Jump to content

ടീ ടീ ലൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tee Tee Luce
ജനനം
Tee Tee

(1895-07-19)19 ജൂലൈ 1895
മരണം9 സെപ്റ്റംബർ 1982(1982-09-09) (പ്രായം 87)
മറ്റ് പേരുകൾDaw Tee Tee
തൊഴിൽPhilanthropist
ജീവിതപങ്കാളി(കൾ)Gordon Luce (1915–1979, his death)
കുട്ടികൾJohn Luce
Sandra Luce
ബന്ധുക്കൾPe Maung Tin (brother)
പുരസ്കാരങ്ങൾRamon Magsaysay Award

ടീ ടീ ലൂസ് ഒരു ബർമീസ് ജീവകാരുണ്യപ്രവർത്തകയും ഗോർഡൺ ലൂസ് എന്ന ബർമൻ പണ്ഡിതന്റെ ഭാര്യയുമായിരുന്നു. 1915 ഏപ്രിൽ 20-നു അടുത്ത സുഹൃത്ത് ആയ പീ മാംഗ് ടിൻ എന്ന ഒരു ബർമൻ പണ്ഡിതന്റെ സഹോദരിയായ ടീ ടീ ലൂസിനെ വിവാഹം കഴിച്ചു.[1]ടീ ടീ ലൂസ് ചിൽഡ്രൻസ് എയിഡ് ആൻഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയിലെ സ്ഥാപക അംഗമായിരുന്നു.[2]1928 സെപ്തംബർ 1 ന് ദവ്. ടീ ടീ, വീടില്ലാതെ പുറംതള്ളപ്പെട്ടവർക്കും കൂട്ടം തെറ്റി ലക്ഷ്യമില്ലാതെ അലയുന്നവർക്കും വേണ്ടി ഒരു വീട് ആരംഭിച്ചു. ബിസിനസുകാരനായ യു ബ ഓയുടെ ഉടമസ്ഥതയിലുള്ള റങ്കൂണിലെ 114 ഇനിയ റോഡിലെ ഭൂമിയിൽ അനാഥർക്കുവേണ്ടിയുള്ള ഒരു അനാഥാലയവും സ്കൂളും നിർമ്മിച്ചു. [3][4][5] 6000 ആൺകുട്ടികൾക്കാണ് ഈ വീട് താമസസ്ഥലമൊരുക്കിയത്. യുനെസ്കോയിൽ നിന്നുള്ള സുരക്ഷിത നിക്ഷേപം ഇതിനായി ലഭിച്ചു.[5]1959 ൽ റമോൺ മാഗ്സസെ അവാർഡ് പൊതു ജനസേവനത്തിനായി ലഭിച്ചു. 1964 -ൽ നെൻ വിൻ അട്ടിമറിയെ തുടർന്ന്, അവരും ഭർത്താവും ബർമ്മയിൽ നിന്നും പുറത്താക്കപ്പെട്ടു. തുടർന്ന് അവർ ജേഴ്സിയിലെ ചാനൽ ഐലൻഡിൽ താമസമാരംഭിച്ചു.

അവലംബം

[തിരുത്തുക]
  1. "Papers of Gordon Luce: BIOGRAPHICAL NOTE" (PDF). National Library of Australia. August 1999. p. 4. Retrieved 12 August 2011.
  2. "CITATION for Tee Tee Luce and Joaquin Villalonga". Ramon Magsaysay Award Foundation. Manila, Philippines. 31 August 1959. Archived from the original on 2012-05-03. Retrieved 12 August 2011.
  3. Olsen, Kirsten (1994). Chronology of women's history. Greenwood Publishing Group. pp. 227. ISBN 978-0-313-28803-6.
  4. Luce, John; A. B. Griswold (1980). "In Memoriam: Gordon Hannington Luce, C. B. E., D. Litt". Artibus Asiae. 42 (1). Artibus Asiae Publishers: 114–118. JSTOR 3250010.
  5. 5.0 5.1 Carroll, Diana (August 2001). "The Forgotten Philanthropist: Daw Tee Tee Luce (1895-1982)" (PDF). National Library of Australia News. XI (11). National Library of Australia.
"https://ml.wikipedia.org/w/index.php?title=ടീ_ടീ_ലൂസ്&oldid=3779421" എന്ന താളിൽനിന്ന് ശേഖരിച്ചത്