Jump to content

എൻ.കെ.പി. സാൽവെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(N.K.P. Salve Institute of Medical Sciences എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
NKP സാൽവെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
ടൈപ്പ് മെഡിക്കൽ കോളേജും ആശുപത്രിയും
സ്ഥാപിച്ചത് 1990
വിലാസം ,

മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഒരു സമ്പൂർണ മെഡിക്കൽ കോളേജാണ് എൻ.കെ.പി. സാൽവെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി (എംബിബിഎസ്) ബിരുദവും ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസവും (എംഡി,എംഎസ്, എംസിഎച്ച്, ഡിപ്ലോമ മുതലായവ) നൽകുന്നു.[1] നാസിക്കിലെ മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഈ കോളേജ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്.

നാഷണൽ എലിജിബിലിറ്റി, എൻട്രൻസ് ടെസ്റ്റ് വഴിയുള്ള മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് കോളേജിലേക്കുള്ള തിരഞ്ഞെടുപ്പ്. പ്രതിവർഷം ബിരുദ വിദ്യാർത്ഥി പ്രവേശനം 150 ആണ്.

അവലംബം

[തിരുത്തുക]
  1. "NKP Salve Institute of Medical Sciences Nagpur 2022-23: Fees". www.edufever.com. 8 ഡിസംബർ 2020.

പുറം കണ്ണികൾ

[തിരുത്തുക]