ജർക്കാന ആട്
ദൃശ്യരൂപം
ബീറ്റിൽ ഇനത്തിനോട് വളരെയധികം സാദൃശ്യമുള്ള ഇത് ആടുകളിലെ ജഴ്സി എന്നറിയപ്പെടുന്നു. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് കണ്ടുവരുന്നത്.
സവിശേഷതകൾ
[തിരുത്തുക]നല്ല രോഗപ്രതിരോധശേഷി, ഏത് കാലാവസ്ഥയിലും ജീവിക്കാനുള്ള കഴിവ് എന്നിവ ഈ ഇനത്തിന്റെ പ്രത്യേകതയാണ്. നീളമുള്ള ചെവിയാണ് ഈ ഇനത്തിനുള്ളതെങ്കിലും ചില കർഷകർ ചെവിയുടെ നീളം മുറിയ്ക്കാറുണ്ട്. മുലക്കാമ്പുകൾ കൂർത്ത ആകൃതിയുള്ളതാണ്. ദിനംപ്രതി നാല് ലിറ്റർ വരെ പാൽ നൽകുന്ന ആടുകൾ ഉണ്ടെങ്കിലും ശരാശരി പാലുല്പാദനം രണ്ടര ലിറ്ററാണ്. കറുത്ത നിറത്തിൽ മുഖത്തും താടിയിലും വെള്ളപ്പൊട്ടുകൾ ഈ ഇനത്തിന്റെ മറ്റൊരു സവിശേഷതയാണ്.[1]
അവലംബങ്ങൾ
[തിരുത്തുക]- ↑ ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-12-29. Retrieved 29 ഡിസംബർ 2014.