ടീസ്റ്റ നദി
ടീസ്റ്റ നദി | |
---|---|
മറ്റ് പേര് (കൾ) | Tista River,तीस्ता नदी তিস্তা নদী |
രാജ്യം | ടിബറ്റ്, ഇന്ത്യ, ബംഗ്ലാദേശ് |
സംസ്ഥാനം | സിക്കിം, പശ്ചിമ ബംഗാൾ |
ജില്ല | രംഗ്പൂർ ഡിവിഷൻ |
നഗരം | രംഗ്പോ, കലിംപോംഗ്, ജൽപൈഗുരി, ഡാർജിലിംഗ് |
Physical characteristics | |
പ്രധാന സ്രോതസ്സ് | പൗഹുൻറി, സെമു ഗ്ലേസിയർ, ചോളമു തടാകം, ഗുരുഡോംഗ്മാർ തടാകം, ചോളമു തടാകം സിക്കിം, ഇന്ത്യ 7,128 മീ (23,386 അടി)[1] |
നദീമുഖം | ബ്രഹ്മപുത്ര നദി ഫുൾചാരി, രംഗ്പൂർ ജില്ല, ബംഗ്ലാദേശ് |
നീളം | 315 കി.മീ (196 മൈ)[1] |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 12,540 കി.m2 (1.350×1011 sq ft) |
പോഷകനദികൾ |
|
കിഴക്കൻ ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുകയും ഇന്ത്യൻ സംസ്ഥാനങ്ങളായ സിക്കിം, പശ്ചിമ ബംഗാൾ വഴി ബംഗ്ലാദേശിലൂടെ ഒഴുകുകയും ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കുകയും ചെയ്യുന്ന 315 കിലോമീറ്റർ (196 മൈൽ) നീളമുള്ള ഒരു നദിയാണ് ടീസ്റ്റ നദി (അല്ലെങ്കിൽ ടിസ്റ്റ നദി). [1] ഇത് 12,540 കിലോമീറ്റർ 2 (4,840 ചതുരശ്ര മൈൽ) വിസ്തീർണ്ണത്തിൽ ഒഴുകുന്നു. ഇത് സിക്കിമിനും പശ്ചിമ ബംഗാളിനും ഇടയിൽ അതിർത്തി സൃഷ്ടിച്ചു കൊണ്ട് ഇന്ത്യയിൽ രംഗ്പോ, കലിംപോംഗ്, ജൽപായ്ഗുരി, മേഘ്ലിഗഞ്ച് എന്നീ നഗരങ്ങളിലൂടെ ഒഴുകി ബംഗ്ലാദേശിലെ ഫുൾചാരി ഉപസിലയിലെ ജമുന നദിയിൽ ചേരുന്നു.
പ്രവാഹം
[തിരുത്തുക]7,068 മീറ്റർ (23,189 അടി) മുകളിലുള്ള പഹുൻറി (അല്ലെങ്കിൽ ടീസ്റ്റ കാങ്‌സെ) ഹിമാനികളിൽ നിന്നാണ് ടീസ്റ്റ നദി ഉത്ഭവിക്കുന്നത്. സിക്കിം ഹിമാലയത്തിലെ മലയിടുക്കുകൾ, ജലപാതം എന്നിവയിലൂടെ തെക്കോട്ട് ഒഴുകുന്നു. [2]
താംഗു, യംതാങ്, ഡോങ്ക പർവതനിരകളിൽ നിന്നുത്ഭവിക്കുന്ന നദികളാണ് ഇതിലേയ്ക്ക് ആവശ്യമായ ജലം ലഭിക്കുന്നത്. പിന്നീട് നദി രംഗ്പോ നദിയുമായി ചേരുന്നതിനോടൊപ്പം സിക്കിമിനും പശ്ചിമ ബംഗാളിനും ഇടയിലുള്ള ടീസ്റ്റ ബസാർ വരെ അതിർത്തി സൃഷ്ടിക്കുന്നു. കലിംപോങ്ങിൽ നിന്നും ഡാർജിലിംഗിൽ നിന്നുമുള്ള റോഡുകൾ ചേരുന്ന ടീസ്റ്റ പാലത്തിന് തൊട്ടുമുമ്പ്, നദി അതിന്റെ പ്രധാന കൈവഴിയായ രംഗീത് നദിയുമായി കൂടിചേരുന്നു. [3]
ഈ സംഗമസ്ഥലത്തു വച്ച് നദി പശ്ചിമ ബംഗാളിലേക്ക് തെക്കോട്ട് ഒഴുകുന്ന ഗതിയെ ഇത് മാറ്റുന്നു. സിലിഗുരിയിൽ നിന്ന് 22 കിലോമീറ്റർ (14 മൈൽ) വടക്കുകിഴക്കായി സെവോക്കിലെ സമതലങ്ങളിൽ കൂടി നദി ഒഴുകുന്നു. അവിടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോറോനേഷൻ പാലം സ്ഥിതിചെയ്യുന്നു. ജൽപായ്ഗുരി നഗരത്തെ വിഭജിച്ച് മേഘ്ലിഗഞ്ചിലെ കൂച്ച് ബെഹാർ ജില്ലയെ തൊട്ട് ബംഗ്ലാദേശിലെ ഫുൾചോറിയിലേക്ക് നീങ്ങിയ ശേഷം നദി ബ്രഹ്മപുത്ര നദിയുമായി ലയിക്കുന്നു.[4]
ഭൂമിശാസ്ത്രം
[തിരുത്തുക]ടീസ്റ്റ നദി സിക്കിമിലെ മലയിടുക്കുകളും ഇടുക്കുവഴികളും തുരന്ന് കുന്നുകളിലൂടെ ഒഴുകി നദിക്കരയ്ക്കരികിലുള്ള കലിംപോങ്ങിന്റെ ഹിൽ സ്റ്റേഷൻ വരെയെത്തുന്നു. ഈ വഴിയിൽ വൈവിധ്യമാർന്ന സസ്യങ്ങൾ കാണാം. ഉയരം കുറഞ്ഞ ഉഷ്ണമേഖലാ ഇലപൊഴിയും മരങ്ങളും കുറ്റിച്ചെടികളും ചുറ്റുമുള്ള കുന്നുകളെ മൂടുന്നു. ആൽപൈൻ സസ്യങ്ങൾ ഉയർന്ന ഭാഗങ്ങളിൽ കാണപ്പെടുന്നു. ഈ പ്രദേശത്തെ വ്യവസായനിർമ്മാണ ത്തിന് ഉപയോഗിക്കുന്ന വെള്ള മണലാണ് നദിക്കരയിലുള്ളത്. വെള്ളത്തിനകത്തും ചുറ്റുമുള്ള വലിയ പാറകൾ റാഫ്റ്റിംഗ് പ്രേമികൾക്ക് അനുയോജ്യമാകുന്നു.
റാവ്പോ പട്ടണത്തിനും റെയിൽവേ പാലത്തിനും ഇടയിൽ (ലോഹാപുൽ അല്ലെങ്കിൽ ഇരുമ്പ് പാലം എന്ന് അറിയപ്പെടുന്നു) സെവോക്കിലെ സമതലങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ, ടീസ്റ്റ വളരെ ശക്തമായ പ്രവാഹത്തോടെ ഒഴുകുന്നു. ഇത് വൈറ്റ് റിവർ റാഫ്റ്റിംഗിന് അനുയോജ്യമാണ്. ടീസ്റ്റ ബസാർ, മെല്ലി തുടങ്ങിയ പട്ടണങ്ങളിൽ ഗ്രൂപ്പ് റാഫ്റ്റിംഗിന് സൗകര്യമുണ്ട്. നദി നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും, അന്തർലീനമായ പ്രവാഹം വളരെ ശക്തമാണ്. 1915-ൽ ഡാർജിലിംഗിലെ അന്നത്തെ മുനിസിപ്പൽ എഞ്ചിനീയറായ ജി.പി. റോബർട്ട്സൺ നദിയിൽ സർവേ നടത്തുന്നതിനിടെ പ്രക്ഷുബ്ധാവസ്ഥയിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് മുങ്ങിമരിച്ചു. ബോട്ട് ഭാഗികമായി മറഞ്ഞിരിക്കുന്ന ഒരു പാറക്കല്ലിൽ തട്ടി ഒരു നീർച്ചുഴിയിലകപ്പെട്ടു. കൂടെയുണ്ടായിരുന്ന ജീവനക്കാരുടെ ഒരു സൂചനയും അവശേഷിച്ചില്ല.
മഴക്കാലത്ത്, ടീസ്റ്റ നദി പ്രക്ഷുബ്‌ധമായി അതിന്റെ കര കവിഞ്ഞൊഴുകുന്നു. ഈ സീസണിലെ മണ്ണിടിച്ചിൽ പലപ്പോഴും നദി ചില ഭാഗങ്ങൾ നശിപ്പിക്കുന്നു.
നദികളുടെ ഗതിയിൽ മാറ്റങ്ങൾ
[തിരുത്തുക]1500 മുതൽ ബംഗാളിലെയും സമീപ പ്രദേശങ്ങളിലെയും ചില നദികളുടെ ഗതിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. പോസിറ്റീവ് തെളിവുകൾ ഇല്ലെങ്കിലും, ഒറ്റപ്പെട്ട തെളിവുകൾ ഭൂതകാലത്തിലും സമാനമായ മാറ്റങ്ങൾ കണക്കാക്കാം. കാലങ്ങളായി മാറിയ നദികളിൽ ഒന്നാണ് ടീസ്റ്റ നദി.[5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Mullick, M. R. A.; Babel, M. S.; Perret, S. R. (2011). "Discharge‐based economic valuation of irrigation water: Evidence from the Teesta River, Bangladesh" (PDF). Irrigation and Drainage. 60 (4): 481−492. doi:10.1002/ird.597.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Meetei, L. I.; Pattanayak, S. K.; Bhaskar, A.; Pandit, M. K.; Tandon, S. K. (2007). "Climatic imprints in Quaternary valley fill deposits of the middle Teesta valley, Sikkim Himalaya". Quaternary International. 159 (1): 32–46. doi:10.1016/j.quaint.2006.08.018.
- ↑ Chaudhuri, Samita; Chaudhuri, Utpal (2015). And the Teesta Flows... Niyogi Books. p. 188. ISBN 9789383098705. Retrieved 2016-01-01.
- ↑ Joshi, H. G. (2004). Sikkim: Past and Present. Mittal Publications. p. 1. ISBN 978-81-7099-932-4. Retrieved 2009-09-08.
- ↑ Majumdar, R.C.(1971). History of Ancient Bengal. Tulshi Prakashani, Kolkata. Reprinted 2005. ISBN 81-89118-01-3.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Tista River at GEOnet Names Server
- The Teesta River desiccated
- Mesbah-us-Saleheen (2012), "Tista River", in Sirajul Islam and Ahmed A. Jamal (ed.), Banglapedia: National Encyclopedia of Bangladesh (Second ed.), Asiatic Society of Bangladesh