ൽ അദ്ദേഹം മാഞ്ചസ്റ്ററിലെ ഹുൽവിലെ ലോറെറ്റോ കോളേജിൽ ചേർന്ന് നാടകവും തിയറ്റർ സ്റ്റഡീസും പഠിച്ചു. [4][5] 2010ൽ മാഞ്ചസ്റ്റർ മെട്രോപോളിറ്റൻ യൂണിവേഴ്സിറ്റിയിലെ മാഞ്ചെസ്റ്റർ സ്കൂൾ ഓഫ് തിയേറ്ററിൽ നിന്ന് ബി.എ. (ഓണേഴ്‌സ്) ബിരുദം നേടി.[6][7]

ബ്രാഡ്ലി വെസ്റ്റിൻറെ വലിയ ബ്രേക്ക് 2011 ൽ എച്ച്‌ബിഓ ഫാന്റസി ടി.വി പരമ്പര ഗെയിം ഓഫ് ത്രോൺസിൽ അദ്ദേഹം അവതരിപ്പിച്ച സാംവെൽ ടാർളി എന്ന കഥാപാത്രത്തിലൂടെയായിരുന്നു.[8]

ഡ്രാമ സ്കൂളിൽ നിന്നും ബിരുദം എടുത്ത് ശേഷം, അദ്ദേഹത്തിന്റെ ആദ്യ ഓഡിഷൻ ആയിരുന്നു ഇത്. അദ്ദേഹത്തിന്റെ കഥാപാത്രം കിറ്റ് ഹാരിംഗ്ടൺ അവതരിപ്പിക്കുന്ന ജോൺ സ്നോ എന്ന കഥാപാത്രത്തിന്റെ സുഹൃത്താണ്. പരമ്പര പുരോഗമിച്ചപ്പോൾ, ബ്രാഡ്ലി വെസ്റ്റിന്റെ കഥാപാത്രം ഗണ്യമായി വികസിച്ചു.[9][10][11] 2011-ൽ, ബ്രാഡ്ലി വെസ്റ്റ് കാനൽ + പരമ്പര ബോർജിയയിൽ പോപ്പ് ലിയോ X (ജിയോവാനി ഡി ലോറെൻസോ ദെ മെഡിസി)യുടെ വേഷം ചെയ്തു.  

സ്വകാര്യ ജീവിതം

[തിരുത്തുക]

 മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിന്റെ ആരാധകനാണ് അദ്ദേഹം.

അഭിനയ ജീവിതം 

[തിരുത്തുക]

ചലച്ചിത്രം 

[തിരുത്തുക]
വർഷം പേര് വേഷം കുറിപ്പുകൾ
2012 അന്ന കരിനീന ഓസ്ട്റിയൻ പ്രിൻസ് Uncredited
2015 Traders Vernon Stynes
2015 Man Up Andrew Uncredited
2016 Grimsby Fan in Pub
2016 Roger Roy Short
2016 The Last Dragonslayer Gordon (adult) Miss Strange's new assistant
2017 American Satan Ricky Rollins
2017 Patient Zero Scooter Filming

ടെലിവിഷൻ

[തിരുത്തുക]
വർഷം പേര് വേഷം കുറിപ്പുകൾ
2011– മുതൽ ഗെയിം ഓഫ് ത്രോൺസ് സാംവെൽ ടാർളി പ്രധാന വേഷം; 42 എപ്പിസോഡുകൾ

Nominated – Screen Actors Guild Award for Outstanding Performance by an Ensemble in a Drama Series (2011, 2013–15)

2011 ബോർജിയ ജിയോവാനി ഡി ലോറെൻസോ ദെ മെഡിസി 5 എപ്പിസോഡുകൾ
2012 മെർലിൻ ടയർ സെവാർഡ് എപ്പിസോഡ്: " എ ലെസ്സൺ ഇൻ വെൻജെൻസ് "
2012 ഷെയിംലെസ്സ് വെസ്ലി 2 എപ്പിസോഡുകൾ

അവലംബം

[തിരുത്തുക]
  1. Fire and Blood (3 June 2011). "Interview with John Bradley". Winter is Coming.
  2. Wigler, Josh (17 July 2017). "'Game of Thrones': John Bradley Describes Shooting Premiere's Filthiest Scene". The Hollywood Reporter (in ഇംഗ്ലീഷ്).
  3. "Former Pupils: John Bradley West". Saint Paul’s Catholic High School (in ഇംഗ്ലീഷ്). Archived from the original on 2017-10-01. Retrieved 2017-12-27.
  4. "Alumni - Loreto College". Loreto College.
  5. "A "Game of Thrones"". Loreto College (in ഇംഗ്ലീഷ്). 23 March 2011. Archived from the original on 2017-09-10. Retrieved 2017-12-27.
  6. "From Wythenshawe to Westeros: Met Magazine meets the alumnus behind Game of Thrones character Samwell Tarley". Met Magazine (3). Manchester, England: Manchester Metropolitan University: 14–19. Spring 2017.
  7. Ashdown, N (2010). "Manchester School of Theatre – Alumni – Graduates 2010 – John Bradley-West". Manchester School of Theatre (in ഇംഗ്ലീഷ്).
  8. Handler, Chelsea; Bradley West, John (23 July 2017). "John Bradley Explains Game of Thrones" (Video interview). Chelsea. Netflix.
  9. Wigler, Josh (5 July 2016). "'Game of Thrones': John Bradley on the "Success Story" of Samwell Tarly". The Hollywood Reporter (in ഇംഗ്ലീഷ്).
  10. Collins, Sean T. (19 July 2017). "Game of Thrones' John Bradley on Sam's Morality, Cleaning Bedpans, and Fake Poop". Vulture (in ഇംഗ്ലീഷ്).
  11. Bradley, Bill (15 June 2015). "'Game Of Thrones' Actor John Bradley Calls Shocking Death 'Heartbreaking'". The Huffington Post.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോൺ_ബ്രാഡ്ലി_വെസ്റ്റ്&oldid=4099719" എന്ന താളിൽനിന്ന് ശേഖരിച്ചത്