Jump to content

ടെർന മെഡിക്കൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെർന മെഡിക്കൽ കോളേജ്
തരംമെഡിക്കൽ കോളേജ് & ആശുപത്രി
സ്ഥാപിതം1991
മേൽവിലാസംനവി മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
അഫിലിയേഷനുകൾമഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
വെബ്‌സൈറ്റ്http://www.ternamedical.org/

മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണ് ടെർന മെഡിക്കൽ കോളേജ്. ഇവിടെ എംബിബിഎസ് കോഴ്സിന് 150 സീറ്റുകളാണുള്ളത്. ഇത് ഈ കോളേജ് 1991-ൽ സ്ഥാപിച്ചത് ബഹു. ഡോ. പത്മ സിൻഹാജി പാട്ടീൽ (ടെർന പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകൻ) ആണ്. ടെർന പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റാണ് (1980-ൽ സ്ഥാപിതമായത്) സ്ഥാപനം നിയന്ത്രിക്കുകയും നടത്തുകയും ചെയ്യുന്നത്.

1991 ൽ ആരംഭിച്ച ടെർന മെഡിക്കൽ കോളേജ്, ന്യൂഡൽഹിയിലെ നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) അംഗീകരിച്ചിട്ടുണ്ട്, കൂടാതെ ഇത് മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസുമായി (MUHS) അഫിലിയേറ്റ് ചെയ്തിരിക്കുന്നു. 150 എംബിബിഎസ് സീറ്റുകള്ക്ക് പുറമെ 3 പിജി (എംഡി കമ്മ്യൂണിറ്റി മെഡിസിൻ) സീറ്റുകളും ഉണ്ട്. വാഷിയിലെ നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഹോസ്പിറ്റലുമായി (NMMC), അഫിലിയേറ്റ് ചെയ്തിട്ടുള്ള ടെർന ഹോസ്പിറ്റൽ & റിസർച്ച് സെന്ററുമായി ചേർന്നാണ് കോളേജ് പ്രവർത്തിക്കുന്നത്.[1]

അവലംബം

[തിരുത്തുക]
  1. View, My Careers. "Terna Medical College (TMC)". My Careers View (in ഇംഗ്ലീഷ്).

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടെർന_മെഡിക്കൽ_കോളേജ്&oldid=3907373" എന്ന താളിൽനിന്ന് ശേഖരിച്ചത്